Month: June 2023
-
Health
കോവിഡ് അനന്തര രോഗങ്ങളിൽ ജാഗ്രത പുലർത്തുക, ഹൃദയം, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയവയെ ബാധിക്കുന്ന രോഗങ്ങൾ വ്യാപകം
കോവിഡ് ബാധിക്കപ്പെട്ടവരിലെ പിന്നീടുള്ള ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തില്‍ പഠനങ്ങള്‍ പലതും പാതി വഴിയിലാണ്. കോവിഡ് തലച്ചോറിനെ ബാധിക്കുന്നതായി പുതിയൊരു പഠനറിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നു. കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള ‘റോട്ട്മാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’, ‘സണ്ണിബ്രൂക്ക് ഹോസ്പിറ്റല്‍’ എന്നിവിരുടേതാണ് പഠന റിപ്പോർട്ട്. കോവിഡ് 19 തലച്ചോറിന്റെ ‘വൈറ്റ് മാറ്റര്‍’ എന്നറിയപ്പെടുന്ന ഭാഗത്തെ ബാധിക്കാമെന്നാണ് പഠനം കണ്ടെത്തിയത്. സിഡിഐ (കോറലേറ്റഡ് ഡിഫ്യൂഷന്‍ ഇമേജിംഗ് ) എന്ന പുതിയ ഇമേംജിഗ് ടെക്നിക് ഉപയോഗിച്ചാണ് കൊവിഡ് രോഗികളുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റം ഗവേഷകര്‍ മനസിലാക്കിയത്. കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അല്സാണ്ടര്‍ വോംഗ് ആണ് സിഡിഐ ഇമേജിംഗ് ടെക്നിക്ക് വികസിപ്പിച്ചെടുത്തത്. തലച്ചോറിനെ കൂടുതല്‍ സൂക്ഷ്മമായും വ്യക്തമായും മനസിലാക്കുന്നതിന് പ്രയോജനപ്പെടുന്ന പരിശോധനാരീതിയാണ് ഇത്. നടക്കുമ്പോഴും നില്‍ക്കുമ്പോഴുമെല്ലാം ശരീരത്തിന്റെ ബാലന്‍സ് സൂക്ഷിക്കാനും, കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും, അതിനോട് കൃത്യമായി പ്രതികരിക്കാനും, പ്രശ്ന പരിഹാരത്തിനുമെല്ലാം നമ്മെ സഹായിക്കുന്നത് തലച്ചോറിലെ ‘വൈറ്റ് മാറ്റര്‍’ എന്നറിയപ്പെടുന്ന ഭാഗമാണ്. ഇതിനെ ദോഷകരമായി ബാധിക്കുന്നത് പല കാര്യങ്ങളെയും പ്രശ്നത്തിലാക്കും.…
Read More » -
India
ഈജിപ്തിന്റെ പരമോന്നത ബഹുമതി ‘ഓഡര്‍ ഓഫ് ദ നൈല്‍’ ഏറ്റുവാങ്ങി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓഡര്‍ ഓഫ് ദ നൈല്‍’ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു. മോദിയുടെ ഈജിപ്ത് സന്ദര്‍ശനവേളയിലായിരുന്നു രാഷ്ട്രത്തലവന്‍ വിശിഷ്ടാതിഥിയ്ക്ക് ബഹുമതി കൈമാറിയത്. 26 കൊല്ലത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത്. അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി ചര്‍ച്ചകള്‍ നടത്തിയ നരേന്ദ്ര മോദി ഈജിപ്തിലെ ചരിത്രപ്രധാനമായ അല്‍-ഹക്കിം പള്ളി, കെയ്റോയിലെ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് വാര്‍ സെമിട്രി എന്നിവ സന്ദര്‍ശിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എല്‍-സിസി സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. പ്രത്യേക ക്ഷണിതാവായാണ് എല്‍-സിസിയുടെ ഇന്ത്യാസന്ദര്‍ശനം. ഒന്നാം ലോക മഹായുദ്ധത്തില്‍ വീരചരമമടഞ്ഞ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ഹീലിയോപോളിസ് വാര്‍ സെമിട്രിയില്‍ പ്രധാനമന്ത്രി ആദരവര്‍പ്പിച്ചു. ഈജിപ്തിലും പലസ്തീനിലുമായി ഒന്നം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച 4000 ത്തോളം ഇന്ത്യന്‍ പട്ടാളക്കാരുടെ ഭൗതികാവശിഷ്ടമാണ് ഇവിടെയുള്ളത്. കെയ്റോയിലെ ആയിരം കൊല്ലം പഴക്കമുള്ള ഇമാം അല്‍-ഹക്കിം ബി അമര്‍…
Read More » -
India
വൈ.എസ്. ഷര്‍മിള കോണ്‍ഗ്രസിലേക്ക്; ആന്ധ്ര പിടിക്കാന്‍ കരുനീക്കി ഡി.കെ. ശിവകുമാര്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്.ഷര്‍മിള കോണ്‍ഗ്രസില്‍ ചേരും. ഇതിന്റെ ഭാഗമായി ഷര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. അവസാന വട്ട ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ഷര്‍മിള ഡല്‍ഹിയിലെത്തി സോണിയ ഗാന്ധി അടക്കമുള്ളവരെ കാണും. കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാര്‍ട്ടിയുടെ തലപ്പത്ത് നിര്‍ണായക സ്ഥാനവും നല്‍കാമെന്നാണു കോണ്‍ഗ്രസ് ഷര്‍മിളയ്ക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം. പ്രിയങ്കാ ഗാന്ധിയുടെ ആശീര്‍വാദത്തോടെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നടത്തിയ നീക്കങ്ങളാണ് ഒരുകാലത്ത് കോണ്‍ഗ്രസിന്റെ എല്ലാമെല്ലാം ആയിരുന്ന വൈ. രാജശേഖര റെഡ്ഡിയുടെ മകള്‍ മൂവര്‍ണ കൊടിയേന്താന്‍ ഇടയാക്കിയത്. മേയ് 29നു ഷര്‍മിള ബെംഗളുരുവിലെത്തി ഡി.കെ.ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പലതലങ്ങളില്‍ ആലോചനകള്‍ നടന്നു. രണ്ടു വയസ് മാത്രമുള്ള യുവജന ശ്രമിക റിതു തെലങ്കാന പാര്‍ട്ടിയെന്ന വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനാണു ഷര്‍മിളയുടെ തീരുമാനം. ഇതിനു പ്രത്യുപകാരമായി രാജ്യസഭാ സീറ്റാണു കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. ഒപ്പം തെലങ്കാനയില്‍നിന്നു സ്വന്തം നാടായ ആന്ധ്രപ്രദേശിലേക്കു ഷര്‍മിള മടങ്ങിയേക്കും.…
Read More » -
Kerala
ബസുടമയ്‌ക്കെതിരായ സമരം പിന്‍വലിച്ച് സിഐടിയു; ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്
കോട്ടയം: തിരുവാര്‍പ്പിലെ ബസുടമയ്‌ക്കെതിരായ സമരം സിഐടിയു പിന്‍വലിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. സിഐടിയു നേതാക്കള്‍ സ്ഥലത്തെത്തി സമരം പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റി ബസ് കസ്റ്റഡിയിലെടുത്തത്. ബസ് തിരുവാര്‍പ്പിലെ മറ്റൊരു സ്ഥലത്തേക്ക് തന്നെ മാറ്റിയിട്ടു. അടുത്തദിവസം തന്നെ വിഷയം വീണ്ടും ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബസുടമ രാജ്‌മോഹന്‍ പറഞ്ഞു. അതിനിടെ, തൊഴില്‍ മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് സിഐടിയു നേതാക്കള്‍ പറയുന്നു. ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുന്നതു വരെ ബസ് കുമരകം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബസ് സര്‍വീസ് നടത്തുന്നതിനു പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ ഹൈക്കോടതി വിധിയെ തുടര്‍ന്നു ബസ് സര്‍വീസിനായി രാവിലെ എത്തിയ രണ്ടു തൊഴിലാളികളെ തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഇതോടെ ഇന്നലെ സമരം അവസാനിപ്പിച്ച വെട്ടിക്കുളങ്ങര…
Read More » -
Kerala
അടിസ്ഥാനശമ്പളം 40,000 ആക്കണം; സമരത്തിനൊരുങ്ങി നഴ്സുമാര്‍; ജൂലൈയ് 19ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്
തൃശൂര്‍: അടിസ്ഥാന ശമ്പളം നാല്‍പ്പതിനായിരം രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. പ്രഖ്യാപിച്ച ശമ്പള വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജൂലായ് 19 സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ നഴ്സുമാര്‍ പണിമുടക്കി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ രൂപികരിച്ച തൃശൂരില്‍ നിന്ന് തിരുവന്തപുരം വരെ ലോങ് മാര്‍ച്ച് നടത്താനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Read More » -
Crime
ഉത്തർപ്രദേശിൽ നവദമ്ബതികളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി
ആഗ്ര: ഉത്തര്‍പ്രദേശില്‍ വിവാഹ വീട്ടില്‍ കൂട്ടക്കൊലപാതകം. മെയിൻപുരി ജില്ലയിലാണ് സംഭവം. നോയിഡയിലെ കമ്ബ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുന്ന 28കാരനായ ശിവ് വീര്‍ യാദവാണ് തന്റെ ഇളയ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ വീട്ടിലേക്കെത്തി നവദമ്ബതികളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയത് ശിവ് വീര്‍ യാദവിന്റെ സഹോദരൻ സോനു, ഭാര്യ സോണി (20), രണ്ടാമത്തെ സഹോദരൻ ഭുള്ളൻ (25), ഭാര്യാസഹോദരൻ സൗരഭ് (23), സുഹൃത്ത് ദീപക് കുമാര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടിന് പ്രതി തന്റെ കുടുംബാംഗങ്ങളെ കോടാലി കൊണ്ട് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. അക്രമിയുടെ ഭാര്യയുള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നു പോലീസ് അറിയിച്ചു.
Read More » -
Kerala
സർക്കാർ സർവീസിലുള്ള നഴ്സുമാർക്ക് ഡെപ്യൂട്ടേഷൻ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസിലുള്ള നഴ്സുമാര്‍ക്ക് ക്വാട്ട അടിസ്ഥാനത്തില്‍ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പഠിക്കുന്നതിനുള്ള ഡെപ്യൂട്ടേഷൻ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. രണ്ട് വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പഠനത്തിന് സര്‍വ്വീസിലുള്ള നിശ്ചിത വിഭാഗം നഴ്സുമാര്‍ക്ക് അഡ്മിഷൻ നല്‍കാറുണ്ട്. സാമ്ബത്തികമായി ഉള്‍പ്പടെ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് വേതനവും ആനുകൂല്യങ്ങളും സഹിതം തുടര്‍പഠനത്തിനുള്ള ഈ സൗകര്യം ഉപയോഗപ്രദമായിരുന്നു. പുതിയ പ്രോസ്പെക്ടസ് പ്രകാരം കോഴ്സിന് സര്‍വ്വീസ് ക്വോട്ടയില്‍ നിന്നുള്ളവര്‍ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള വേതനം, ആനുൂകൂല്യങ്ങള്‍ എന്നിവ നല്‍കില്ലെന്നാണ് ഉത്തരവ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ശുപാര്‍ശ പ്രകാരമാണ് പുതിയ നടപടി. മറ്റ് കോഴ്സുകള്‍ക്കും ഈ സൗകര്യം നിര്‍ത്തിയതു കൊണ്ടാമ് നഴ്സിങ് പഠനത്തിലും ഈ തീരുമാനമെന്നാണ് വിശദീകരണം. സര്‍ക്കാര്‍ വേതനം പറ്റി ഈ പഠനം പൂര്‍ത്തിയാക്കിയാല്‍ നിശ്ചിതകാലത്തേക്ക് ഇവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരണമെന്ന് വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ നിന്ന് നഴ്സുമാരുടെ വിദേശ കുടിയേറ്റം കുത്തനെ കൂടിയിരിക്കെയാണ് പുതിയ തീരുമാനമെന്നതും ശ്രദ്ധേയം.
Read More » -
Kerala
ആമകളെ ഊട്ടിയാൽ ത്വക് രോഗങ്ങളും മുടികൊഴിച്ചിലും മാറും; അറിയാം അടുക്കത്ത് ഭഗവതി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ
പലതരം പ്രതിഷ്ഠകളെയും പൂജകളെക്കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും ആമകൾക്കു മാത്രമായി സമർപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ നാട്ടിൽ – അടുക്കത്ത് ഭഗവതി ക്ഷേത്രം. ദേവിദേവന്മാരുടെ സംഗമഭൂമി എന്നു വിശ്വസിക്കപ്പെടുന്ന കാസർകോഡ് ജില്ലയിലാണ് ഈ ക്ഷേത്രം.മറ്റു ക്ഷേത്രങ്ങളിലൊന്നും കണ്ടുവരാത്ത തരത്തിലുള്ള വഴിപാടുകളും അനുഷ്ഠാനങ്ങളും ഇവിടെ കാണാം. അതിലൊന്നാണ് ഈർക്കിൽ ചൂൽ സമർപ്പണം. തലമുടി കൊഴിയുന്ന പ്രശ്നം നേരിടുന്നവര്‍ ഓല ചീകിയ ഈർക്കിൽ കൊണ്ടുണ്ടാക്കിയ ചൂൽ അടുക്കത്ത് ഭഗവതിക്ക് സമർപ്പിച്ചാൽ മതിയത്രെ. ക്ഷേത്രനടയിൽ ഇങ്ങനെ ചൂൽ സമർപ്പിച്ച് സുഖപ്പെട്ട ഒരുപാടാളുകളുടെ സാക്ഷ്യം മനസ്സിലാക്കാൻ സാധിക്കും. ഇത് കൂടാതെ, ത്വക്ക് രോഗങ്ങൾ, പ്രത്യേകിച്ച് ആനത്തഴമ്പ്, പാലുണ്ണി തുടങ്ങിയവ മാറുവാൻ ഇവിടെ ആമക്കുളത്തിലെ ആമകൾക്ക് ആമയൂട്ട് അഥവാ ആമകൾക്ക് നിവേദ്യം സമർപ്പിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്. ഈ വഴിപാടുകൾക്കായി ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും വിശ്വാസികളെത്തുന്നു. അടുക്കത്ത് ഭഗവതിയെ തൊഴുത ശേഷമാണ് ആമയൂട്ട് നടത്തുന്നത്. രോഗങ്ങൾ സുഖപ്പെടുവാനും നല്ല ആരോഗ്യം ലഭിക്കുവാനും ഈ ആമയൂട്ട് സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഉച്ചയ്‌ക്ക് 12.00 മുതൽ 1.00 മണി വരെ ഒരു…
Read More » -
Kerala
റോഡരികിലെ വാകമരം കടപുഴകി വീണു; ഒഴിവായത് വൻദുരന്തം
തിരൂര്‍: പയ്യനങ്ങാടി ആലിന്‍ചുവടില്‍ റോഡരികിലെ വാകമരം കടപുഴകി വീണു. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ആലിന്‍ചുവട് ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന അപകടാവസ്ഥയിലായിരുന്ന വാകമരം കടപുഴകി വീണത്. വൈദ്യുതി പോസ്റ്റുകളുടെയും സി.എം. ബഷീര്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനെയും മുകളിലാണ് മരം വീണത്. ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണമായും തകര്‍ന്നു. അപകടസമയത്ത് റോഡില്‍ വാഹനങ്ങളൊന്നുമില്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി.സംഭവത്തെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം രണ്ട് മണിക്കൂറുകളോളം തടസ്സപ്പെട്ടു.മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ നേരത്തേ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Read More » -
Kerala
വിഷു ബംപര്‍ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്; തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന് നിർദ്ദേശം
തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധന മുന്നോട്ട് വച്ച് ഭാഗ്യവാൻ ലോട്ടറി വകുപ്പിനോട് പണം വാങ്ങി മടങ്ങുകയായിരുന്നു. 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം പണം കൈപ്പറ്റിയത്. തുകയുടെ 10% ഏജൻസി കമ്മീഷനും ശേഷിക്കുന്ന തുകയില്‍ 30% നികുതിയും കഴിഞ്ഞിട്ട് 7.56 കോടി രൂപയാണ് വിജയിക്ക് ലഭിച്ചത്. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം ലോട്ടറിയടിച്ച വ്യക്തി പണം വാങ്ങി മടങ്ങുകയായിരുന്നു. VE 475588 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മലപ്പുറം ചെമ്മാട് ലോട്ടറി ഷോപ്പില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത്.
Read More »