KeralaNEWS

നഷ്‌ടമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താൻ ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടല്‍ 

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പേരില്‍ എടുത്തിട്ടുള്ള കണക്‌ഷനുകള്‍ അറിയാനും ആവശ്യമില്ലാത്തവ വിച്ഛേദിക്കാനും നഷ്‌ടമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും സൗകര്യമൊരുക്കുന്ന ഒരു ആപ്പാണ് ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടൽ.
മൊബൈല്‍ ഫോണ്‍ മേഖലയിലെ തട്ടിപ്പുകള്‍ കണ്ടെത്താനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മേയിലാണ് സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്.
നഷ്ടപ്പെട്ട ഫോണ്‍ രാജ്യത്ത് എവിടെയായാലും കണ്ടെത്തി ഉടമയ്ക്ക് നല്‍കുന്നതാണ് ഈ സംവിധാനം. പൊലീസ് വഴിയാണ് നഷ്ടമായ ഫോണ്‍ ബ്ലോക്കിംഗ് നടപടിക്രമങ്ങള്‍ ചെയ്യുന്നത്. വ്യക്തികള്‍ക്ക് സ്വന്തമായി ഫോണ്‍ നഷ്ടമായത് സംബന്ധിച്ച്‌ ഓണ്‍ലൈനായി അപേക്ഷ നല്കാം. ഫോണ്‍ നഷ്ടമായാല്‍ ആദ്യം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. പിന്നീട് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുക്കുക. തുടര്‍ന്ന് www.sancharsaathi.gov.in എന്ന സൈറ്റില്‍ ‘ബ്ലോക്ക് യുവര്‍ ലോസ്റ്റ്/സ്റ്റോളൻ മൊബൈല്‍’ എന്ന ടാബ് ഓപ്പണ്‍ ചെയ്യുക.
നഷ്ടമായ ഫോണിലെ മൊബൈല്‍ നമ്ബറുകള്‍, ഐ.എം.ഇ.ഐ നമ്ബറുകള്‍, പരാതിയുടെ കോപ്പി, ബ്രാൻഡ്, മോഡല്‍, ഇൻവോയ്സ്, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ വിവരങ്ങള്‍, ഐഡി പ്രൂഫ്, ഒ.ടി.പി ഉള്‍പ്പെടെ നല്‍കുക. തുടര്‍ന്ന് ലഭിക്കുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക. പൊലീസ് വഴി നിലവില്‍ ഇതേ റിക്വസ്റ്റ് നേരത്തെ ലഭിച്ചിട്ടുണ്ടെങ്കില്‍ ” റിക്വസ്റ്റ് ഓള്‍റെഡി എക്സിസ്റ്റ് ഫോര്‍ എന്ന മെസേജ് നല്‍കിയ നമ്ബറില്‍ കിട്ടും. ഫോണ്‍ തിരികെ ലഭിച്ചാല്‍ അണ്‍ബ്ലോക്ക് ഫൗണ്ട് മൊബെെല്‍ എന്ന ഓപ്ഷനില്‍ ‘ബ്ലോക്കിംഗ് റിക്വസ്റ്റ് ഐഡി’ അടക്കം കൊടുക്കുക.

Back to top button
error: