KeralaNEWS

കട്ടപ്പനയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു

ഇടുക്കി: കട്ടപ്പനയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു. വെള്ളയാംകുടി കട്ടക്കയം ജോണിയുടെ  ആടുകളെയാണ് കൂടിനുള്ളില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
2 വയസ്സ് പ്രായമുള്ള അമ്മയാടും 8 മാസം പ്രായമുള്ള കുഞ്ഞുമാണ് ചത്തത്. അര്‍ദ്ധരാത്രിയില്‍ കൂട്ടില്‍ നിന്നും ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് ഒരാടിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.കുഞ്ഞ് പരിക്കേറ്റ നിലയിലുമായിരുന്നു. പിന്നീട് അതിരാവില കൂട്ടിലെത്തി നോക്കിയപ്പോഴാണ് ഒരു ആടിന്റെ ജഡം പാതിയിലധികം ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ജോണി പറയുന്നു.
ആട്ടിൻകൂടിന്റെ പരിസരത്ത് വന്യജീവിയുടെ കാല്‍പ്പാടുകളും കണ്ടതോടെ ഉടമ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു അയ്യപ്പൻകോവില്‍ റെയിഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പൂച്ച വര്‍ഗത്തിലുള്ള ജീവിയാണ് ആടുകളെ ഭക്ഷിച്ചതെന്ന് സെക്ഷൻ ഫോറെസ്റ്റ് ഓഫീസര്‍ ബി സന്തോഷ്‌ പറഞ്ഞു. ഒരു മാസം മുൻപ് വെള്ളയാംകുടിയില്‍ മറ്റൊരിടത്തും വളര്‍ത്തുമൃഗങ്ങളെ അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചിരുന്നു.

Back to top button
error: