Month: June 2023
-
India
ബിഹാറിലെ വൈശാലിയില്‍ വിഷവാതകം ചോര്‍ന്ന് അപകടം;ഒരാൾ മരിച്ചു
വൈശാലി:ബിഹാറിലെ വൈശാലിയില്‍ വിഷവാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു. 30 പേരെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാജിപുരിലെ രാജ് ഫ്രഷ് ഡയറിയിലാണ് ശനിയാഴ്ച രാത്രിയോടെ അമോണിയം ചോര്‍ന്ന് അപകടമുണ്ടായത്. ഇവിടെയുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാതകം ചോര്‍ന്നത് എങ്ങനെയാണെന്ന കാര്യം വ്യക്തമല്ല. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അഗ്നിശമനസേന അറിയിച്ചു.
Read More » -
Kerala
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഇഡി ചോദ്യം ചെയ്യും
കൊച്ചി:എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുളളവരെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യും. അതിരൂപതയുടെ 1.60 ഏക്കര്‍ ഭൂമി വിവിധ ആളുകള്‍ക്ക് വില്‍പ്പന നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്മേല്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കര്‍ദിനാള്‍ അടക്കം 3 പേരെ പ്രതിയാക്കി 6 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍. കര്‍ദിനാളിന് പുറമെ സിറോ മലബാര്‍ സഭ മുൻ പ്രോക്യൂറേറ്റര്‍ ജോഷി പുതുവ, ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരൻ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരാണ് മറ്റു പ്രതികള്‍.
Read More » -
Food
വിഷക്കൂൺ: 3 ദിവസത്തിനിടെ ചികിത്സ തേടിയത് 7 പേര്‍; വിഷക്കൂൺ തിരിച്ചറിയുന്ന വിധം
മഞ്ചേരി: വിഷക്കൂണ്‍ പാകം ചെയ്ത് കഴിച്ചതിനെ തുടര്‍ന്ന് 3 ദിവസത്തിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത് 7 പേർ. മഞ്ചേരി വട്ടപ്പാറ സ്വദേശിനികളായ സൗമിനി (76), പേരക്കുട്ടി നിരഞ്ജന (13) എന്നിവരെ ഇന്നലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ജംഷീന (30), ജസീല (39) എന്നിവരെയും വ്യാഴാഴ്ച രാത്രി 2 കുട്ടികള്‍ ഉള്‍പ്പെടെ 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. . വിഷ കൂൺ തിരിച്ചറിയുന്ന വിധം 1. കളർഫുൾ ആയിരിക്കും 2. ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല 3. കൂൺകുടയുടെ അടിയിൽ ഉള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും 4. തടിയിൽ റിംഗ് ഉണ്ടായിരിക്കും 5. ദിവസങ്ങളോളം കേട് കൂടാതിരിക്കും 6. കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് വെയ്ക്കുക … കൂൺ നീല നിറമായാൽ അത് വിഷക്കൂൺ ആണ് 7. വിഷ,കൂണിൽ പൊടി ഉണ്ടാകും
Read More » -
Kerala
മണിക്കൂറുകള്‍ നീണ്ട പീഡനം; വിവസ്ത്രയായി ഓടി രക്ഷപ്പെട്ട് യുവതി
തിരുവനന്തപുരം: യുവതിയെ ആളൊഴിഞ്ഞ ഗോഡൗണിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട പീഡനത്തിനിടെ വിവസ്ത്രയായി ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ (25) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഒന്നരയോടെ വെട്ടുറോഡുള്ള കൃഷിഭവന്‍റെ ഗോഡൗണിലെത്തിച്ച യുവതിയെ ഞായറാഴ്ച പുലര്‍ച്ച അഞ്ച് മണി വരെ കിരൺ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മര്‍ദനവും പീഡനവും കിരണ്‍ തന്റെ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. രാവിലെ അവിടെ നിന്ന് വിവസ്ത്രയായി ഓടിയ യുവതിയുടെ നിലവിളികേട്ട് എത്തിയ അയല്‍വാസിയാണ് വസ്ത്രം നല്‍കിയതും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്.
Read More » -
India
മൂന്നുവയസുകാരനെ ആക്രമിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി
മൂന്നുവയസുകാരനെ ആക്രമിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി.കുടുംബത്തോടൊപ്പം തിരുപ്പതിയിൽ തീര്‍ത്ഥാടനത്തിന് എത്തിയ മൂന്ന് വയസുകാരനെ ആക്രമിച്ച പുലിയെയാണ് ആന്ധ്രാപ്രദേശ് വനം വകുപ്പ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി മുത്തച്ഛനും മാതാപിതാക്കള്‍ക്കുമൊപ്പം തിരുമല വനമേഖലയിലെ പടികളിലൂടെ മുന്നോട്ട് നടക്കുന്നതിനിടെയാണ് കുട്ടിയെ പുലി പിടിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ പുലി, കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു.തുടർന്ന് ഈ ഭാഗത്ത് പുലിയെ പിടിക്കാനായി വച്ച കെണിയിലാണ് പുലി കുടുങ്ങിയത്.
Read More » -
Kerala
പത്തുദിവസത്തിനിടെ 11,462 പേര്‍ക്ക് ഡെങ്കിപ്പനി; ഒരു പനിയും നിസ്സാരമാക്കരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു.ഇന്ന് 13,257 പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറ്റവുമധികം രോഗികള്‍ ഉള്ളത് മലപ്പുറത്താണ്. 2110 രോഗികളാണ് മലപ്പുറത്ത് പനിബാധിച്ച് ചികിത്സയിലുള്ളത്. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പനിബാധിതരുടെ എണ്ണം ആയിരത്തിനു മുകളില്‍ തന്നെ തുടരുകയാണ്. ഒരു പനിയും നിസ്സാരമാക്കരുത് എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. ഡെങ്കിപ്പനിക്കേസുകളിലും വര്‍ധനവുണ്ട്. 296 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ഉള്ളത്. അതില്‍ 62 പേര്‍ക്ക രോഗം സ്ഥിരീകരിച്ചു. കൂടാതെ ഒരു ഡെങ്കിപ്പനി മരണവും ഇന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എലിപ്പനി കേസുകളുടെ എണ്ണം പത്താണ്. കഴിഞ്ഞ ഒരാഴ്ച്ചത്തെ കണക്കുമാത്രം പരിശോധിച്ചാല്‍ എണ്‍പതിനായിരത്തില്‍പരം ആണ് പനിബാധിതരുടെ എണ്ണം. സര്‍ക്കാര്‍ ആശുപത്രികളിലെത്തി ചികിത്സ തേടുന്നവരുടെ കണക്ക് മാത്രമാണ് ഇത്തരത്തില്‍ പുറത്തുവരുന്നത് എന്നതും ആശങ്കാജനകമാണ്. ലക്ഷണങ്ങള്‍ അവഗണിക്കുന്നവരും സ്വയം ചികിത്സ തേടുന്നവരുമാണ് മരണപ്പെട്ടവരിൽ ഏറെയും. പത്തുദിവസത്തിനിടെ 11,462 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 13,769 പേരാണ് പകര്‍ച്ചപ്പനിക്ക് വെള്ളിയാഴ്ച…
Read More » -
NEWS
നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് ചൈനയുടെ സഹായം
ശ്രീനഗർ:നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് ചൈനയുടെ സഹായം.പാക്കിസ്ഥാൻ സേനയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ചൈനയുടെ നേതൃത്വത്തിൽ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ഒരുങ്ങുന്നത്. ആളില്ലാ വിമാനങ്ങളും യുദ്ധ വിമാനങ്ങളും നല്‍കുന്നതിനു പുറമേ കമ്യൂണിക്കേഷൻ സംവിധാനങ്ങളും ചൈന നിര്‍മിച്ചുനല്‍കുകയാണ്.സൈനികര്‍ക്കുള്ള ബങ്കറുകളും ചൈന നിര്‍മിക്കുന്നുണ്ട്. നിയന്ത്രണ രേഖയില്‍ നേരത്തെ തന്നെ ചൈന ടവറുകള്‍ നിര്‍മിച്ച് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു.ചൈന പാക്കിസ്ഥാൻ സാമ്ബത്തിക ഇടനാഴിയുടെയും ജലവൈദ്യുത പദ്ധതികളുടെയും നിര്‍മാണത്തിന്‍റെ മറവിലാണു പാക് അധീന കശ്മീരില്‍ സൈനികാവശ്യങ്ങള്‍ക്ക് ചൈനയുടെ സഹായം. ചൈന അടുത്തിടെ വികസിപ്പിച്ച എസ്‌എച്ച് 15 പീരങ്കികളും നിയന്ത്രണരേഖയില്‍ സ്ഥാപിച്ചിട്ടുണ്ട്.ട്രക്കുകളില്‍ ഘടിപ്പിച്ചുപയോഗിക്കുന്ന എസ്‌എച്ച് 15 പീരങ്കികള്‍ 236 എണ്ണം വാങ്ങുന്നതിനു പാക്കിസ്ഥാൻ, ചൈനീസ് കമ്ബനി നൊറിൻകോയുമായി കരാര്‍ ഒപ്പുവച്ചിരുന്നു. ആദ്യ ബാച്ച് പീരങ്കികള്‍ 2022 ജനുവരിയില്‍ പാക്കിസ്ഥാനു കൈമാറി. ഇതില്‍ നിന്നുള്ള പീരങ്കികളാണു നിയന്ത്രണ രേഖയില്‍ സ്ഥാപിച്ചത്. നേരത്തേ, ചൈനീസ് സൈന്യത്തിന്‍റെ സാന്നിധ്യം ഇവിടെ കണ്ടെത്തിയിരുന്നു.
Read More » -
Kerala
വര്‍ഗീയ വിദ്വേഷം;കൊച്ചിയിലെ ചാണക്യ ന്യൂസ് റിപ്പോര്‍ട്ടർ അറസ്റ്റിൽ
കൊച്ചി:വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് കൊച്ചിയിലെ ചാണക്യ ന്യൂസ് റിപ്പോര്‍ട്ടറും യൂട്യൂബറുമായ യുവാവ് അറസ്റ്റില്‍. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ നിവാസി വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്.പൂക്കോട്ടുംപാടത്ത് വെച്ച് പെരിന്തല്‍മണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടൽ ഉടമ അബ്ദുറഹ്മാനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേസിലാണ് നടപടി. ഹോട്ടല്‍ മാനേജറുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിന് സമാനമായ പ്രതിമ കണ്ടതാണ് ബൈജുവിനെ പ്രകോപിതനാക്കിയത്. മനപൂര്‍വം വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയതിന് ശനിയാഴ്ചയാണ് പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.
Read More » -
Kerala
രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് കണ്ണീരോടെ വിട
കൊച്ചി: പഞ്ചായത്തിന്‍റെ ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാഹനാപകടത്തില്‍ ജീവൻ പൊലിഞ്ഞ രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.പി.ജോര്‍ജിന് നാട് കണ്ണീരോടെ വിടനല്‍കി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ടു ആറ് മണിയോടെ മൃതദേഹം രാമമംഗലത്തെത്തിയപ്പോള്‍ നൂറുകണക്കിനാളുകള്‍ തങ്ങളുടെ ഗ്രാമത്തലവനെ ഒരു നോക്കുകാണാൻ കണ്ണീരോടെ കാത്തുനിന്നിരുന്നു. തുടര്‍ന്ന് 6.30ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൃതദേഹത്തില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാത്രി ഏഴോടെ രാമമംഗലം പഞ്ചായത്ത് ഹാളിലെത്തി മൃതദേഹത്തില്‍ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് രാത്രി 8.30ന് മൃതദേഹം ഭവനാങ്കണത്തില്‍ എത്തിയപ്പോഴും നൂറുകണക്കിന് ആളുകൾ കണ്ണീരോടെ കാത്തുനിൽപ്പുണ്ടായിരുന്നു.
Read More » -
NEWS
കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങി മരിച്ചു
കണ്ണൂര്‍: മുഴപ്പിലങ്ങാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങി മരിച്ചു. മുഴപ്പിലങ്ങാട് ഗവ. ഹൈസ്‌കൂളിന് സമീപം ഷേര്‍ലി വില്ലയിൽ പ്രത്യുഷ (24) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. റഷ്യയിലെ സ്‌മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Read More »