IndiaNEWS

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഏതെന്ന് അറിയാമോ ?

മേഘാലയിലെ ഈസ്റ്റ് ഖാസി ജില്ലയിലുള്ള ഒരു സ്ഥലമാണ് മൌലിനോങ്. 2003 -ല്‍ ഡിസ്കവറി ഇന്ത്യ, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി മൌലിനോങ്ങിനെ തെരഞ്ഞെടുത്തിരുന്നു.2005 -ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ​ഗ്രാമമായും മൗലിനോങ് തെരഞ്ഞെടുക്കപ്പെട്ടു. തീര്‍ന്നില്ല, സാക്ഷരതയുടെ കാര്യത്തിലും സ്ത്രീശാക്തീകരണത്തിന്‍റെ കാര്യത്തിലും കൂടി രാജ്യത്തുതന്നെ ഒന്നാമതാണ് ഈ ഗ്രാമം.
മേഘാലയിലെ ഈസ്റ്റ് ഖാസി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലോക പ്രശസ്തമാകന്‍ തുടങ്ങിയിട്ട് അധികം നാളുകളൊന്നും ആയി‌ട്ടില്ല. ഏഷ്യയിലെ ഏറ്റവും വൃത്തി‌യുള്ള ‌ഗ്രാമമായി ഡിസ്‌കവര്‍ മാഗസിന്‍ 2003 തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ കൊച്ചുഗ്രാമം ഇന്ത്യക്കാരുടെ തന്നെെശ്രദ്ധയിൽ പെടുന്നത്.
നൂറുശതമാനം സാക്ഷരത നേടിയ ഗ്രാമമാണ് മൌലിനോങ്.ഇവിടുത്തെ വീടുകൾക്കുമുണ്ട് പ്രത്യേകത.മുളകൊണ്ടും തടികൊണ്ടുമാണ് പ്രധാനമായും ഇവിടെ വീടുകൾ ഉണ്ടാക്കിയിരിക്കുന്നത്.വീടിനോടൊപ്പം തന്നെ ഗ്രാമത്തിലെ ഓരോ വഴികളും ഇവർ വൃത്തിയാക്കും. മാലിന്യങ്ങളിടാന്‍ മുളകൊണ്ടുള്ള പ്രത്യേകം കുട്ടകളും ഇവിടങ്ങളിൽ കാണാം.
പ്രകൃതിസൗഹാര്‍ദ്ദത്തിന്‍റെ മാത്രമല്ല, വൃത്തിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും ഇവിടുത്തുകാര്‍ക്കില്ലെന്നർത്ഥം!

Back to top button
error: