നീറ്റ് പരിക്ഷയ്ക്കായി തയാറെടുപ്പ് നടത്തുന്നതിനിടെ വയറുവേദന കൂടി ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി പ്രസവിച്ചു.
മധ്യപ്രദേശിലെ ഗുണ സ്വദേശിനിയായ പതിനാറുകാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കഴിഞ്ഞ രണ്ട് മാസമായി കോട്ടയിലെ ഹോസ്റ്റലില്‍ നിന്ന് നീറ്റ് പരീക്ഷയ്ക്കായി തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു പെണ്‍കുട്ടി. കടുത്ത വയറു വേദന കാരണം പെണ്‍കുട്ടിയെ ജയ് കെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പരിശോധനയില്‍ പെണ്‍കുട്ടി പൂർണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ഉടന്‍ തന്നെ ലേബര്‍ റൂമിലേക്ക് മാറ്റുകയുമായിരുന്നു പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ 8:30 ഓടെ 2.30 കിലോ ഭാരമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി.