വീണ്ടും വിദ്യാലയങ്ങൾ സജീവമാകുകയാണ്.കുട്ടികൾ പഠനത്തിന്റെ ലഹരിയിലേക്കും കടന്നു.എന്നാൽ മിക്ക കുട്ടികളും തുടക്കത്തിൽ പഠനത്തോടു കാണിക്കുന്ന ഈ ആവേശം തുടർന്നും നിലനിർത്തുന്നതിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്.എന്താണ് അതിന് കാരണമെന്നത് കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒക്കെ ചേർന്ന് കണ്ടെത്തേണ്ടതാണ്.
സ്കൂളിൽ ചേർന്നു പഠിക്കാൻ കഴിയാത്ത എത്രയോ പേർ നമ്മുടെ ഇടയിലുണ്ട് എന്നത് മറക്കരുത്.മലബാറിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് പ്ലസ് വണ്ണിന് ചേരേണ്ട കുട്ടികളുടെ എണ്ണത്തിന്റെ നേർ പകുതി മാത്രം സീറ്റുകളെ അവിടെ ലഭ്യമുള്ളൂ എന്നതാണ്.
അതവിടെ നിൽക്കട്ടെ.ഇതോടൊപ്പമുള്ള ഫോട്ടോയിൽ കാണുന്നത് അനി ശിവ എന്ന പെൺകുട്ടിയാണ്.
എനിക്ക് IAS ഓഫീസർ ആകാനാണ് ആഗ്രഹം എന്ന് വർഷങ്ങൾക്കു മുമ്പേ വെളിപ്പെടുത്തി,വർഷങ്ങളോളം
വർക്കല ശിവഗിരി തീർഥാടനത്തിന്
ഐസ് ക്രീമും നാരങ്ങാ വെള്ളവും ഒക്കെ
വിറ്റ്..
പട്ടിണിയിലും പാഠപുസ്തകങ്ങളോടുള്ള കൂട്ട് വിടാതെ,അക്ഷരങ്ങളെയും കാക്കിയേയും ഒരു പോലെ പ്രണയിച്ചവൾ..
പിന്നീട്
അതേ സ്ഥലത്ത്
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി എത്തിയവൾ…
ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക എന്ന് അനി ശിവ എന്ന പെൺകുട്ടി വർക്കല സ്റ്റേഷനിലെ എസ്ഐയുടെ കസേരയിൽ ഇരുന്നുകൊണ്ട് ചോദിക്കുന്നത് നിങ്ങൾ ഓരോരുത്തരോടുമാണ്.അല്ല, നമ്മൾ ഓരോരുത്തരോടും !
അനി ശിവ തന്റെ ഐഎഎസ് സ്വപ്നവുമായി ഇന്ന് ഏറെ ദൂരം മുന്നിലെത്തിയിരിക്കുന്നു.ലക്ഷ് യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നാണ് ചൊല്ല്.ഒന്നോർക്കുക: ആകാശത്തോളം ഉയരണമെന്ന് കരുതിയാൽ മാത്രമേ നമുക്ക് മരത്തിന്റെ മുകളിലെങ്കിലും ചെന്നെത്താനാകൂ !