ഉതിമൂട് സ്വദേശി ചാർളി രാവിലെ 7 മണിക്ക് പണമെടുക്കാൻ ഫെഡറൽ ബാങ്ക് എടിഎമ്മിലെത്തിയപ്പോഴായിരുന്നു മെഷീനിന്റെ വികൃതി.പണം വലിച്ചശേഷം കാർഡ് പുറത്തെടുക്കുന്നതിനിടയിൽ എടിഎം മെഷീന്റെ മുൻവശം തകർന്നു വീഴുകയായിരുന്നു.
കുരുക്കാകുവാൻ സാധ്യതയുള്ളതിനാൽ ഉടൻ പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം ധരിപ്പിച്ചു.റാന്നി പോലീസ് സ്ഥലത്തെത്തി മോഷണ ശ്രമമല്ലെന്ന് പരിശോധിച്ച് ഉറപ്പിച്ചു.