Month: June 2023

  • India

    അയോധ്യ അടിമുടി മാറുന്നു; നടക്കുന്നത് കോടികളുടെ വികസനപ്രവർത്തനങ്ങൾ

    അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുമ്ബോള്‍ മറുവശത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പണികളും ഉടൻ പൂര്‍ത്തികരിക്കാനുള്ള ശ്രമത്തിലാണ് യോഗി സര്‍ക്കാര്‍. അയോദ്ധ്യയില്‍ നിര്‍മിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ് ഇവിടെ.വിമാനത്താവളത്തിന്റെ റണ്‍വേയുടെ 95 ശതമാനവും ടെര്‍മിനല്‍ നിര്‍മാണത്തിന്റെ 75 ശതമാനവും പൂര്‍ത്തിയായി.രാമക്ഷേത്രം 2024 ജനുവരിയിൽ തുറന്നുകൊടുക്കുന്നതിനു മുൻപ് വിമാനത്താവളം പൂർത്തീകരിക്കാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്. രാം നഗരിയിലെ മര്യാദ പുരുഷോത്തം പ്രഭു ശ്രീറാം വിമാനത്താവളം ഏകദേശം മുക്കാൽഭാഗത്തോളം  തയ്യാറായിക്കഴിഞ്ഞു.രാമക്ഷേത്രത്തിന്റെ മാതൃകയിലാണ് വിമാനത്താവള കവാടം നിര്‍മിക്കുന്നത്.രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത് പോലെയുള്ള കല്ലുകളായിരിക്കും കവാടത്തിലുണ്ടാവുക. ജനുവരിക്ക് മുൻപ് ഭക്തര്‍ക്ക് അയോദ്ധ്യയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാനാകുമെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു. ദേശീയ പാത 27, ഫൈസാബാദ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് എന്നിവയ്ക്ക് സമീപമാണ് അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നത്.ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്റർ ദൂരത്തിലാണ് ഇത്. 2.24 ബില്യൺ രൂപ മുതൽമുടക്കിലാണ് പദ്ധതിയുടെ ആദ്യഘട്ടം വികസിപ്പിക്കുന്നത്.ലോകമെമ്പാടുമുള്ള തീർഥാടകർക്ക്…

    Read More »
  • NEWS

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന 7 സ്ഥലങ്ങൾ

    മഴയുടെ അടയാളങ്ങൾ ചേർന്നിരിക്കുന്ന ഇടങ്ങൾ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.മഞ്ഞിൽ കുളിച്ച്, മഴയിൽ നനഞ്ഞിരിക്കുന്ന നാടുകൾ ഒരുപാട് കാണാനുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട കുറച്ചിടങ്ങളുണ്ട്. നാടിന്റെ തനതായ ഭംഗി കൊണ്ട് ആകർഷിക്കുന്ന കുറച്ച് നാടുകൾ… വടക്കു കിഴക്കൻ ഇന്ത്യയിലെ ചിറാപുഞ്ചി മുതൽ ഇങ്ങ് കർണ്ണാടകയിലെ അഗുംബെ വരെയുള്ള സ്ഥലങ്ങൾ സഞ്ചാരികൾക്ക് നല്കുന്നത് മഴയുടെ കിടിലൻ കാഴ്ചകളാണ്… ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന 7 സ്ഥലങ്ങൾ 1. മൗസിൻറാം 2. ചിറാപുഞ്ചി 3. അഗുംബെ 4. മഹാബലേശ്വർ 5. പാസിഘട്ട് 6. അംബോലി 7. ഗാങ്ടോക്ക് മേഘങ്ങളുടെ വാസസ്ഥലം എന്ന് അര്‍ത്ഥം വരുന്ന മേഘാലയ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളി‌ല്‍ ഒന്നാണ്.മഴക്കാലം ആകമ്പോഴെക്കും മേഘാലയ കൂടുതല്‍ സുന്ദരിയാകും.ഒരുപക്ഷേ, മേഘാലയയെ ലോകം മുഴുവന്‍ അറിയപ്പെടാന്‍ ഇടയാക്കുന്നതിന് ഒരു പ്രധാന കാരണം ഒരുകാലത്ത് അനുസ്യൂതമായി പെയ്തുകൊണ്ടിരുന്ന ചിറാപുഞ്ചിയെന്ന മഴനാടിന്റെ സാന്നിദ്ധ്യമാവാം. ഏതായാലും മഴയെ സ്നേഹിക്കുന്നവരെയും അല്ലാത്തവരെയും ചിറാപുഞ്ചി എന്നും വിസ്മയിപ്പിക്കും.എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്…

