മെഡിക്കൽ കോളേജിലെ കാന്റീനിൽ വിളമ്പിയ വെജിറ്റബിൾ കറിയിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ.
ഉത്തര്‍ പ്രദേശിലെ ഹാപൂരിലുള്ള രാമ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനുമായി വിളമ്ബിയ വെജിറ്റബിള്‍ കറിയിലാണ് ചത്ത എലിയെ കണ്ടെത്തിയത്.
മാധ്യമപ്രവർത്തകൻ ഇതിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.കര്‍ശന നടപടി സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് ഇയാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ കോളജിലെ കാന്റീനാണ് ദൃശ്യങ്ങളിലുള്ളത്.വെജിറ്റബിള്‍ കറിയില്‍ നിന്ന് ലഭിച്ച ചത്ത എലിയെ പുറത്തെടുത്ത് വെച്ചതായും കാണാം. കറിയില്‍ പച്ചക്കറികള്‍ ഒന്നും കാണാനില്ലെന്നും പകരം എലിയെയാണ് പാചകം ചെയ്തിരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.