Month: June 2023

  • Crime

    രാത്രിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 25 പവനും പണവും നഷ്ടപ്പെട്ടു

    തിരുവനന്തപുരം: രാത്രിയില്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുടപുരത്താണ് സംഭവം. പെരുങ്ങുഴി മുട്ടപ്പലം തെക്കേവിളാകം വീട്ടില്‍ ഡി സാബുവിന്റെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 85,000 രൂപയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും അപഹരിച്ചു. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ചിറയിന്‍കീഴ് പൊലീസിനു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സാബുവും കുടുംബവും ഇക്കഴിഞ്ഞ 25 നു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ നിന്നു നാട്ടിലെത്തിയതായിരുന്നു. ഇന്നലെ രാവിലെ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണു അലമാര പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഈ മാസം അഞ്ചിന് സിംഗപ്പൂരിലേക്കു മടങ്ങാനിരിക്കുകയായിരുന്നു കുടുംബം. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തിരുവനന്തപുരത്തു നിന്നു ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘം പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

    Read More »
  • Kerala

    വടക്കുംനാഥന്റെ തിരുസന്നിധിയിലെ ശിവകുണ്ഡല മരം പൂത്തു; കാണാൻ മരം നട്ട ആലപ്പാട്ടച്ചൻ എത്തി

    തൃശൂര്‍ : വടക്കുന്നാഥന്റെ തെക്കേനടയുടെ സമീപത്തുള്ള അത്യപൂര്‍വ്വമായ ശിവകുണ്ഡല മരം നിറയെ പൂക്കളാണ്. കൈജീലിയ പിന്നാറ്റ” എന്ന ശാസ്ത്രീയ നാമമുള്ള ഈ‌ മരം ആഫ്രിക്കൻ പ്രദേശങ്ങളില്‍ മാത്രം കാണുന്ന ഒന്നാണ്.അതിന്റെ ഒരു തൈ ഇവിടെ കൊണ്ട് നട്ടത് ഫാ.ഡോ.ഫ്രാൻസിസ് ആലപ്പാട്ട് എന്ന വൈദികനാണ്.   ഏറെ വര്‍ഷങ്ങളായി സസ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനവിഷയമായിരുന്ന പഴയ കൈജീലിയ മരം മറിഞ്ഞുവീണ് നശിച്ചപ്പോള്‍ എല്ലാവര്‍ക്കും വലിയ വേദനയായിരുന്നു.ആലപ്പാട്ടച്ചൻ അതിന്റെ ഒരു തൈ ലഭിക്കാൻ പലയിടങ്ങളിലും അന്വേഷിച്ചു.അന്വേഷണത്തിനൊടുവില്‍ പീച്ചി കെഎഫ്‌ആര്‍ഐ കേന്ദ്രത്തിലെ ഡോക്ടര്‍ സുജനപാലും ഡോക്ടര്‍ ഒ. എല്‍ പയസും ചേര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് അച്ചന് ഒരു തൈ കൊണ്ടുവന്നു കൊടുത്തു.അച്ചനത് ക്ഷേത്ര ട്രസ്റ്റിന് കൈമാറുകയായിരുന്നു. 2011 ജനുവരി ഒന്നാം തീയതി മന്ത്രി കെ.പി. രാജേന്ദ്രൻ, അന്നത്തെ ജില്ലാ കളക്ടര്‍ പ്രേമചന്ദ്രക്കുറുപ്പ്, ദേവസ്വം ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നശിച്ചുപോയ വൃക്ഷത്തിന്റെ സ്ഥലത്തുതന്നെ പുതിയ തൈവച്ചതും ഫാ.ആലപ്പാട്ടായിരുന്നു. നനച്ചു വളര്‍ത്താനും പൂരങ്ങളില്‍ ചവിട്ടി ഒടിഞ്ഞു പോകാതിരിക്കാനും വലിയ സുരക്ഷയാണ്…

    Read More »
  • Crime

    ഉപേക്ഷിച്ചുപോയ ഭാര്യയെ ജനമധ്യത്തില്‍ നഗ്‌നയാക്കി മര്‍ദിച്ച് ഭര്‍ത്താവും കൂട്ടുകാരും; വിഡിയോ സമൂഹമാധ്യമങ്ങളില്‍

    അഹമ്മദാബാദ്: ജനത്തിരക്കുള്ള സ്ഥലത്തുവച്ച് ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച് അവശയാക്കിയശേഷം പൂര്‍ണ നഗ്‌നയാക്കി ഭര്‍ത്താവ്. ഗുജറാത്തിലെ ദാഹോദിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിക്കു നേരെ അതിക്രമം ഉണ്ടായത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഒന്നര വര്‍ഷത്തോളമായി ഭര്‍ത്താവിനെയും നാലു കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഇതില്‍ കടുത്ത അമര്‍ഷത്തിലായിരുന്ന ഭര്‍ത്താവ് ആളുകളെ കൂട്ടി യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. രാമപുരയില്‍ നിന്നാണ് ഭര്‍ത്താവും മൂന്നുപേരും ചേര്‍ന്ന് യുവതിയെയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നയാളേയും കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ പിന്നീട് മാര്‍ഗാലയിലെത്തിച്ചു. ഇവിടെവച്ചാണ് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ചത്. സമീപത്തുണ്ടായിരുന്ന ഒരാളാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ് യുവതി.

    Read More »
  • Kerala

    17 വയസുകാരിക്ക് ഹൃദയാഘാതം, കട്ടപ്പനയില്‍നിന്ന് എറണാകുളത്തേക്ക് പാഞ്ഞ് ആംബുലന്‍സ്; വഴിയൊരുക്കാന്‍ അഭ്യര്‍ഥന

    തൊടുപുഴ: കട്ടപ്പന ഇരട്ടയാറില്‍ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുള്ള ആന്‍മരിയ ജോയ് എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുന്നു. എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കാനാണ് ശ്രമമെന്നു മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസില്‍നിന്ന് അറിയിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ എറണാകുളത്ത് എത്തിക്കേണ്ട സാഹചര്യമുണ്ടായതോടെ ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് സംഭവിച്ചത്. കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്തിക്കാനാണു പദ്ധതി. ട്രാഫിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് രംഗത്തുണ്ട്. കെഎല്‍ 06 എച്ച് 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചു. പണിക്കന്‍കുടിയില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിനിടെയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പ്രശ്നത്തില്‍…

    Read More »
  • Kerala

    നാടക സംവിധായകന്‍ ഗിരീഷ് കാരാടി അന്തരിച്ചു

    കോഴിക്കോട്: നാടക സംവിധായകനും കലാകാരനുമായ ഗിരീഷ് കാരാടി (49) അന്തരിച്ചു. കാരാടി പരേതനായ രാഘന്‍ വൈദ്യരുടെ മകനാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. കാല്‍ നൂറ്റാണ്ടിലേറെ കാലമായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികള്‍ക്കായി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന യുവജനോത്സവത്തില്‍ ഗിരീഷ് സംവിധാനം ചെയ്ത നാടകങ്ങള്‍ക്ക് ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നാടക രംഗത്തെ സംഭാവനയ്ക്ക് നിരവധി അവാര്‍ഡുകളും ഗിരീഷിനെ തേടിയെത്തിയിട്ടുണ്ട്. നിരവധി തവണ വയനാട്ടില്‍ ‘വേനല്‍ തുമ്പികള്‍ ‘കലാജാഥ ഒരുക്കിയതും ഗിരീഷായിരുന്നു.

    Read More »
  • Crime

    സ്വകാര്യ ബസില്‍ യാത്രക്കാരിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; ചെറുപുഴയിലെ ‘അങ്കിള്‍ ഫണ്‍’ പിടിയില്‍

    കണ്ണൂര്‍: ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസില്‍വച്ചു യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍. ചിറ്റാരിക്കാന്‍ നല്ലോംപുഴ സ്വദേശി നിരപ്പേല്‍ ബിനുവിനെയാണു ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ചെറുപുഴ തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രതിയുടെ അതിക്രമം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ബസില്‍ താന്‍ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. മൊബൈലിലാണു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. അടുത്ത യാത്രയ്ക്കു വേണ്ടി ബസ് നിര്‍ത്തിയിട്ടപ്പോള്‍ യുവതി ഇരുന്ന സീറ്റിന് എതിര്‍ഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാള്‍ പരസ്യമായി സ്വയംഭോഗം ചെയ്തു. മറ്റു ആളുകള്‍ ബസിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഇറങ്ങിപ്പോയെന്നാണു വിവരം. ഇയാള്‍ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ മനസ്സിലായിരുന്നില്ല. മാസ്‌ക് ധരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഏതാനും ദിവസം മുന്‍പ് തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ വന്ന യുവതിക്കും സമാനമായ ദുരനുഭവം ഉണ്ടായിരുന്നു.

    Read More »
  • Kerala

    മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതൽ

    തിരുവനന്തപുരം:ഈ‌ വർഷം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതലായിരിക്കും.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.ഇക്കുറി 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മലയിന്‍കീഴ് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനോത്സവ പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കിഫ്ബി ധനസഹായത്തോടെ 2309 കോടി രൂപ ചെലവഴിച്ച്‌ 973 സ്‌കൂളുകള്‍ക്ക് ആധുനിക കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 1500 കോടി രൂപ ചെലവില്‍ 1300 സ്‌കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.   ഇന്ത്യയില്‍ പ്രഥമ സമ്ബൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം കേരളമാണ്. ആധുനിക സാങ്കേതിക വിദ്യ ക്ലാസ് മുറിയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോര്‍ട്ടല്‍ സജ്ജമാക്കി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുകയാണ്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് അനുഗുണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജന്‍സികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

    Read More »
  • India

    ‘ദി കേരള സ്റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് 14കാരിയെ പീഡിപ്പിച്ചു

    ‘ദി കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഏര്‍വാടയിലാണ് സംഭവം. പീഡനത്തിനിരയായ പതിനാലുകാരിയുടെ മാതാവ് നല്‍കിയ പരാതിയില്‍ 29കാരനായ സണ്ണി ഗുപ്തയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അമ്മയുടെ പരാതിയിലാണ് ഏര്‍വാട പൊലീസ് കേസെടുത്തിരിക്കുന്നത്. പോക്‌സോ വകുപ്പും സ്ത്രീകള്‍ക്കെതിരായ അതിക്രമവും ചേര്‍ത്താണ് കേസ്.ഇയാൾ ഒളിവിലാണ്.

    Read More »
  • Kerala

    ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍വെച്ച്‌ സ്ത്രീയെ അപമാനിക്കാൻ ശ്രമം; ക്ഷേത്ര ജീവനക്കാരനെതിരെ കേസെടുത്തു

    തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍വെച്ച്‌ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ക്ഷേത്രജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെ ദര്‍ശനത്തിന് എത്തിയപ്പോള്‍ ശ്രീകോവിലിന് സമീപത്തുവെച്ച്‌ ജീവനക്കാരൻ കയറിപ്പിടിച്ചെന്നാണ് പരാതിക്കാരിയായ  സ്ത്രീയുടെ ആരോപണം. സംഭവത്തില്‍ ബുധനാഴ്ച വൈകിട്ട് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് സ്ത്രീ പരാതി നല്‍കിയത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളുള്ളതിനാല്‍ ഇതിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

    Read More »
  • India

    വാണിജ്യ സിലിണ്ടറിന് 172 രൂപ കുറഞ്ഞു

    ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു.നേരത്തെ ഉണ്ടായിരുന്ന വിലയില്‍ നിന്ന് 172 രൂപയുടെ കുറവാണ് വരുത്തിയത്. വിവിധ നഗരങ്ങളില്‍ സിലിണ്ടറിന്‍റെ വിലയില്‍ വ്യത്യാസമുണ്ടെങ്കിലും വാണിജ്യ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് ആശ്വാസകരമാണ്.ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

    Read More »
Back to top button
error: