കൊല്ലം: പനിബാധിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു.കൊട്ടാരക്കര ആനക്കോട്ടൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഞ്ജയ് (10) ആണ് മരിച്ചത്.
ആനക്കോട്ടൂര്‍ സന്തോഷ് ഭവനത്തില്‍ സന്തോഷിന്റെയും പ്രീതയുടെയും മകനായിരുന്നു.ഇന്ന് സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും പാത്രവുമെല്ലാം വാങ്ങി വെച്ചിരുന്നു.
ഇന്നലെ രാത്രിയോടെ പനി മൂര്‍ച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.