KeralaNEWS

അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍;മാർമല അരുവിയിൽ കുടുങ്ങിയ അഞ്ച് സഞ്ചാരികളെ രക്ഷപെടുത്തി

വാഗമൺ:മാർമല അരുവിയിൽ കുടുങ്ങിയ അഞ്ച് സഞ്ചാരികളെ രക്ഷപെടുത്തി.പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മാര്‍മല അരുവിയില്‍ കുടുങ്ങിയ വൈക്കം സ്വദേശികളായ 5 അംഗ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്.
ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ പോലീസ്, അഗ്നിരക്ഷാ സേന, നന്മക്കൂട്ടം പ്രവര്‍ത്തകര്‍, ടീം എമെര്‍ജെൻസി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.

പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അരുവിയിലെ ജലനിരപ്പ് അപകടകരമാം വിധം വര്‍ദ്ധിക്കുകയായിരുന്നു.ഇതേതുടര്‍ന്ന് 5 അംഗ സംഘം അരുവിയുടെ താഴെ നടുവിലായി പാറമുകളില്‍ നിലയുറപ്പിക്കുകയായിരുന്നു.ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചത്.

 

Signature-ad

രണ്ടു ദിവസം മുന്‍പ് മാര്‍മല അരുവിയില്‍ വീണ് ബെംഗളൂരു സ്വദേശി മരിച്ചിരുന്നു.

Back to top button
error: