KeralaNEWS

കണ്ണൂരിൽ തെരുവുനായ്ക്കൂട്ടം മയിലിനെ കടിച്ചു കീറി

കണ്ണൂർ:തെരുവുനായ്ക്കൂട്ടം മയിലിനെ കടിച്ചു കീറി.വെണ്ടുട്ടായി പന്തക്കപ്പാറ മിനി സ്റ്റേഡിയത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ 4.30നാണു നാലു നായ്ക്കള്‍ ചേര്‍ന്ന് ആണ്‍മയിലിനെ ആക്രമിച്ചത്.
ഈ സമയം‌ അതുവഴി പത്രം കൊണ്ടു പോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ എരഞ്ഞോളി സ്വദേശി വിജീഷ് നായക്കൂട്ടത്തില്‍ നിന്നു മയിലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജീഷിനു നേരെയായി നായക്കൂട്ടത്തിന്റെ ശൗര്യം.
ഒരുവിധം ഓട്ടോയിൽ കയറി രക്ഷപ്പെട്ട വിജീഷ് ഉടൻ തന്നെ  ഗവ. ബ്രണ്ണൻ കോളജ് അധ്യാപകൻ മനോജ് ചാത്തോത്തിനെ വിവരം അറിയിച്ചു.തുടർന്ന് ഇരുവരും ചേര്‍ന്ന് നായ്ക്കളുടെ പിടിയില്‍ നിന്നു മയിലിനെ രക്ഷപ്പെടുത്തി വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.

Back to top button
error: