Month: June 2023

  • India

    മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെതിരേ ഭരണകക്ഷിയില്‍ കലാപം; നാല് എംഎൽഎമാർ രാജിവെച്ചു

    ഇംഫാൽ:ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെതിരേ ഭരണകക്ഷിയില്‍ കലാപം. മുഖ്യമന്ത്രി ബിരേൻ സിംഗിനെ മാറ്റാതെ കലാപം അവസാനിക്കില്ലെന്ന് മെയ്തി കുക്കിവിഭാഗം നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. മെയ്തി കുക്കി വിഭാഗങ്ങളെ നേരിട്ട് കണ്ട് സമാധാനം നിലനിര്‍ത്തണമെന്ന അമിത് ഷായുടെ അഭ്യര്‍ത്ഥന അവര്‍ നിരസിച്ചു. തങ്ങളെ തീവ്രവാദികളായി മുദ്രകുത്തി വെടിവച്ച്‌ കൊല്ലാൻ നിര്‍ദ്ദേശം നല്‍കിയെന്നാണു കുക്കികള്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.മുഖ്യമന്ത്രി ബിരേൻ സിംഗിനെ എത്രയും വേഗം മാറ്റണമെന്ന് കുകി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ അമിത് ഷായോടാവശ്യപ്പെട്ടു. ബിരേൻ സിംഗിന്റെ നടപടികളില്‍ പ്രതിഷേധിച്ച്‌ നാല് എംഎല്‍എമാര്‍ ഇതിനോടകം രാജി വച്ചിട്ടുണ്ട്.എല്ലാവരും ഭരണപക്ഷത്തുള്ളവരാണ്. അതിനിടെ ആഭ്യന്തര കലാപം തടഞ്ഞില്ലെങ്കില്‍ ഒളിംപിക്സ് മെഡലുകള്‍ തിരിച്ച്‌ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഒളിമ്ബിക്സ് താരം മീര ബായ് ചാനു അടക്കം 11 കായിക താരങ്ങള്‍ രംഗത്തെത്തി.എണ്‍പതിലേറെപ്പേരാണ് ഇതിനോടകം കലാപത്തില്‍ മരിച്ചത്. അതേസമയം മണിപ്പൂര്‍ കലാപത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ…

    Read More »
  • Kerala

    റെയില്‍വേ ട്രാക്കില്‍ ട്രാക്ടര്‍ കുടുങ്ങി; കാഞ്ഞങ്ങാട് ട്രെയിൻ ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു

    കാസര്‍കോഡ്: കാഞ്ഞങ്ങാട് ചിത്താരിയില്‍ റെയില്‍വേ ട്രാക്കില്‍ ട്രാക്ടര്‍ കുടുങ്ങി മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.പരശുറാം എക്സ് പ്രസ്സ് കടന്നു പോയതിന് പിന്നാലെ ചിത്താരി ജമാ അത്ത് സ്കൂളിന് സമീപം റെയില്‍വേ ട്രാക്കിലാണ് ട്രാക്ടര്‍ കുടുങ്ങിയത്.പൊയ്യക്കര ഭാഗത്ത് വയല്‍ ഉഴുതശേഷം മറുഭാഗത്തെ വയലിലേക്ക് പോകുന്നതിനായി എളുപ്പത്തിൽ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ ട്രാക്ടര്‍ ഓഫാവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ‍ റയിൽവെ പൊലീസും, സാങ്കേതിക വിഭാഗവും മണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ് ട്രാക്ടര്‍ മാറ്റാൻ സാധിച്ചത്. സമീപത്ത് റെയില്‍വേ ക്രോസിംഗില്ലാത്തതിനാല്‍ മറുവശത്തെത്താൻ ഏറെ ചുറ്റി യാത്ര ചെയ്യണം.ഇത് ഒഴിവാക്കി എളുപ്പത്തിലെത്താനാണ് ട്രാക്ടര്‍ ട്രാക്ക് മുറിച്ച്‌ കടക്കാൻ ശ്രമിച്ചത്.ഡ്രൈവർക്കെതിരെ റയിൽവെ പോലീസ് കേസെടുത്തു.

    Read More »
  • Kerala

    പത്തനംതിട്ടയിൽ തൊഴിലാളികളെ കയറ്റിവന്ന മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ബംഗാള്‍ സ്വദേശി മരിച്ചു

    പത്തനംതിട്ട: കോഴഞ്ചേരി അയിരൂരില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനൊപ്പം തൊഴിലാളികളെ കയറ്റിവന്ന മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു.സാജിദുര്‍ റഹ്മാനാണ്(32) മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഒരാളുടെ കൈപ്പത്തി അറ്റുപോയി.പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.   തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 13 തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. അയിരൂര്‍ കാഞ്ഞീറ്റുകര റോഡില്‍ പൊന്മലയിലേക്ക് തിരിയുന്ന ഭാഗത്ത് വ്യാഴാഴ്‌ച വൈകിട്ടായിരുന്നു അപകടം.തടിയൂര്‍ ഭാഗത്തു നിന്നും കോണ്‍ക്രീറ്റ് കഴിഞ്ഞ് തൊഴിലാളികളും മിക്‌സിങ് മെഷീനുമായി മടങ്ങിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.   പൊന്മല ഭാഗത്തെ വളവും അനുബന്ധ ഇറക്കവും എത്തിയപ്പോള്‍ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

    Read More »
  • India

    കര്‍ണാടകയില്‍ വീണ്ടും സദാചാര പൊലീസ് ആക്രമണം; മലയാളി വിദ്യാർഥികളെ തല്ലിച്ചതച്ചു

    മംഗളൂരു: കര്‍ണാടകയില്‍ വീണ്ടും സദാചാര പൊലീസ് ആക്രമണം.പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് മലയാളി വിദ്യാർഥികളെ ഒരു സംഘം തല്ലിച്ചതച്ചു. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം കടല്‍ത്തീരത്ത് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെയാണ് ഏതാനും പേര്‍ ഇവിടെയെത്തി ഇവരെ ചോദ്യം ചെയ്തത്.   ആണ്‍കുട്ടികള്‍ മൂന്ന് പേരും മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ളവരും പെണ്‍കുട്ടികള്‍‌ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരുമായിരുന്നു.അക്രമികള്‍ മൂന്ന് യുവാക്കളെയും മര്‍ദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.   വ്യാഴാഴ്ച വൈകിട്ട് 7.20 ഓടെ സോമേശ്വര ബീച്ചിലായിരുന്നു സംഭവം ഇവർ സോമേശ്വര ബീച്ച്‌ കാണാൻ എത്തിയതായിരുന്നു. കുറച്ച്‌ ആളുകള്‍ വന്ന് പേരടക്കമുള്ള വിവരങ്ങള്‍ ചോദിച്ച ശേഷം മൂന്ന് ആണ്‍കുട്ടികളെയും മര്‍ദിക്കുകയായിരുന്നുവെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിൻ പറഞ്ഞു.   പൊലീസെത്തിയാണ് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് രണ്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കേരളത്തില്‍…

    Read More »
  • Movie

    വിവാദമായ മറിയക്കുട്ടി കൊലക്കേസ് കുഞ്ചാക്കോയുടെ സംവിധാനത്തിൽ ‘മൈനത്തരുവി കൊലക്കേസ് ‘എന്ന പേരിൽ തീയേറ്ററുകളിലെത്തിയിട്ട് 56 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   ഒരേ വിഷയത്തെ ആസ്‌പദമാക്കിയുള്ള രണ്ട് ചിത്രങ്ങൾ ഒരാഴ്‌ചയുടെ വ്യത്യാസത്തിൽ റിലീസ് ചെയ്‌തത്‌ 1967ൽ മലയാള സിനിമ കണ്ടു. യഥാർത്ഥ സംഭവമാണ് വിഷയം. കത്തോലിക്കാ പുരോഹിതൻ പ്രതിയായ മറിയക്കുട്ടി കൊലക്കേസ്…! പുരോഹിതനെ വധശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് വെറുതെ വിടുകയും ചെയ്‌ത സംഭവം സിനിമയാക്കാൻ മത്സരിച്ചത് സാക്ഷാൽ കുഞ്ചാക്കോയും പിഎ തോമസ്സുമാണ്. ആദ്യം തിയറ്ററുകളിൽ എത്തിക്കുന്നതിൽ കുഞ്ചാക്കോ വിജയിച്ചു. അങ്ങനെ മൈനത്തരുവി കൊലക്കേസ് 1967 ജൂൺ രണ്ടിന് പ്രദർശനശാലകളിലെത്തി . അതിനും ഒരു വർഷം മുൻപാണ് യഥാർത്ഥ സംഭവം. റാന്നിക്ക് സമീപം മാടത്തരുവിയിൽ വച്ച് മറിയക്കുട്ടി എന്ന വിധവ കൊല്ലപ്പെട്ടു. ഇരയുമായി അവിവിഹമുണ്ടായിരുന്നെന്ന് ആരോപിക്കപ്പെട്ട ഫാദർ ബെനഡിക്റ്റ് ഓണംകുളം കൊലക്കേസിൽ പ്രതിയായി. കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന കാരണത്താൽ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിനിമയായപ്പോൾ യാഥാർഥ്യത്തിൽ സങ്കൽപ്പങ്ങൾ കയറിക്കൂടി. മുതലാളിക്ക് (കൊട്ടാരക്കര) നായികയിൽ (ഷീല) കുഞ്ഞ് ജനിക്കുകയും അവകാശം ഉന്നയിക്കുകയും ചെയ്‌തപ്പോൾ…

    Read More »
  • India

    ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഏതെന്ന് അറിയാമോ ?

    മേഘാലയിലെ ഈസ്റ്റ് ഖാസി ജില്ലയിലുള്ള ഒരു സ്ഥലമാണ് മൌലിനോങ്. 2003 -ല്‍ ഡിസ്കവറി ഇന്ത്യ, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി മൌലിനോങ്ങിനെ തെരഞ്ഞെടുത്തിരുന്നു.2005 -ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ​ഗ്രാമമായും മൗലിനോങ് തെരഞ്ഞെടുക്കപ്പെട്ടു. തീര്‍ന്നില്ല, സാക്ഷരതയുടെ കാര്യത്തിലും സ്ത്രീശാക്തീകരണത്തിന്‍റെ കാര്യത്തിലും കൂടി രാജ്യത്തുതന്നെ ഒന്നാമതാണ് ഈ ഗ്രാമം. മേഘാലയിലെ ഈസ്റ്റ് ഖാസി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലോക പ്രശസ്തമാകന്‍ തുടങ്ങിയിട്ട് അധികം നാളുകളൊന്നും ആയി‌ട്ടില്ല. ഏഷ്യയിലെ ഏറ്റവും വൃത്തി‌യുള്ള ‌ഗ്രാമമായി ഡിസ്‌കവര്‍ മാഗസിന്‍ 2003 തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ കൊച്ചുഗ്രാമം ഇന്ത്യക്കാരുടെ തന്നെെശ്രദ്ധയിൽ പെടുന്നത്. നൂറുശതമാനം സാക്ഷരത നേടിയ ഗ്രാമമാണ് മൌലിനോങ്.ഇവിടുത്തെ വീടുകൾക്കുമുണ്ട് പ്രത്യേകത.മുളകൊണ്ടും തടികൊണ്ടുമാണ് പ്രധാനമായും ഇവിടെ വീടുകൾ ഉണ്ടാക്കിയിരിക്കുന്നത്.വീടിനോടൊപ്പം തന്നെ ഗ്രാമത്തിലെ ഓരോ വഴികളും ഇവർ വൃത്തിയാക്കും. മാലിന്യങ്ങളിടാന്‍ മുളകൊണ്ടുള്ള പ്രത്യേകം കുട്ടകളും ഇവിടങ്ങളിൽ കാണാം. പ്രകൃതിസൗഹാര്‍ദ്ദത്തിന്‍റെ മാത്രമല്ല, വൃത്തിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും ഇവിടുത്തുകാര്‍ക്കില്ലെന്നർത്ഥം!

    Read More »
  • India

    ബംഗാളിൽ സിപിഐഎം പിന്തുണയോടെ വിജയിച്ച ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

    കൊല്‍ക്കത്ത: ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മൂന്ന് മാസം മുമ്ബ് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ വിജയിച്ച ബയ്റോണ്‍ ബിസ്വാസാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ തൃണമൂലില്‍ ചേര്‍ന്നത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യചര്‍ച്ചകള്‍ നടക്കവെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ കൂടുമാറ്റം.സാഗര്‍ദിഘി മണ്ഡലത്തില്‍ നിന്നാണ് ബിസ്വാസ് ജയിച്ച്‌ നിയമസഭയിലെത്തിയത്.     അതേസമയം. തന്റെ വിജയത്തില്‍ കോണ്‍ഗ്രസിന് യാതൊരു പങ്കുമില്ലെന്ന് ബയ്റോണ്‍ ബിസ്വാസ് വ്യക്തമാക്കി.

    Read More »
  • Kerala

    സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം കെഎസ്ആർടിസിക്ക് ലഭിച്ച ഇലക്ട്രിക് ‍ ബസുകൾ എത്തിത്തുടങ്ങി

    തിരുവനന്തപുരം: സ്‌മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി തിരുവനന്തപുരം കോർപറേഷൻ കെഎസ്‌ആർടിസിക്ക്‌ വാങ്ങിനൽകുന്ന 113 ഇലക്ട്രിക് ബസുകളിൽ 60 ബസുകൾ നഗരത്തിലെത്തി.ബാക്കി 53 ബസ്‌ അടുത്തമാസം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നാണ് ബസ് എത്തുന്നത്. 103.7 കോടി രൂപയാണ്‌ ഇലക്‌ട്രിക്‌ ബസുകൾ വാങ്ങാൻ സ്‌മാർട്‌സിറ്റി ഫണ്ട്‌ നൽകുന്നത്‌.നിരത്തിലിറങ്ങുന്ന ഇ- ബസുകളുടെ അത്രയും ഡീസൽ ബസുകൾ പിൻവലിക്കുകയും ചെയ്യും.ഇതോടെ നഗരവായു മലിനീകരണം ഗണ്യമായി കുറയ്‌ക്കാനാകും എന്നാണ് കരുതുന്നത്. ‘കാർബൺ രഹിത തിരുവനന്തപുരം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്‌പ്പാകും ഇലക്ട്രിക്കൽ ബസുകൾ.

    Read More »
  • Kerala

    ഇടുക്കിയിൽ ശസ്ത്രക്രിയയെ തുടർന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു

    ഇടുക്കി: ‍ശസ്ത്രക്രിയയെ തുടർന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. അടിമാലി ഇഞ്ചപ്പിള്ളില്‍ ജിഷ ബെന്നി (33)യാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ അടിമാലി താലൂക്ക് ആശുപത്രയിലായിരുന്നു ജിഷയുടെ ശസ്ത്രക്രിയ.വൈകുന്നേരത്തോടെ രക്തസ്രാവം ശക്തമായതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ജിഷയെ ബന്ധുക്കള്‍ ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചു. ഐസിയു ആംബുലൻസില്‍ അടിമാലിയില്‍നിന്നു രാജഗിരിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോള്‍ ജിഷയുടെ ആരോഗ്യനില വഷളായി.തുടര്‍ന്ന് ഇവിടെ എംബിഎംഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം രാവിലെ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്നും വൈകുന്നേരം രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആവശ്യമായ മരുന്നുകള്‍ നല്‍കിയെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതിനാല്‍ റഫര്‍ ചെയ്യുകയായിരുന്നെന്നും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സത്യബാബു പറഞ്ഞു.

    Read More »
  • India

    വിരമിയ്ക്കുന്ന ദിവസം ബസിനെ കെട്ടിപ്പിടിച്ച്‌  പൊട്ടിക്കരഞ്ഞ് ഡ്രൈവർ; തമിഴ്നാട്ടിൽ നിന്നും ഒരു വേറിട്ട കാഴ്ച

    ചില മനുഷ്യർ അങ്ങനെയാണ്.സ്നേഹിക്കാൻ വേണ്ടി പിറന്നവർ.അത് മനുഷ്യരെയോ മൃഗങ്ങളെയോ പക്ഷികളെയോ ആകാം.തൊഴിലിനെയോ തൊഴിൽ സ്ഥാപനങ്ങളെയോ ആകാം.അത്തരത്തിലൊരു മനുഷ്യനാണ് മധുര സ്വദേശി മുത്തുപ്പാണ്ടി. മുത്തുപ്പാണ്ടിയുടെദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മുപ്പത് വര്‍ഷത്തെ സേവനത്തിനു ശേഷം, ‍ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നും ‍വിരമിയ്ക്കുകയാണ് മധുര സ്വദേശി മുത്തുപ്പാണ്ടി.   തമിഴ്നാട് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷനിനെ മധുര ഡിവിഷനിലെ ഡ്രൈവറായ മുത്തുപ്പാണ്ടി, മധുര – തിരുപ്പറംകുണ്‍ട്രം ബസിലായിരുന്നു ജോലി ചെയ്തിരുന്നത്.തൻ്റെ ജീവിതത്തോടൊപ്പം ഓടിച്ചു നടന്ന ബസിനെ പിരിയുമ്ബോള്‍  മുത്തുപ്പാണ്ടിയ്ക്ക് നിയന്ത്രിക്കാനായില്ല.പൊട്ടിക്കരഞ്ഞുകൊണ്ട് ബസിന്റെ മുന്നിൽ തലചേർത്തുനിന്ന മുത്തുപ്പാണ്ടിയുടെ കൈകളിലേക്ക് സ്റ്റേഷൻ മാസ്റ്റർ ആ താക്കോൽ വീണ്ടും വച്ചുകൊടുത്തു.   അവസാനമായി ഒരിയ്ക്കല്‍ കൂടി മുത്തുപ്പാണ്ടി ബസ് സ്റ്റാര്‍ട്ട് ചെയ്തു.ആ ഇരമ്ബല്‍ ശബ്ദം ഒരിയ്ക്കല്‍ കൂടി കേട്ട ശേഷം, ബസ് ഓഫാക്കി. സ്റ്റിയറിങിനും ക്ളച്ചിലും ഗിയറിലും ബ്രേക്കിലുമെല്ലാം തൊട്ടു തൊഴുതു. ബസില്‍ നിന്നും ഇറങ്ങിയ ശേഷം ഫുട് സ്റ്റെപ്പിലും തൊട്ടു തൊഴുതു. ബസിന് മുന്നിലെത്തി, കുട്ടികളെ കെട്ടിപ്പിയ്ക്കുന്നതു…

    Read More »
Back to top button
error: