KeralaNEWS

വേനൽമഴയിൽ കുളിച്ച് പത്തനംതിട്ട; ഏറ്റവും കുറവ് കാസർകോട്

പത്തനംതിട്ട: വേനൽ മഴ സീസൺ അവസാനിക്കുമ്പോൾ 2023 ൽ ആകെ കിട്ടിയ മഴയിൽ 34 % കുറവ്. 35.91 സെ. മീ. മഴ കിട്ടേണ്ടിടത്ത് കിട്ടിയത് 23.64 സെ. മീ.  പത്തനംതിട്ടയിൽ മാത്രമാണ് ശരാശരി കിട്ടേണ്ട മഴയെക്കാൾ കൂടുതൽ കിട്ടിയത്.  പത്തനംതിട്ടയിൽ 52.57 സെ. മീ. കിട്ടേണ്ടിടത്ത് 55.84 സെ. മീ. മഴ കിട്ടി (+6%).മറ്റിടങ്ങളിലെല്ലാം മഴ കുറവായിരുന്നു.
ഏറ്റവും കുറവ് മഴ കിട്ടിയത് കാസർഗോഡാണ്.  വെറും 7.61 സെ. മീ.   ശരാശരി 26.31 സെ. മീ. മഴ കിട്ടേണ്ടിടത്താണ് ഇത്.   (71% കുറവ്.).   കണ്ണൂരിൽ.  25.83 സെ. മീ. കിട്ടേണ്ടിടത്ത്  11.72 സെ. മീ. (55% കുറവ്.)മലപ്പുറവും (11.84 CM / 30.28 CM -61%), കോഴിക്കോടും (11.69 CM / 34.35 CM -60%)   തൃശൂരും (15.1 CM / 33.5 CM -55%) പാലക്കാട് (15.92CM / 24.40 CM 35%)  ആണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

Back to top button
error: