തിരുവനന്തപുരം:ഗൂഗിളിന്റെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയ മലയാളി യുവാവിന് ഒരു കോടി രൂപ സമ്മാനം.തിരുവനന്തപുരം സ്വദേശിയായ ശ്രീറാമിനാണ് 1.11 കോടി രൂപ സമ്മാനമായി ലഭിച്ചത്.
ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം- 2022 ല്‍ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം സ്വദേശിയായ ശ്രീറാമിന് ലഭിച്ചത്.സ്‌ക്വാഡ്രന്‍ ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ് നടത്തുകയാണ് ശ്രീറാം.
ഇതിന് മുന്‍പും യുവാവ് ഗൂഗിളിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ശ്രദ്ധ നേടിയിട്ടുണ്ട്. ഗൂഗിളിന്റെ വീഴ്ചകള്‍ കണ്ടെത്തി കമ്ബനിയെ ഇതിനു മുന്‍പും നിരവധി പേര്‍ അറിയിച്ചിട്ടുണ്ട്. കമ്ബനി ഇത് പരിശോധിച്ച് തിരുത്ത് വരുത്താറാണ് പതിവ്. കണ്ടെത്തിയ വീഴ്ചകള്‍ റിപ്പോര്‍ട്ടാക്കി നല്‍കുന്നതായിരുന്നു ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം.