തൃശൂര്‍: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ടു പേരെ ദില്ലിയില്‍ നിന്ന് തൃശൂര്‍ അന്തിക്കാട് പൊലീസാണ് പിടികൂടിയത്.
താനെ സ്വദേശികളായ ജോജോ വില്‍ഫ്രഡ് ക്രൂയിസ് (46), സഹോദരൻ ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ എറണാകുളം ജില്ലകളില്‍ നിന്നടക്കം 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.
തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രവീൺ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.