IndiaNEWS

കര്‍ണാടകയില്‍ വീണ്ടും സദാചാര പൊലീസ് ആക്രമണം; മലയാളി വിദ്യാർഥികളെ തല്ലിച്ചതച്ചു

മംഗളൂരു: കര്‍ണാടകയില്‍ വീണ്ടും സദാചാര പൊലീസ് ആക്രമണം.പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് മലയാളി വിദ്യാർഥികളെ ഒരു സംഘം തല്ലിച്ചതച്ചു.

മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം കടല്‍ത്തീരത്ത് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെയാണ് ഏതാനും പേര്‍ ഇവിടെയെത്തി ഇവരെ ചോദ്യം ചെയ്തത്.

 

ആണ്‍കുട്ടികള്‍ മൂന്ന് പേരും മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ളവരും പെണ്‍കുട്ടികള്‍‌ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരുമായിരുന്നു.അക്രമികള്‍ മൂന്ന് യുവാക്കളെയും മര്‍ദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

 

വ്യാഴാഴ്ച വൈകിട്ട് 7.20 ഓടെ സോമേശ്വര ബീച്ചിലായിരുന്നു സംഭവം ഇവർ സോമേശ്വര ബീച്ച്‌ കാണാൻ എത്തിയതായിരുന്നു. കുറച്ച്‌ ആളുകള്‍ വന്ന് പേരടക്കമുള്ള വിവരങ്ങള്‍ ചോദിച്ച ശേഷം മൂന്ന് ആണ്‍കുട്ടികളെയും മര്‍ദിക്കുകയായിരുന്നുവെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിൻ പറഞ്ഞു.

 

പൊലീസെത്തിയാണ് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് രണ്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: