IndiaNEWS

രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും കൂടുതൽ വരുമാനം കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനിന്

ന്യൂഡൽഹി:രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും കൂടുതൽ വരുമാനം കാസര്‍കോട് – തിരുവനന്തപുരം എകസ്പ്രസിനാണെന്ന് റെയില്‍വേ.

ആകെയുളള 46 വന്ദേഭാരത് ട്രെയിനുകളില്‍ ശരാശരി റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 176 ശതമാനമാണ്. ഇതില്‍ ഒന്നാമതാണ് കേരളം. രണ്ടാം സ്ഥാനത്ത് ഗാന്ധിനഗര്‍ – മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ്. റിസര്‍വ് ചെയ്യുന്നവരുടെ എണ്ണം 134 ശതമാനമാണ്.

 

Signature-ad

2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച്‌ ശരാശരി ഒരു മണിക്കൂര്‍ നേരത്തെ എത്താന്‍ കഴിയുമെന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. ന്യൂഡല്‍ഹി-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയാണ് ഏറ്റവും വേഗമേറിയ ട്രെയിന്‍. 665 കിലോമീറ്റര്‍ ദൂരം ഈ ട്രെയിന്‍ പിന്നിടുന്നത് എട്ട് മണിക്കൂര്‍ സമയംകൊണ്ടാണ്. ഈ ട്രെയിന്റെ ശരാശരി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.

Back to top button
error: