കൊല്‍ക്കത്ത: ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മൂന്ന് മാസം മുമ്ബ് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ വിജയിച്ച ബയ്റോണ്‍ ബിസ്വാസാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യചര്‍ച്ചകള്‍ നടക്കവെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ കൂടുമാറ്റം.സാഗര്‍ദിഘി മണ്ഡലത്തില്‍ നിന്നാണ് ബിസ്വാസ് ജയിച്ച് നിയമസഭയിലെത്തിയത്.
അതേസമയം. തന്റെ വിജയത്തില്‍ കോണ്‍ഗ്രസിന് യാതൊരു പങ്കുമില്ലെന്ന് ബയ്റോണ്‍ ബിസ്വാസ് വ്യക്തമാക്കി.