
ഏത് സമയത്തും ഫോണുമായി കുത്തിയിരിക്കുന്ന ഭർത്താവിനെ ഉപേക്ഷിച്ച് നവവധു.ബീഹാറിലെ ഹാജിപൂരിലാണ് സംഭവം.
കല്യാണം കഴിഞ്ഞ് രണ്ടാഴ്ച മാത്രമായിരിക്കേ, സബ ഖാത്തൂന് എന്ന യുവതിയാണ് ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചത്.
ഇവരുടെ ഭർത്താവ് ഇല്യാസ് ദിവസം മുഴുവനും ഫോണിലാണെന്നും ഇന്‍സ്റ്റഗ്രാമിനും ഫെയ്സ്ബുക്കിനും അടിമയാണെന്നുമാണ് സബയുടെ പരാതി.
നിരന്തരം ഫോണ്‍ ഉപയോഗിക്കുന്നതിനെ സബ ചോദ്യം ചെയ്യുകയും ചെയ്തു.ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഇല്യാസ് യുവതിയെ മർദ്ദിക്കുകയും ചെയ്തു.സംഭവം സബ മാതാപിതാക്കളോട് പരാതിപ്പെട്ടതോടെ അവർ നേരെ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.ഇതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു.യുവതി ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടുകാർക്കൊപ്പം സ്വന്തം വീട്ടിലേക്കും മടങ്ങി.






