IndiaNEWS

ഹോട്ടല്‍ ജീവനക്കാരന്‍ ലിഫ്റ്റില്‍ കാല്‍ കുടുങ്ങി മരിച്ചു

ചെന്നൈ:ഹോട്ടല്‍ ജീവനക്കാരന്‍ ലിഫ്റ്റില്‍ കാല്‍ കുടുങ്ങി മരിച്ചു.പെരമ്ബൂര്‍ സ്വദേശിയായ അഭിഷേക്(24) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹോട്ടലിലെ ഒന്‍പതാം നിലയിലെ പണിപൂര്‍ത്തിയാക്കിയ ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ട്രോളിയുമായി ലിഫ്റ്റില്‍ കയറുന്നതിനിടെയാണ് അപകടം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

 

Signature-ad

എട്ടാം നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ട്രോളി ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി. ലിഫ്റ്റ് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അഭിഷേകിന്റെ കാല്‍ അതിനുള്ളില്‍ കുടുങ്ങി ചതഞ്ഞരയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

 

ഫയര്‍ഫോഴ്‌സ് അപകടം നടന്ന ഉടനെ തന്നെ സ്ഥലത്തെത്തിയെങ്കിലും അഞ്ചരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരന്റെ പരാതിയില്‍ ഹോട്ടല്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Back to top button
error: