Month: June 2023

  • Kerala

    തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടിക്ക് ക്രൂരപീഡനം; വാഹനത്തിൽ ബലമായി പിടിച്ചു കയറ്റി പീഡിപ്പിച്ചത് പട്ടാപ്പകൽ

    തിരുവനന്തപുരം:തലസ്ഥാന നഗരിയില്‍ പട്ടാപ്പകൽ പെൺകുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റി ക്രൂരമായി പീഡിപ്പിച്ചു. കഴക്കൂട്ടത്താണ് സംഭവം.സംഭവത്തിൽ ‍ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണ്‍ അറസ്റ്റിലായി.പെണ്‍കുട്ടിയെ വാഹനത്തിലും പിന്നീട് ഗോഡൗണിലുമെത്തിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി എസ്‌എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • Kerala

    കട്ടപ്പനയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു

    ഇടുക്കി: കട്ടപ്പനയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു. വെള്ളയാംകുടി കട്ടക്കയം ജോണിയുടെ  ആടുകളെയാണ് കൂടിനുള്ളില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 2 വയസ്സ് പ്രായമുള്ള അമ്മയാടും 8 മാസം പ്രായമുള്ള കുഞ്ഞുമാണ് ചത്തത്. അര്‍ദ്ധരാത്രിയില്‍ കൂട്ടില്‍ നിന്നും ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് ഒരാടിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.കുഞ്ഞ് പരിക്കേറ്റ നിലയിലുമായിരുന്നു. പിന്നീട് അതിരാവില കൂട്ടിലെത്തി നോക്കിയപ്പോഴാണ് ഒരു ആടിന്റെ ജഡം പാതിയിലധികം ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ജോണി പറയുന്നു. ആട്ടിൻകൂടിന്റെ പരിസരത്ത് വന്യജീവിയുടെ കാല്‍പ്പാടുകളും കണ്ടതോടെ ഉടമ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു അയ്യപ്പൻകോവില്‍ റെയിഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പൂച്ച വര്‍ഗത്തിലുള്ള ജീവിയാണ് ആടുകളെ ഭക്ഷിച്ചതെന്ന് സെക്ഷൻ ഫോറെസ്റ്റ് ഓഫീസര്‍ ബി സന്തോഷ്‌ പറഞ്ഞു. ഒരു മാസം മുൻപ് വെള്ളയാംകുടിയില്‍ മറ്റൊരിടത്തും വളര്‍ത്തുമൃഗങ്ങളെ അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചിരുന്നു.

    Read More »
  • Kerala

    സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു.വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. വരുന്ന മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം,ആലപ്പുഴ, എറണാകുളം,തൃശ്ശൂര്‍,കണ്ണൂര്‍ എന്നീ ജില്ലകളിൽ നാളെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,വയനാട് എന്നീ ജില്ലകളില്‍ 27ാം തീയതിയും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ…

    Read More »
  • Kerala

    അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍;മാർമല അരുവിയിൽ കുടുങ്ങിയ അഞ്ച് സഞ്ചാരികളെ രക്ഷപെടുത്തി

    വാഗമൺ:മാർമല അരുവിയിൽ കുടുങ്ങിയ അഞ്ച് സഞ്ചാരികളെ രക്ഷപെടുത്തി.പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മാര്‍മല അരുവിയില്‍ കുടുങ്ങിയ വൈക്കം സ്വദേശികളായ 5 അംഗ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ പോലീസ്, അഗ്നിരക്ഷാ സേന, നന്മക്കൂട്ടം പ്രവര്‍ത്തകര്‍, ടീം എമെര്‍ജെൻസി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അരുവിയിലെ ജലനിരപ്പ് അപകടകരമാം വിധം വര്‍ദ്ധിക്കുകയായിരുന്നു.ഇതേതുടര്‍ന്ന് 5 അംഗ സംഘം അരുവിയുടെ താഴെ നടുവിലായി പാറമുകളില്‍ നിലയുറപ്പിക്കുകയായിരുന്നു.ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചത്.   രണ്ടു ദിവസം മുന്‍പ് മാര്‍മല അരുവിയില്‍ വീണ് ബെംഗളൂരു സ്വദേശി മരിച്ചിരുന്നു.

    Read More »
  • India

    ക്ഷേത്രങ്ങള്‍ പണിയാൻ മുസ്ലീം പള്ളികള്‍ പൊളിക്കും:മുതിര്‍ന്ന ബിജെപി നേതാവ് കെ.എസ് ഈശ്വരപ്പ

    ബംഗളൂരു:ക്ഷേത്രങ്ങള്‍ പണിയാൻ മുസ്ലീം പള്ളികള്‍ പൊളിക്കുമെന്ന് കര്‍ണാടക മുൻ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ. കാശി വിശ്വനാഥ ക്ഷേത്രത്തിലും മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും അയോധ്യയില്‍ സംഭവിച്ചതുപോലെ സംഭവിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. എവിടെയൊക്കെ മുഗളന്മാര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളികള്‍ പണിതിട്ടുണ്ടോ, അവിടെയെല്ലാം ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ പള്ളികള്‍ പൊളിച്ച്‌ അമ്ബലം പണിയും. കോണ്‍ഗ്രസ് ഹിന്ദുമതത്തെ വെറുക്കുന്നുവെന്നും മുസ്ലീങ്ങള്‍ അവര്‍ക്ക് മരുമക്കളെപ്പോലെയാണെന്നും ഈശ്വരപ്പ ആരോപിച്ചു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുസ്ലീങ്ങള്‍ കാരണമാണെന്നും ഈശ്വരപ്പ പറഞ്ഞു. മുസ്ലീങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കോൺഗ്രസ് പാര്‍ട്ടി ഉന്മൂലനം ചെയ്യപ്പെടുമായിരുന്നുവെന്നും ഈശ്വരപ്പ ഹാവേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ശനിയാഴ്ച പറഞ്ഞു.

    Read More »
  • India

    ബലിപ്പെരുന്നാൾ;ഗോരക്ഷാ എന്ന പേരില്‍ ആര് നിയമം കൈയിലെടുത്താലും പിടിച്ച്‌ അകത്തിടണം: കർണാടക മന്ത്രി

    ബംഗളൂരു:ഗോരക്ഷാ എന്ന പേരില്‍ ആര് നിയമം കൈയിലെടുത്താലും പിടിച്ച്‌ അകത്തിടണമെന്ന് കർണാടക ഗ്രാമീണവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ഗോരക്ഷകര്‍ക്കും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കര്‍ണാടക പൊലീസിനാണ് അദ്ദേഹം നിർദ്ദേശം നൽകിയത്. ഇതിനായി കലബുര്‍ഗി ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം അദ്ദേഹം വിളിച്ചുചേര്‍ത്തിരുന്നു.’ബലിപെരുന്നാളാണ് വരുന്നത്. മുഴുവൻ പൊലീസ് ഇൻസ്‌പെക്ടര്‍മാരും സുപ്രണ്ടുമാരും കേള്‍ക്കണം. ആ ദളില്‍നിന്നാണ്, മറ്റേ ദളില്‍നിന്നാണെന്നൊക്കെ പറഞ്ഞ് ഗോരക്ഷാ സംഘങ്ങള്‍ വരും. അവര്‍ക്ക് കര്‍ഷകരുടെ ബുദ്ധിമുട്ട് അറിയില്ല. ചിലര്‍ ഓരോ ഷാള്‍ ധരിച്ച്‌ ആ ദളുകാരനാണെന്നും ഇന്ന സംഘടനക്കാരനാണെന്നുമെല്ലാം പറഞ്ഞ് നിയമം കൈയിലെടുത്താല്‍ അവരെ പിടിച്ച്‌ ജയിലിലിടണം’-ഖാര്‍ഗെ പറഞ്ഞു.

    Read More »
  • Kerala

    വന്ദേ ഭാരത് എക്സ്പ്രസിന്റെ ശുചിമുറിയില്‍ കുടുങ്ങി യാത്രക്കാരൻ

    കണ്ണൂര്‍: വന്ദേ ഭാരത് എക്സ്പ്രസിന്റെ ശുചിമുറിയില്‍ കുടുങ്ങി യാത്രക്കാരൻ. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിന്റെ ശുചിമുറിയിലാണ് യാത്രക്കാരൻ കുടുങ്ങിയത്. കാസര്‍കോട് നിന്നാണ് യാത്രക്കാരൻ ട്രെയിനിൽ  കയറിയത്.പിന്നീട് ശുചിമുറിയിൽ കയറി വാതിലടച്ചെങ്കിലും തുറക്കാൻ സാധിക്കാതെ വന്നതോടെ ഇയാൾ അകത്ത് കുടുങ്ങുകയായിരുന്നു.പിന്നീട് ഷൊർണൂരിൽ എത്തിയ ശേഷമാണ് വാതിലിന്റെ ലോക്ക് തകർത്ത് ഇയാളെ പുറത്തിറക്കിയത്.അതേസമയം ഇയാൾ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയതാണെന്നും മനപ്പൂർവം ശുചിമുറിയിൽ കയറി വാതിൽ അടച്ചതാണെന്നും പറയപ്പെടുന്നു.

    Read More »
  • Kerala

    ഗവി ട്രിപ്പ് വഴി കെഎസ്ആർടിസി നേടിയത് 2 കോടിക്ക് മുകളിൽ വരുമാനം

    പത്തനംതിട്ട: കെഎസ്ആർടിസി എല്ലാ ഡിപ്പോകളിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ടൂർ പാക്കേജുകൾ സംഘടിപ്പിച്ചെങ്കിലും ഏറ്റവും ഹിറ്റായത് ഗവി യാത്ര. പാക്കേജ് ആരംഭിച്ച്‌ ഏഴുമാസം പിന്നിടുമ്ബോള്‍ ആവേശകരമായ ഹിറ്റിലേക്കാണ് കെ.എസ്.ആര്‍.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജ് എത്തിയിരിക്കുന്നത്. 2022 ഡിസംബര്‍ ഒന്നുമുതൽ  2023 ജൂണ്‍ 27 വരെ 491-ഗവി ട്രിപ്പുകളാണ് കെഎസ്ആർടിസി നടത്തിയത്.ഇതുവരെ നടത്തിയ 491 സര്‍വീസുകളിലായി രണ്ടുകോടിക്ക് മുകളിലാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്. പത്തനംതിട്ടയില്‍നിന്നാരംഭിക്കുന്ന യാത്രയില്‍ ഡ്യൂട്ടിക്കായി പരിചയസമ്ബന്നരായ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ ഗവിയെക്കുറിച്ചുള്ള അനുഭവസമ്ബത്ത് യാത്രക്കാര്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. സീതത്തോട് കൊച്ചാണ്ടിയില്‍നിന്നാണ് കാഴ്ചകള്‍ തുടങ്ങുന്നതെന്ന് ബസിലെ ജീവനക്കാര്‍ പറയുന്നു. പിന്നീടങ്ങോട്ട് 60 കിലോമീറ്റര്‍ വനയാത്രയാണ്. കക്കി സംഭരണി പിന്നിട്ടാല്‍ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകള്‍ കാണാം. എക്കോപ്പാറയിലാണ് കാട്ടുപോത്തുകളെയും പുള്ളിമാനുകളെയും കാണാനാകുക. കടുവയെയും പുലിയെയുമെല്ലാം കാണുന്ന സാഹചര്യങ്ങളും അപൂര്‍വമായി സഞ്ചാരികള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.   ഒരുദിവസം മൂന്ന് വീതം സര്‍വീസുകളാണ് ഗവിയിലേക്ക് നടത്തുക. മൂന്നും പത്തനംതിട്ടയിലെ ബസുകളാണ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന്…

    Read More »
  • Kerala

    നഷ്‌ടമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താൻ ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടല്‍ 

    മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പേരില്‍ എടുത്തിട്ടുള്ള കണക്‌ഷനുകള്‍ അറിയാനും ആവശ്യമില്ലാത്തവ വിച്ഛേദിക്കാനും നഷ്‌ടമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും സൗകര്യമൊരുക്കുന്ന ഒരു ആപ്പാണ് ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടൽ. മൊബൈല്‍ ഫോണ്‍ മേഖലയിലെ തട്ടിപ്പുകള്‍ കണ്ടെത്താനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മേയിലാണ് സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. നഷ്ടപ്പെട്ട ഫോണ്‍ രാജ്യത്ത് എവിടെയായാലും കണ്ടെത്തി ഉടമയ്ക്ക് നല്‍കുന്നതാണ് ഈ സംവിധാനം. പൊലീസ് വഴിയാണ് നഷ്ടമായ ഫോണ്‍ ബ്ലോക്കിംഗ് നടപടിക്രമങ്ങള്‍ ചെയ്യുന്നത്. വ്യക്തികള്‍ക്ക് സ്വന്തമായി ഫോണ്‍ നഷ്ടമായത് സംബന്ധിച്ച്‌ ഓണ്‍ലൈനായി അപേക്ഷ നല്കാം. ഫോണ്‍ നഷ്ടമായാല്‍ ആദ്യം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. പിന്നീട് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുക്കുക. തുടര്‍ന്ന് www.sancharsaathi.gov.in എന്ന സൈറ്റില്‍ ‘ബ്ലോക്ക് യുവര്‍ ലോസ്റ്റ്/സ്റ്റോളൻ മൊബൈല്‍’ എന്ന ടാബ് ഓപ്പണ്‍ ചെയ്യുക. നഷ്ടമായ ഫോണിലെ മൊബൈല്‍ നമ്ബറുകള്‍, ഐ.എം.ഇ.ഐ നമ്ബറുകള്‍, പരാതിയുടെ കോപ്പി, ബ്രാൻഡ്, മോഡല്‍, ഇൻവോയ്സ്, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ വിവരങ്ങള്‍,…

    Read More »
  • India

    കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയിൽ

    തൃശൂര്‍: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ടു പേരെ ദില്ലിയില്‍ നിന്ന് തൃശൂര്‍ അന്തിക്കാട് പൊലീസാണ് പിടികൂടിയത്. താനെ സ്വദേശികളായ ജോജോ വില്‍ഫ്രഡ് ക്രൂയിസ് (46), സഹോദരൻ ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ എറണാകുളം ജില്ലകളില്‍ നിന്നടക്കം 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രവീൺ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

    Read More »
Back to top button
error: