Month: June 2023

  • Kerala

    കെഎസ്ആർടിസി ബസ് എന്താ കാമാത്തിപ്പുരയോ ?

    വലിയ സദാചാര പ്രസംഗമൊക്കെ നടത്തുമെങ്കിലും ചില മലയാളികള്‍ക്ക്  എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് പോകുന്ന സമയങ്ങളുണ്ടെന്ന് വെളിവാക്കുന്നതാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമ സംഭവങ്ങള്‍.എത്ര മൂടി വച്ചാലും ആ വൃത്തികെട്ട സ്വഭാവം സിബ്ബ് പൊട്ടിച്ച് പുറത്ത് വരും.ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ കാണുമ്ബോള്‍ പ്രത്യേകിച്ചും.  കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൊണ്ടോട്ടി സ്വദേശി മുഹസിലിനെ നാട്ടുകാരും കണ്ടക്ടറും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് ഇന്നലെയായിരുന്നു.ഇക്കഴിഞ്ഞ മെയ് 27 നും കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്നു.തിരുവനന്തപുരത്തുനിന്ന് പൂവാറിലേക്ക് പോയ ബസ്സിലായിരുന്നു അതിക്രമം നടന്നത്.സ്വകാര്യ ആശുപത്രിയിലെ നഴ്സിന് നേരെയായിരുന്നു സിറിഞ്ച് വപ്പ്. ഇതിനും മൂന്ന് ദിവസം മുൻപ് മെയ് 24 കോഴിക്കോട് വിദ്യാര്‍ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്‌ആര്‍ടിസി ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവറായ ഇബ്രാഹിമിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. സീറ്റില്ലാത്തതിനാല്‍, ഡ്രൈവര്‍ പറഞ്ഞതനുസരിച്ച്‌ ബസ്സിന്റെ ഗിയര്‍ ബോക്സിനു മുകളില്‍ ഇരുന്ന…

    Read More »
  • Kerala

    സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു

    കോഴിക്കോട്: സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു.കോഴിക്കോട് ചേവായൂരിലാണ് സംഭവം. ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്. ഇരുവരും സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്. നടുറോഡില്‍ വെച്ചാണ് ബാബുവിനെ സാലുദ്ദീൻ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

    Read More »
  • NEWS

    ദുബായിലേക്ക് കേരളത്തിൽ നിന്നും കപ്പൽ സർവീസ്

    കോഴിക്കോട്: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കേരള യു.എ.ഇ സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോര്‍ഡിന്റെയും കപ്പല്‍ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചന.     യാത്രാ ഷെഡ്യുളും നിരക്കും ഉടന്‍ തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി…

    Read More »
  • Kerala

    സ്വാമി സന്ദീപാനന്ദ ഗിരി നയിക്കുന്ന കൈലാസയാത്ര ജൂലൈ 10 ന് 

    തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദ ഗിരി നയിക്കുന്ന 14 ദിവസം നീണ്ടു നിൽക്കുന്ന 19ാ മത് കൈലാസ യാത്ര ജൂലൈ 10 ന് പുറപ്പെടുന്നു. കൂടുതൽ വിവരത്തിനായി www.sobg.org

    Read More »
  • Kerala

    ട്രാക്കുകളിൽ അറ്റുകുറ്റപണികൾ; ട്രെയിൻ സർവീസുകളുടെ സമയത്തിലും റൂട്ടിലും മാറ്റം

    തിരുവനന്തപുരം:ട്രാക്കുകളിൽ അറ്റുകുറ്റപണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളുടെ സമയത്തിലും റൂട്ടിലും മാറ്റം. നാഗർകോവിൽ യാർഡ്, ചെങ്ങന്നൂർ – മാവേലിക്കര, കരുനാഗപ്പള്ളി – ശാസ്താംകോട്ട, കടയ്ക്കാവൂർ – വർക്കല എന്നീ സെക്ഷനുകളിലുമാണ് ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ചില ട്രെയിനുകൾ ഭാഗികമായി റദ്ദക്കുകയും മറ്റു ചില ട്രെയിനുകളുടെ റൂട്ടിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ 1) എറണാകുളം ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ മെമു എക്സ്പ്രസ് (06441) ജൂൺ 1 മുതൽ 11 വരെയും ജൂൺ 13, 16, 17, 18, 20, 23, 24, 25, 27, 30 തീയതികളിലും കായംകുളം ജംഗ്ഷൻ വരെ മാത്രമേ സർവീസ് നടത്തൂ. 2) മംഗളൂരു സെൻട്രൽ – നാഗർകോവിൽ ജംങ്ഷൻ ഏറനാട് എക്സ്പ്രസ് (16605) ജൂൺ 21, 23, 24, 26 തീയതികളിൽ കൊല്ലം ജംങ്ഷൻ വരെ മാത്രമേ സർവീസ് നടത്തൂ. 3) നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ്…

    Read More »
  • NEWS

    സിംഗപ്പൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിലെ ആഭരണങ്ങൾ പണയം വച്ചു; ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്

    സിംഗപ്പൂർ മാരിയമ്മന്‍ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ച കുറ്റത്തിന് ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്. രണ്ട് മില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ (എകദേശം 14 കോടിയിലധികം) വിലമതിക്കുന്ന ആഭരണങ്ങളാണ് മുഖ്യ കര്‍മ്മി കന്ദസാമി സേനാപതി പണയം വച്ചത്.വിശ്വാസ വഞ്ചന, ഉത്തരവാദിത്ത ദുര്‍വിനിയോഗം, എന്നീ കുറ്റങ്ങളാണ് സേനാപതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.   2016 ല്‍ മാത്രം 172 തവണയായി 66 പവന്‍ സ്വര്‍ണാഭരണമാണ് ഇയാള്‍ പണയം വെച്ചത്.2016 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സേനാപതി ഇത്തരത്തിൽ 14 കോടിയിലധികം രുപ തട്ടിയെടുത്തത്.

    Read More »
  • Kerala

    നിര്‍മ്മാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണു

    മലയിൻകീഴ്: നിര്‍മ്മാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണു.കണ്ടല ഹൈസ്‌കൂളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ ചുവരാണ് ഇടിഞ്ഞുവീണത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മൂന്നുകോടി രൂപ വിനിയോഗിച്ച്‌ ഒരുവര്‍ഷം മുൻപ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ ചുവരാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ പില്ലറില്‍ ചേര്‍ത്ത് ചുടുകല്ല് ഉപയോഗിച്ച്‌ കെട്ടിയിരുന്ന ചുവരാണിത്.   അന്യസംസ്ഥാന തൊഴിലാളികളാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്. കരാറുകാരൻ വളരെ അപൂര്‍വമായി മാത്രമേ എത്താറുള്ളൂവെന്നും എൻജിനിയര്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.   പുതിയ കെട്ടിടത്തിനായി സ്ഥലമൊരുക്കിയപ്പോള്‍ മരങ്ങളുടെ വേരുകള്‍ ഇളക്കി മാറ്റിയിരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.കെട്ടിടത്തിലെ മറ്റ് ചുവരുകള്‍ക്കും വിള്ളലുണ്ട്.

    Read More »
  • Kerala

    സ്വകാര്യ സ്കൂളിലെ ജീവനക്കാരിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

    കോലഞ്ചേരി: സ്കൂൾ ജീവനക്കാരിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തിരുവാണിയൂര്‍ വെട്ടിയ്ക്കല്‍ തെക്കേടത്ത് വീട്ടില്‍ പരേതനായ നാരായണൻ നായരുടെ ഭാര്യ സരള (62) യാണു മരിച്ചത്.വെട്ടിക്കല്‍ സ്വകാര്യ സ്കൂളിലെ താത്കാലിക ജീവനക്കാരിയായിരുന്നു. അധ്യയനവര്‍ഷം ആരംഭിച്ച ഇന്നലെ രാവിലെ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോള്‍ സരളയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണണ്ണ ഒഴിച്ച്‌ സ്വയം തീ കൊളുത്തി മരിച്ചതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

    Read More »
  • Kerala

    കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് തീര്‍ഥാടനയാത്ര

    കണ്ണൂര്‍: കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് തീര്‍ഥാടനയാത്ര തുടങ്ങുന്നു. വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്‌ പെരളശ്ശേരി സുബ്രഹ്‌മണ്യ ക്ഷേത്രം, കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, മാമാനത്തമ്ബലം, പറശ്ശിനിക്കടവ് ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തീര്‍ഥാടന പാക്കേജ് ഒരുക്കിയിരിക്കുന്നത്.   രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങി വൈകിട്ട് 7.30ന് തിരിച്ചെത്തുന്ന രീതിയിലാണിത്. സൂപ്പര്‍ എക്സ്പ്രസ് സെമി സ്ലീപ്പര്‍ ബസ്സ് ഉപയോഗിച്ചുള്ള യാത്രക്ക് 630 രൂപയാണ് ചാര്‍ജ്. ജൂണ്‍ നാലിന് തുടങ്ങുന്ന യാത്ര 28 വരെ തുടരും. ഫോണ്‍: 9496131288, 8089463675.

    Read More »
  • Kerala

    പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ്; പ്രതിരോധത്തിലായി കോൺഗ്രസ്

    വയനാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കവേ പ്രതിരോധത്തിലായി കോൺഗ്രസ് പാർട്ടി. തലശ്ശേരി കോടതിയിലാണ് വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമര്‍പ്പിക്കുക.കെപിസിസി ജനറല്‍ സെക്രട്ടറിയും മുൻ ബാങ്ക് ഭരണ സമിതി പ്രസിഡൻ്റുമായ കെ കെ എബ്രഹാം ഉള്‍പ്പെടെ 10 പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്. കെ കെ എബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവര്‍ പുല്‍പ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാൻഡില്‍ ആണ്.വായ്പാ തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി ഇപ്പോഴും ഒളിവിലാണ്. വായ്പ തട്ടിപ്പില്‍ 2019ലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. നാല് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാൻ ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രൻ്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് വിജിലൻസ് നടപടികള്‍ വേഗത്തിലാക്കിയത്. അതേസമയം വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കര്‍ഷക ആത്മഹത്യയില്‍ റിമാന്റിലായത് പാര്‍ട്ടിക്ക് നാണകേട് ഉണ്ടാക്കിയെന്നും കെ കെ എബ്രഹാമിനെ പദവികളില്‍…

    Read More »
Back to top button
error: