Month: June 2023

  • Crime

    പാകിസ്താനില്‍ സിഖ് വംശജന്‍ വെടിയേറ്റ് മരിച്ചു

    ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ സിഖ് വംശജന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. അജ്ഞാതരായ തോക്കുധാരികള്‍ ഇയാള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മന്‍മോഹന്‍ സിംഗ് എന്ന സിഖ് വംശജനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ പാകിസ്താനില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതാണിത്. പെഷവാറിലെ റഷീദ് ഗാര്‍ഹിയില്‍ നിന്നും തലസ്ഥാന നഗരത്തിലേക്ക് വരികയായിരുന്നു ഇയാള്‍. ഇതിനിടെ ഗുല്‍ദാര ചൗക്ക് കക് ഷാലില്‍ വെച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിനിപ്പുറം മരിച്ചിരുന്നു. യാക്കാ ടൂട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആക്രമണം നടന്ന സ്ഥലം. രണ്ട് ദിവസത്തിനുളളില്‍ മേഖലയില്‍ സിഖ് വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് സംഭവം. വെളളിയാഴ്ച ഒരു സിഖ് വംശജന് കാലില്‍ വെടിയേറ്റ് പരിക്കേറ്റിരുന്നു. മാര്‍ച്ചില്‍ ഒരു സിഖ് വ്യവസായി ഇവിടെ വെടിയേറ്റ് കൊല്ലപ്പെട്ടതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സിഖ് വിഭാഗങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പാകിസ്താനിലെ സ്ഥലങ്ങളിലൊന്നാണ് പെഷവാര്‍. 15,000 ത്തോളം സിഖ് വിശ്വാസികളാണ് ഇവിടെയുളളത്. ബിസിനസ് നടത്തുന്ന ഇവരില്‍ അധികവും താമസിക്കുന്നത്…

    Read More »
  • Kerala

    ”പോലീസ് ഏമാന്‍മാര്‍ കുറിച്ചുവച്ചോ; കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല”

    മലപ്പുറം: വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ എംഎസ്എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ച് കൊണ്ടുപോയതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ‘വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാന്‍ നോക്കിയവരോ പിന്‍വാതില്‍ വഴി ജോലിയില്‍ കയറിയവരോ അല്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്’ ഇവരെന്ന് ഫെയ്‌സ്ബുക് കുറിപ്പില്‍ ഫിറോസ് പറഞ്ഞു. ഫിറോസിന്റെ ഫെയ്‌സ്ബുക് കുറിപ്പില്‍നിന്ന്: രണ്ടു വിദ്യാര്‍ഥി നേതാക്കളെയാണ് കയ്യാമംവച്ച് പൊലീസ് കൊണ്ടു പോവുന്നത്. അവര്‍ പരീക്ഷ എഴുതാതെ പാസായവരല്ല, വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാന്‍ നോക്കിയവരല്ല, പിന്‍വാതില്‍വഴി ജോലിയില്‍ കേറിയവരല്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് എംഎസ്എഫ് കോഴിക്കോട് ജില്ലാ വിങ് കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെയാണ് ഇമ്മട്ടില്‍ അറസ്റ്റ് ചെയ്തത്. പൊലീസ് ഏമാന്‍മാര്‍ കുറിച്ചുവച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. ഇനി പോവുകയുമില്ല. സംഭവത്തില്‍ എം.കെ.മുനീര്‍ എംഎല്‍എയും പ്രതിഷേധം അറിയിച്ചു.…

    Read More »
  • Kerala

    വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ടെക്നീഷ്യൻസ് ഒഴിവുകൾ

    വയനാട്:വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ടെക്നീഷ്യൻസ് ഒഴിവുകൾ.കരാര്‍ അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്നീഷ്യന്‍സ് തസ്തികകളിലാണ് നിയമനങ്ങൾ നടത്തുന്നത്. ലാബ് അസിസ്റ്റന്റ് യോഗ്യത വി.എച്ച്‌.എസ്.ഇ, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി കോഴ്സ്. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. ഡയാലിസിസ് ടെക്നീഷ്യന്‍ യോഗ്യത ഡിപ്ലോമ ഇന്‍ ഡയാലീസിസ് ടെക്നോളജി, കേരള പാരാ മെഡിക്കല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പും സഹിതം ജൂലൈ 3 ന് രാവിലെ 10.30 ന് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04936 256229

    Read More »
  • Kerala

    പ്ലസ് വൺ പ്രവേശനം ഇന്നും നാളെയും; ജൂലൈ 5 ന് ക്ലാസുകൾ ആരംഭിക്കും

    തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും.ജൂലൈ 5 നാണ് ക്ലാസുകൾ ആരംഭിക്കുന്നത്. രണ്ടാം അലോട്ട്മെന്‍റിനൊപ്പം കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടക്കുന്നതിനാല്‍ വിവിധ ക്വോട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനമാണ് തെരഞ്ഞെടുക്കേണ്ടത്. പ്രവേശനം ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ഒരു ക്വോട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വോട്ടയിലേക്ക് മാറ്റാനാകില്ല.   മെറിറ്റ് ക്വോട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്ഥിരം പ്രവേശനം നേടണം.