    Read More »
  • Crime

    പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: വിജിലൻസ് നാളെ കുറ്റപത്രം സമർപ്പിക്കും

    കൽപ്പറ്റ: വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ വിജിലൻസ് നാളെ കുറ്റപത്രം സമർപ്പിക്കും. തലശേരി വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ബാങ്കിന്റെ മുൻ പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ.ഏബ്രഹാം അടക്കം 10 പ്രതികളാണ് കേസിലുള്ളത്. 2019 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹ്രാം അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതികൾ റിമാൻഡിലാണ്. ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് കെ.കെ എബ്രഹാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ബാങ്ക് മുൻ സെക്രട്ടറി രമാ ദേവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളുകയായിരുന്നു. വഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. രാജേന്ദ്രന്റെ ആത്മഹത്യയ്ക്ക് കാരണം പുൽപ്പള്ളി ബാങ്കിലെ വായ്പ തട്ടിപ്പാണെന്നും വിജിലൻസ് അന്വേഷണത്തിൽ കെ.കെ എബ്രഹാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും…

    Read More »
  • India

    സുനിൽ കനുഗോലു ഇനി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്

    ബെംഗലൂരു: കർണാടകയിൽ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലു സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ് ആകും. മന്ത്രിപദവിക്ക്‌ തത്തുല്യമായ പദവിയാണ് സുനിൽ കനുഗോലുവിന് നൽകുന്നത്. ഇന്നലെയാണ് ക്യാബിനറ്റ് റാങ്കിൽ സുനിൽ കനുഗോലുവിനെ നിയമിക്കാൻ തീരുമാനിച്ചത്. ബെല്ലാരി സ്വദേശിയാണ് സുനിൽ കനുഗോലു. മുൻപ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഐപാകിനൊപ്പമാണ് കനുഗോലു പ്രവർത്തിച്ചിരുന്നത്. ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ എന്നീ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. പ്രശാന്ത് കിഷോർ കഴിഞ്ഞ വർഷം കോൺഗ്രസിൽ ചേരുന്നില്ലെന്ന് തീരുമാനിച്ചെങ്കിലും സുനിൽ കനുഗോലു കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര അടക്കമുള്ള പ്രചാരണ പരിപാടികളുടെ ചുക്കാൻ പിടിച്ചത് സുനിൽ കനുഗോലുവാണ്. വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതലയും കനുഗോലുവിനാണ് കോൺഗ്രസ് നേതൃത്വം നൽകിയിരിക്കുന്നത്. അതേസമയം ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൈ എസ് ശർമിള അടക്കമുള്ള നേതാക്കളെ കോൺഗ്രസിനൊപ്പം എത്തിക്കാനുള്ള ചർച്ചകളിലും കനുഗോലു നിർണായക പങ്ക് വഹിക്കുന്നുണ്ട്.

    Read More »
  • Local

    സര്‍ക്കാര്‍ സ്കൂളി​ന്റെ മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരിടിഞ്ഞ് വീണു; അപകടം സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപ്

    തിരുവനന്തപുരം: തിരുവനന്തപുരത്ത് മാറനല്ലൂരിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. കണ്ടല സർക്കാർ ഹൈസ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപാണ് ചുമരിടിഞ്ഞത്. മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്. അപകടത്തിന് പിന്നാലെ നിർമ്മാണത്തിലെ അപാകതയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപായിരുന്നു ചുമർ ഇടിഞ്ഞു വീണത് എന്നതിനാൽ അപകടം ഒഴിവായി.

    Read More »
  • Kerala

    2025 ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

    കോഴിക്കോട്: 2025 ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായതായും മാലിന്യ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കുക. രാഷ്ട്രീയ, പാരിസ്ഥിതിക, വിദ്യാര്‍ത്ഥി-യുവജന, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ തുടങ്ങി എല്ലാ സംഘടനകളെയും ക്ലബ്ബുകളെയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു. ശുചിത്വ ക്യാമ്പയിന്റെ ആദ്യഘട്ടമായി ജൂണ്‍ അഞ്ചിന് മുമ്പ് വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തെരുവുകളിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുകയും അവിടെ വെയിസ്റ്റ് ബിന്നുകള്‍, മെറ്റീരിയല്‍ കലക്ഷന്‍ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്യും. മാലിന്യം നീക്കം ചെയ്യുന്ന സ്ഥലത്ത് പൂന്തോട്ടം…

    Read More »
  • Business

    ഗെയിം കളിക്കാൻ ആളെ വേണം; ശമ്പളം 10 ലക്ഷം രൂപ

    ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ജോലി? അതേ, ഒരു പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയ്ക്ക് ഗെയിം കളിക്കാൻ ഒരാളെ വേണം. ചുമ്മാതല്ല ശമ്പളമായി പത്തുലക്ഷം രൂപ നൽകും. പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡ് ആയ iQOO ആണ് ചീഫ് ഗെയിമിംഗ് ഓഫീസറെ (സിജിഒ) തേടുന്നത്. മറ്റേതൊരു കരിയറും പോലെ തന്നെ ഗെയിമിങ്ങും കരിയർ ആക്കി എടുക്കാം എന്നാണ് കമ്പനി പറയുന്നത്. ഗെയിമിങ്ങിനോട് അതിയായ അഭിനിവേശമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ആറുമാസത്തേക്ക് പത്തുലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുക. ഈ അവസരം 25 വയസ്സിന് താഴെയുള്ള യുവ ഗെയിമിംഗ് പ്രേമികളെ ലക്ഷ്യം വച്ചുള്ളതാണ്, ഗെയിമിംഗിനോടുള്ള അവരുടെ ഇഷ്ടം പൂർത്തീകരിക്കുന്നതോടൊപ്പം ലാഭകരമായ ഒരു കരിയറാക്കി മാറ്റാനുള്ള അവസരവുമാണ് കമ്പനി ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കമ്പനിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആറുമാസക്കാലം കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കണം. ലോകത്തിലെ ഏറ്റവും കൂൾ ജോലിയിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു എന്ന കുറിപ്പോടെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് ഇതുമായി ബന്ധപ്പെട്ട പരസ്യം നൽകിയിരിക്കുന്നത്.…

    Read More »
  • Business

    ഏത് ആദായ നികുതി ഫോമാണ് നിങ്ങൾ നൽകേണ്ടതെന്ന് സംശയത്തിലാണോ? ശരിയായ ഐടിആർ ഫയലിംഗ് ഫോം തിരഞ്ഞെടുക്കാം

    ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയമാണ് ഇത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യാനുള്ള കാലാവധി 2023 ജൂലൈ 31 വരെയാണ്. ഏത് ആദായ നികുതി ഫോമാണ് നിങ്ങൾ നൽകേണ്ടതെന്ന് സംശയത്തിലാണോ? ഒരു വ്യക്തിക്ക് നാല് ആദായ നികുതി റിട്ടേൺ (ITR) ഫോമുകൾ ബാധകമാണ്. ഓൺലൈൻ ആയും ഇപ്പോൾ ഐടിആർ ഫയൽ ചെയ്യാം. ശരിയായ ഐടിആർ ഫയലിംഗ് ഫോം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഐടിആർ ഫയൽ ചെയ്യുമ്പോഴുള്ള ഏറ്റവും സാധാരണമായ തെറ്റുകളിലൊന്ന് തെറ്റായ ഐടിആർ ഫോം ഉപയോഗിക്കുന്നതാണ്. തെറ്റായ ഫോം ഉപയോഗിക്കുന്നത് ആദായനികുതി വകുപ്പ് അപേക്ഷ നിരസിക്കാൻ കാരണമായേക്കും ആരാണ് ഐടിആർ ഫയൽ ചെയ്യേണ്ടത്? നിങ്ങളുടെ വരുമാനത്തിന്റെ ആകെത്തുക അടിസ്ഥാന ഇളവ് പരിധിയുടെ പരിധിയേക്കാൾ കൂടുതലാണെങ്കിൽ നിങ്ങൾ നിർബന്ധമായും ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്. എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനവും ഉൾപ്പെടുത്തണം. 60 വയസ്സിന് താഴെയുള്ളവർക്ക് 2.50 ലക്ഷം രൂപയും 60-നും 80-നും ഇടയിൽ പ്രായമുള്ളവർക്ക് 3…

    Read More »
  • Crime

    വീട്ടിൽ ഡ്യൂട്ടിക്ക് നിയോ​ഗിച്ച ഹോം​ഗാർഡ് പുറത്ത് ജോലി ചെയ്യാൻ വിസ്സമ്മതിച്ചതിനെത്തുർന്ന് ഇരുമ്പ് വടികൊണ്ടടിച്ച് പരിക്കേൽപ്പിച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; ശക്തമായ പ്രതിഷേധം

    പട്ന: വനിതാ ഐഎഎസ് ഉദ്യോ​ഗസ്ഥ ഇരുമ്പ് ദണ്ഡുപയോ​ഗിച്ച് മർദ്ദച്ചിനെ തുടർന്ന് ഹോം​ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ സരണിലാണ് സംഭവം. വീട്ടിൽ ഡ്യൂട്ടിക്ക് നിയോ​ഗിച്ച ഹോം​ഗാർഡ് പുറത്ത് ജോലി ചെയ്യാൻ വിസ്സമ്മതിച്ചതിനെ തുടർന്നാണ് ഉദ്യോ​ഗസ്ഥ ക്രൂരമായി മർദ്ദിച്ചത്. സരണിൽ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറായ പ്രിയങ്ക റാണിയാണ് ഹോം ​ഗാർഡ് അശോക് കുമാർ സാഹിനെ മർദ്ദിച്ചത്. ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പണിമുടക്കുമെന്ന് ബീഹാർ ഹോം ഗാർഡ്സ് വോളണ്ടിയർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. സംഭവം ബിഹാറിൽഡ വലിയ രീതിയിൽ ചർച്ചയായി. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉദ്യോ​ഗസ്ഥ വിശദീകരിച്ചു. പരിക്കേറ്റ ജവാൻ അശോക് കുമാർ സാഹ് ഒന്നിലധികം പരിക്കുകളോടെ ഛപ്ര സദർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഛത്തീസ്​ഗഢിൽ സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച സർ‍ക്കാർ ഉദ്യോ​ഗസ്ഥനെതിരെ സ‍ർക്കാർ കടുത്ത നടപടി സ്വീകരിച്ചിരുന്നു. മൊബൈൽ ഫോൺ വീണ്ടെടുക്കാൻ റിസർവോയറിൽ നിന്ന് 41 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച…

    Read More »
  • Business

    പെട്രോളിനും ഡീസലിനും ഒരു രൂപ കുറച്ച് ഇൻഡോ-റഷ്യൻ ഓയിൽ കമ്പനിയായ നയാരയും

    പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനർജി. റിലയൻസ് അടുത്തിടെ എണ്ണ വിലയിൽ കുറവ് വരുത്തിയതിന് പിന്നാലെയാണ് നയാരയുടെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം. സർക്കാർ ഉടമസ്ഥതയിലുള്ള ചില്ലറ വ്യാപാരികൾ വിൽക്കുന്ന ഇന്ധനത്തേക്കാൾ ഒരു രൂപ കുറച്ച് പെട്രോളും ഡീസലും വിൽക്കുമെന്നാണ് ഇൻഡോ-റഷ്യൻ ഓയിൽ കമ്പനിയായ നയാര എനർജി പ്രഖ്യാപിച്ചത്. നയാരയുടെ പമ്പുകളിൽ ലിറ്ററിന് ഒരു രൂപയുടെ കുറവാണ് പ്രഖ്യാപിച്ചത്. 2023 ജൂൺ അവസാനം വരെ നയാരയുടെ ഔട് ലെറ്റുകളിൽ ഈ ആനുകൂല്യം ലഭിക്കുമെന്നും നയാര എനർജിയുടെ വക്താവ് പറഞ്ഞു. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് വിലകുറച്ചതെന്നും നയാര എനർജി അറിയിച്ചു. എന്നാൽ പൊതുമേഖലാ എണ്ണ വിതരണ കമ്പനികളായ ഐഒസിയുടെയും, ബിപിസിഎല്ലിന്റെയും പമ്പുകളിൽ നിലവിലുള്ള വില തന്നെ ആയിരിക്കും. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ…

    Read More »
Back to top button
error: