
ഭുവനേശ്വർ: ഒഡിഷയില്‍ ഒഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ 12 യാത്രക്കാര്‍ മരിക്കുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ഗഞ്ചം ജില്ലയ്ക്ക് കീഴിലുള്ള സനാഖേമുണ്ടി തഹസിലിലെ ഖെമുണ്ടി കോളേജിന് സമീപത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
ഒഡിഷ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷൻ ബസും സ്വകാര്യ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഒരു ബസ് പൂര്‍ണമായും മറ്റൊരു ബസിന്‍റെ മുൻഭാഗവും തകര്‍ന്നു. ദിഗപഹണ്ടി പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.