    Read More »
  • Crime

    തട്ടിക്കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിച്ചു; യുഎസില്‍ യൂബര്‍ ഡ്രൈവറെ യാത്രക്കാരി വെടിവെച്ച് കൊന്നു

    ഡാലസ്: തട്ടിക്കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിച്ച് യൂബര്‍ ടാക്സി ഡ്രൈവറെ യാത്രക്കാരി വെടിവെച്ച് കൊലപ്പെടുത്തി. യുഎസിലെ ടെക്സസില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കെന്റകി സ്വദേശിയായ ഫിബി ഡി.കോപാസ്(48) ആണ് ടാക്സി ഡ്രൈവര്‍ ഡാനിയേല്‍ പിദ്ര ഗാര്‍ഷ്യ(52)യെ വെടിവെച്ച് കൊലപ്പെടുത്തിയത്. കാമുകനെ കാണാനായാണ് യുവതി ടെക്സസിലെ എല്‍പാസോയിലെത്തിയത്. കാസിനോയിലാണെന്ന് സുഹൃത്ത് അറിയിച്ചതോടെ ഇവിടേക്ക് പോകാനായി യുവതി യൂബര്‍ ടാക്സി വിളിച്ചു. എന്നാല്‍, യാത്രയ്ക്കിടെ യുഎസ് അതിര്‍ത്തിക്കപ്പുറത്തുള്ള ‘വാരേസ്, മെക്‌സിക്കോ’ എന്ന ദിശാസൂചന ബോര്‍ഡ് കണ്ടതോടെ ടാക്സി ഡ്രൈവര്‍ തെറ്റായ വഴിയിലാണ് സഞ്ചരിക്കുന്നതെന്നും തന്നെ മെക്സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോവുകയാണെന്നും യുവതി തെറ്റിദ്ധരിച്ചു. ഇതിനുപിന്നാലെയാണ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഡ്രൈവറുടെ കഴുത്തിന് പിറകില്‍ വെടിവെച്ചത്. ഡ്രൈവര്‍ക്ക് വെടിയേറ്റതോടെ വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയും റോഡരികിലെ മതിലില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങിയ യുവതി സുഹൃത്തിനെയും പോലീസിനെയും വിവരമറിയിച്ചു. ചോരയില്‍ കുളിച്ചുകിടന്ന ഡ്രൈവറെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം ഇദ്ദേഹം മരിച്ചു. ഇതോടെ അറസ്റ്റിലായ യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍…

    Read More »
  • Kerala

    പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയില്‍ 

    കൊല്ലം: പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയില്‍.മടത്തറ സ്വദേശി ഗോപാലകൃഷ്ണ(68)നാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നടത്തിവന്നിരുന്ന കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാൻ എത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചു കയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.   കുതറിയോടിയ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ചിതറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നിര്‍ദേശപ്രകാരം ചിതറ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒളിവിൽ പോയ ഗോപാലകൃഷ്ണനെ പിടികൂടുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • India

    കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടി; ഒടുവില്‍ കരടിയുടെ വേഷം കെട്ടി പാടത്ത് കുത്തിയിരുന്ന് കര്‍ഷകന്‍

    ഒരു കൃഷി വിജയിപ്പിച്ച് എടുക്കാന്‍ കര്‍ഷകര്‍ എടുക്കുന്ന വളരെ വലുതാണെന്ന് നമുക്കെല്ലാവര്‍ക്കും. കാലാവസ്ഥ, കീടബാധ, മറ്റ് ജീവികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ എന്ന് തുടങ്ങീ നിരവധി പ്രതിസന്ധികളെ മറികടന്നാണ് കര്‍ഷകര്‍ കൃഷി വിജയത്തിലേക്കെത്തിക്കുന്നത്. അതിക്രമിച്ച് കയറി കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊണ്ട് കര്‍ഷകര്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇത്തരത്തില്‍ തന്റെ വിള നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെ തുരത്താന്‍ ഒരു കര്‍ഷകന്‍ കണ്ടെത്തിയ മാര്‍ഗമാണ് ഏവരിലും കൗതുകം പകര്‍ത്തുന്നത്. തന്റെ കരിമ്പുപാടത്ത് എത്തി കരിമ്പ് നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താന്‍ സ്വയം ഒരു കരടിയുടെ വേഷം കെട്ടുകയാണ് ഒരു കര്‍ഷകന്‍ ചെയ്തത്. അങ്ങ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് ഈ കൗതുകകരമായ സംഭവം. കുരങ്ങന്മാര്‍ പതിവായി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകന്‍ ഈ മാര്‍ഗം സ്വീകരിച്ചത്. പാടത്തിന്റെ നടുവില്‍ കരടിയുടെ വേഷവും ധരിച്ച് കര്‍ഷകര്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കരടി വേഷം കെട്ടാന്‍ തുടങ്ങിയതോടെ കുരങ്ങന്മാര്‍ പാടത്തേക്ക് വരുന്നത് കുറഞ്ഞെന്നാണ് കര്‍ഷകന്റെ സാക്ഷ്യം. 45 ഓളം കുരങ്ങന്മാര്‍ സ്ഥിരം…

    Read More »
  • Kerala

    വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിക്കെതിരെ കേസ് 

    പത്തനംതിട്ട:  പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചതായും എതിര്‍ത്തപ്പോള്‍ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചതായും കാട്ടി വീട്ടമ്മ ആറന്മുള പോലീസില്‍ പരാതി നല്‍കി. കടമ്മനിട്ട ദേവീക്ഷേത്രത്തിലെ പൂജാരി മഹേഷിനെതിരേയാണ് കേസ്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പൂജാരിക്ക് എതിരെ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം. പരാതിക്കാരിയുടെ ഗൃഹ പ്രവേശവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന വിളക്കും മറ്റു സാമഗ്രികളും തിരികെയെടുക്കാന്‍ ചെന്നപ്പോഴാണ് പീഡനശ്രമമെന്നാണ് പരാതി. പൂജാരിയുടെ പിടിയില്‍ നിന്ന് കുതറി ഓടിയപ്പോഴാണ് ജാതിപ്പേര് വിളിച്ചതെന്നും പരാതിയിലുണ്ട്. കൊല്ലം സ്വദേശിയായ മഹേഷ് ക്ഷേത്രത്തിന് അടുത്ത് തന്നെ താമസിച്ചാണ് പൂജകള്‍ നടത്തുന്നത്. ഇതിനൊപ്പം ജ്യോതിഷവും പരിഹാര കര്‍മങ്ങളും നടത്താറുണ്ട്.

    Read More »
  • Crime

    അയോധ്യയിൽ ദലിത് പെണ്‍കുട്ടിയെ  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി

    ലക്നൗ: ഉത്തർപ്രദേശിലെ അയോധ്യയിൽ ദലിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. അയോധ്യയിലെ മഹാരാഞ്ച്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോറ ബാബ ഗ്രാമത്തിലാണ് സംഭവം.സോനു പാണ്ഡെ എന്ന യുവാവും കൂട്ടാളികളുമാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.അതേസമയം സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. സോനു പാണ്ഡെയും സംഘവും ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും മരത്തിൽ കെട്ടിത്തൂക്കുന്നതിനെറെയും  വിഡിയോ പുറത്തുവന്നിരുന്നു.

    Read More »
  • India

    കേദാര്‍നാഥ് യാത്രയ്ക്കിടെ കഴുതയെ കഞ്ചാവ് വലിപ്പിച്ചയാള്‍ അറസ്റ്റിൽ

    കേദാർനാഥ് യാത്രയ്ക്കിടെ കഴുതയെ കഞ്ചാവ് വലിപ്പിച്ചയാള്‍ അറസ്റ്റില്‍. കഴുതയുടെ ഉടമ രാകേഷ് സിംഗ് റാവത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.   ചോട്ടി ലിഞ്ചോളിക്ക് സമീപത്തെ ക്യാമ്ബില്‍ വച്ചാണ് സംഭവം. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ തീര്‍ഥാടകരെയും അവരുടെ ബാഗേജുകളും കൊണ്ടുപോകാൻ കുതിരകളെയും കഴുതകളേയും ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഒരു കഴുതയെയാണ് നിര്‍ബന്ധിച്ച്‌ കഞ്ചാവ് വലിപ്പിച്ചത്.   ഏപ്രില്‍ 25നാണ് കേദാര്‍നാഥ് യാത്ര ആരംഭിച്ചത്. ഈ രണ്ട് മാസത്തിനിടെ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 14 കേസുകളാണ് എടുത്തത്.

    Read More »
Back to top button
error: