IndiaNEWS

മെഡിക്കല്‍ കോളജ് പരിസരത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് കൃഷി;മലയാളി ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ

മൈസൂർ:മെഡിക്കല്‍ കോളജ് പരിസരത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് കൃഷിയും വില്‍പനയും നടത്തി വന്ന മലയാളി ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.
ശിവമൊഗ്ഗ നഗരത്തിലെ സുബ്ബയ്യ മെഡിക്കല്‍ കോളജ് പരിസരത്താണ് സംഭവം.ഇടുക്കി സ്വദേശി കെ. വിനോദ് കുമാര്‍ (27), തമിഴ്നാട്ടുകാരായ കൃഷ്ണഗിരിയിലെ വിഘിനരാജ് (28), ധര്‍മപുരിയിലെ പാണ്ടിദൊരൈ (27) എന്നിവരാണ് അറസ്റ്റിലായത്.

227 ഗ്രാം ഉണങ്ങിയ കഞ്ചാവ്, 1.5 കിലോഗ്രാം പച്ചില കഞ്ചാവ്, 10 ഗ്രാം ചരസ്, കഞ്ചാവ് വിത്തുകള്‍, ആറ് ടേബിള്‍ ഫാനുകള്‍, രണ്ട് സ്റ്റെബ്ലൈസറുകള്‍, മൂന്ന് എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകള്‍, ഹുക പൈപ്പുകള്‍, പുകപാത്രങ്ങള്‍, 19,000 രൂപ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

 

Signature-ad

ഓണ്‍ലൈനായി കഞ്ചാവ് വിത്തുകള്‍ വാങ്ങി വീടിന്റെ ഒരു മുറിയില്‍ ടെന്റ് കെട്ടി ഹൈടെക് രീതിയില്‍ കൃത്രിമ സൂര്യപ്രകാശം കൊണ്ടുവന്ന് ലൈറ്റുകളും സ്ഥാപിച്ച്‌ കഞ്ചാവ് ചെടികള്‍ വളര്‍ത്തുകയായിരുന്നു. കൃത്രിമ വായുവിനായി ആറിലധികം ഫാനുകള്‍ സ്ഥാപിച്ചിരുന്നു. മൂന്നര മാസമായി ഇവര്‍ വീട്ടില്‍ കഞ്ചാവ് വളര്‍ത്തുകയും സഹപാഠികള്‍ വഴി പുറത്ത് വില്‍പന നടത്തുകയും ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.

Back to top button
error: