കണ്ണൂര്‍: വന്ദേ ഭാരത് എക്സ്പ്രസിന്റെ ശുചിമുറിയില്‍ കുടുങ്ങി യാത്രക്കാരൻ. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിന്റെ ശുചിമുറിയിലാണ് യാത്രക്കാരൻ കുടുങ്ങിയത്.
കാസര്‍കോട് നിന്നാണ് യാത്രക്കാരൻ ട്രെയിനിൽ കയറിയത്.പിന്നീട് ശുചിമുറിയിൽ കയറി വാതിലടച്ചെങ്കിലും തുറക്കാൻ സാധിക്കാതെ വന്നതോടെ ഇയാൾ അകത്ത് കുടുങ്ങുകയായിരുന്നു.പിന്നീട് ഷൊർണൂരിൽ എത്തിയ ശേഷമാണ് വാതിലിന്റെ ലോക്ക് തകർത്ത് ഇയാളെ പുറത്തിറക്കിയത്.അതേസമയം ഇയാൾ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയതാണെന്നും മനപ്പൂർവം ശുചിമുറിയിൽ കയറി വാതിൽ അടച്ചതാണെന്നും പറയപ്പെടുന്നു.