Month: June 2023
-
NEWS
ദുബൈയില്‍ 38 ശതകോടീശ്വരന്മാർ, യു.എ.ഇ ലോകത്ത് 15ാം സ്ഥാനത്ത്
ദുബൈ: അമേരിക്കന്‍ വെല്‍ത്ത് എക്സ് ഫൗണ്ടേഷനുമായി സഹകരിച്ച് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് കമ്പനിയായ ‘അള്‍ട്രാറ്റ’ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യു.എ.ഇ ലോകത്ത് 15-ാം സ്ഥാനത്ത്. ‘സെന്‍സസ് ഓഫ് ബില്യണയര്‍’ റിപ്പോര്‍ട്ട് അനുസരിച്ച്, യു.എ.ഇയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 2022ല്‍ 45 ല്‍ എത്തി. അവരുടെ സമ്പത്ത് പ്രതിവര്‍ഷം 10.8 ശതമാനം വര്‍ധിച്ച് 200 ബില്യണ്‍ ഡോളറിലെത്തി. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ താമസിക്കുന്ന നഗരങ്ങളില്‍ ദുബൈ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 11-ാം സ്ഥാനത്തും എത്തി. 38 ശതകോടീശ്വരന്മാരാണ് ദുബൈയില്‍ ഉള്ളത്. 2018 ന് ശേഷം ആദ്യമായി ആഗോള ശതകോടീശ്വരന്മാരുടെ എണ്ണം 3.5 ശതമാനം കുറഞ്ഞ് 3,194 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Read More » -
Movie
പിജെ ആന്റണി നായകനും പ്രേംനസീർ ഉപനായകനുമായ പിഎൻ മേനോന്റെ ‘റോസി’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് 58 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘അല്ലിയാമ്പൽ കടവി’ലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ ‘റോസി’ക്ക് 58 വയസ്സ്. കവിയൂർ പൊന്നമ്മയാണ് റോസിയെ അവതരിപ്പിച്ചത് (ഭർത്താവ് മണിസ്വാമിയായിരുന്നു നിർമ്മാതാവ്). സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിച്ച ആദ്യകാല മലയാളസിനിമകളിലൊന്നാണ് റോസി. സൂപ്പർസ്റ്റാർ പ്രേംനസീറിന് സഹനായകൻ സ്ഥാനം നൽകിക്കൊണ്ട് പിജെ ആന്റണി നായകനായി വന്ന ചിത്രം. ‘ദ വുമൺ ഓഫ് ദ റിവർ’എന്ന ഇറ്റാലിയൻ ചിത്രത്തിന്റെ മൂലകഥ വികസിപ്പിച്ചത് സംവിധായകൻ പി.എൻ മേനോനാണ്. സംഭാഷണം പിജെ ആന്റണി. 1965 ജൂൺ 4 റിലീസ്. പോലീസ് തിരയുന്ന തോമായ്ക്ക് (പി.ജെ ആന്റണി) അഭയം കൊടുത്ത ഔസേപ്പിന്റെ മകളാണ് റോസി. തോമായും റോസിയുമായി വിവാഹം നടന്ന ശേഷം പോലീസിനെ ഭയന്ന് കാട്ടിൽ കുടിൽ കെട്ടി താമസിച്ച തോമായെ ഗർഭിണിയായ ഭാര്യ അനുഗമിക്കുന്നു. എന്തിനാണ് തോമായെ പോലീസ് തിരയുന്നത്…? സഹോദരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മുതലാളിയെ തടഞ്ഞപ്പോൾ മുതലാളി കൊല്ലപ്പെട്ടതിനാണ്. പ്രസവാനന്തരം റോസി മരിച്ചു. തോമാ പോലീസ് പിടിയിലുമായി. കുഞ്ഞിന്റെ കരച്ചിൽ…
Read More » -
NEWS
സ്വയം പര്യാപ്തത കേവലസാങ്കല്പം മാത്രം, ഒന്നും ആർക്കും സ്വന്തമല്ലെന്നു തിരിച്ചറിയുക
വെളിച്ചം ‘തനിക്ക് ധാരാളം മന്ത്രവിദ്യകള്‍ അറിയാം, താന്‍ വലിയവനാണ്. തനിക്ക് എന്തും സൃഷ്ടിക്കാന്‍ സാധിക്കും.’ ഇതായിരുന്നു അയാളുടെ പ്രഖ്യാപനം. ഇത് കേട്ട് ഒരിക്കല്‍ ദൈവം അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ ദൈവത്തോട് പറഞ്ഞു: “ഇനി താങ്കളുടെ ആവശ്യമില്ല. താങ്കള്‍ മുന്‍പ് ആദിയില്‍ ചെയ്തകാര്യം എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കും. നീ മണ്ണുകുഴച്ച് ശ്വാസമൂതിയല്ലേ മനുഷ്യനെ സൃഷ്ടിച്ചത്. എനിക്കും അതറിയാം.” “ശരി, ആ വിദ്യ കാണിച്ചുതരുമോ…?” ദൈവം ചോദിച്ചു. അയാള്‍ ദൈവത്തെയും കൂട്ടി ഒരു പാടത്തെത്തി. ചെളികുഴച്ച് മനുഷ്യരൂപമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ദൈവം പറഞ്ഞു: “ഞാനുണ്ടാക്കിയ മണ്ണ് നീ എടുക്കരുത്. നീ തന്നെയുണ്ടാക്കിയ മണ്ണ് വേണം എടുക്കാന്‍…” ഇത് കേട്ട് അയാള്‍ തോല്‍വി സമ്മതിച്ച് തലകുനിച്ചു. മറ്റുള്ളവരെ തോല്‍പ്പിക്കാൻ ഇറങ്ങുന്നവരെല്ലാം മറക്കുന്ന ചില സത്യങ്ങളുണ്ട്. ആരും ആരുടേയും സഹായമില്ലാതെയല്ല വളര്‍ന്നത്. ആരാണ് വലുത്, ആര്‍ക്കാണ് മികവ് കൂടുതല്‍ തുങ്ങിയ അനാരോഗ്യ ചിന്തകളിലൂടെ വളരുന്നവര്‍ക്ക് എപ്പോഴും ആരെയെങ്കിലും തോല്‍പ്പിച്ചുകൊണ്ടിരിക്കണം. അതിലൂടെ ലഭിക്കുന്ന മനഃസുഖത്തെ മാത്രമാണ്…
Read More » -
Crime
പുനലൂരിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി നേതാവ് മരിച്ചു
കൊല്ലം: പുനലൂരിൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബിജെപി പ്രവർത്തകൻ മരിച്ചു. പുനലൂർ കക്കോട് സ്വദേശി സന്തോഷ് (44) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ബിജെപിയുടെ പ്രാദേശിക നേതാവാണ് മരിച്ച സന്തോഷ്. മുൻ വൈരാഗ്യത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിതിൻ, സജികുമാർ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തും. ലൈബ്രറി ആഘോഷത്തെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ലൈബ്രറി ആഘോഷവുമായി ബന്ധപ്പെട്ട് തർക്കത്തിനിടെ വിജു എന്ന വ്യക്തി വാർഡ് കൗൺസിലറെ മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ കൗൺസിലറും സുഹൃത്തുക്കളും പിന്നീട് വിജുവിനെ മർദ്ദിക്കാനായി സംഘം ചേർന്ന് പോവുകയായിരുന്നു. വിജുവും സന്തോഷും മദ്യപിച്ചിരിക്കെയാണ് കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ അടുത്തേക്ക് എത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ സന്തോഷിന് കുത്തേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വാർഡിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്ന് വൈകീട്ടോടെ…
Read More » -
NEWS
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയുടെ ഭാഗ്യം മലയാളി വനിതയ്ക്ക്
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 40 കോടിയുടെ ഭാഗ്യവും മലയാളിക്ക് ഒപ്പം. ശനിയാഴ്ച രാത്രി നടന്ന 252-ാം സീരിസ് നറുക്കെടുപ്പിലാണ് അബുദാബിയിൽ താമസിക്കുന്ന മലയാളിയായ ലൗസിമോൾ അച്ചാമ്മ രണ്ട് കോടി ദിർഹത്തിന്റെ (40 കോടിയിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനത്തിന് അർഹയായത്. മേയ് ആറാം തീയ്യതി ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന് നേരിട്ടെടുത്ത 116137 നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം ലൗസിയെ തേടിയെത്തിയത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് വേദിയിൽ നിന്ന് സംഘാടകർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു ലൗസി. ഒന്നാം സമ്മാനം കിട്ടിയെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് സന്തോഷം ആനന്ദ കണ്ണീരിന് വഴിമാറി. സംസാരിക്കാൻ പോലുമാവാതെ ഇടറിയ ശബ്‍ദത്തിൽ ബിഗ് ടിക്കറ്റിന് നന്ദി പറഞ്ഞ് ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു. ഇന്ന് നടന്ന നറുക്കെടുപ്പിലെ ആകെ എട്ട് സമ്മാനങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ അഞ്ചെണ്ണവും ഇന്ത്യക്കാരായ പ്രവാസികൾക്ക് തന്നെയായിരുന്നു. 216693 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ…
Read More » -
Food
രുചിയുടെ അറേബ്യൻ പെരുമ; അൽഫാം വീട്ടില്‍ തന്നെ തയാറാക്കാം
കേരളത്തിൽ അറേബ്യൻ ഭക്ഷണത്തിന് ആരാധകര്‍ കൂടി വരികയാണ്. പ്രത്യേകിച്ച് അല്‍ഫാമിന്.അല്‍ഫാം എങ്ങിനെ വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ ചിക്കന്‍ തൊലിയോടുകൂടി ഒന്നരക്കിലോ അല്ലെങ്കില്‍ അതിലും ചെറുത് തക്കാളി – 1 ഉള്ളി – 1/2 കഷ്ണം ഇഞ്ചി 2 വലിയ കഷ്ണം വെളുത്തുള്ളി – 4 -5 അല്ലി അറബിക് മസാല 1 1/2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ – 1 വലുത് മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍ ഉപ്പ് ഒലീവ് ഓയില്‍ – 1 1/2 ടേബിള്‍സ്പൂണ്‍ റെഡ് ഫുഡ് കളര്‍ – 1/4 ടീസ്പൂണ്‍ ഒലീവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍ കരി (ചാര്‍ക്കോള്‍) – 1 കഷ്ണം മസാല തയാറാക്കാന്‍: മുഴുവന്‍ മല്ലി – 2 ടേബിള്‍സ്പൂണ്‍ കുരുമുളക് – 1 ടേബിള്‍സ്പൂണ്‍ പെരുംജീരകം – 1 ടേബിള്‍സ്പൂണ്‍ നല്ലജീരകം – 1 ടീസ്പൂണ്‍ കറുവപ്പട്ട – 1…
Read More » -
Food
ചോറ് ഒഴിവാക്കരുത്, ഭക്ഷണത്തില്‍ നിന്ന് അരി പെട്ടെന്ന് പിന്‍വലിക്കുന്നത് ആരോഗ്യത്തിന് തിരിച്ചടിയുണ്ടാക്കും
ചോറ് കഴിക്കുന്നതു കൊണ്ടാണ് ഭാരവും പ്രമേഹവും വര്‍ധിക്കുന്നതെന്ന തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പുറത്തു വന്നു കൊണ്ടിരിക്കുന്നു. 100 ഗ്രാം പാകം ചെയ്ത ചോറില്‍ 130 കാലറിയുണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 28 ഗ്രാമോളം കാര്‍ബോഹൈഡ്രേറ്റാണ്. റിഫൈന്‍ ചെയ്ത അരിക്ക് ഗ്ലൈസിമിക് സൂചിക വളരെ ഉയര്‍ന്നതാണെന്നും കാണാം. ഇതിനാല്‍ റിഫൈന്‍ ചെയ്ത അരിയും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് ചോറ് ഭക്ഷണക്രമത്തില്‍ നിന്നു മാറ്റാനുള്ള ചില നിര്‍ദേശങ്ങള്‍ പല കോണുകളില്‍ നിന്നുയരുന്നത്. പക്ഷേ ഇത് പൂര്‍ണമായും മാറ്റുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന്റെ ഒന്നാമത്തെ കാരണം അരി നമ്മുടെ ചുറ്റുപാടുകളില്‍ വളരുന്നതും നൂറ്റാണ്ടുകളായി നമ്മുടെ മുഖ്യഭക്ഷണവുമായിരുന്നു എന്നതാണ്. ഇതിനാല്‍ അരി പെട്ടെന്ന് ഭക്ഷണക്രമത്തില്‍ നിന്ന് പിന്‍വലിക്കുന്നത് ശരീരത്തിന് തിരിച്ചടിയുണ്ടാക്കും. അരിയില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തില്‍ നിന്ന് മാറ്റുന്നത് മലബന്ധം അടക്കമുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. ഗ്ലൈസിമിക് സൂചിക ഉയര്‍ന്ന അരിക്ക് പകരം…
Read More » -
NEWS
ഈജിപ്ത് പൊലീസുകാരന്റെ വെടിയേറ്റ് മൂന്ന് ഇസ്രായേല്‍ സൈനികര്‍ മരിച്ചു; പ്രദേശത്ത് സംഘർഷം
ജറൂസലം: ഈജിപ്ത് പൊലീസുകാരന്റെ വെടിയേറ്റ് മൂന്ന് ഇസ്രായേല്‍ സൈനികര്‍ മരിച്ചു. ഇസ്രായേല്‍-ഈജിപ്ത് അതിര്‍ത്തിയിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.തങ്ങളുടെ സൈനികർ മയക്കുമരുന്ന് കടത്തുകാരെ പിന്തുടരുകയായിരുന്നുവെന്നും ഈ സമയം ഈജിപ്ത് പോലീസ് വെടിവയ്ക്കുകയായിരുന്നുവെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.വെടിവെപ്പില്‍ മറ്റൊരു സൈനികനും പരിക്കേറ്റിരുന്നു. അതേസമയം ഇസ്രായേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അക്രമിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിരുന്നു.ഇയാളിൽ നിന്നും നാലു ലക്ഷം ഡോളറിന്റെ മയക്കുമരുന്നും ഇസ്രായേല്‍ സേന പിടിച്ചെടുത്തു.ഈജിപ്ത് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ ഈജിപ്ത് സർക്കാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുറ്റക്കാർക്കെതിരെ കർശന നടപടികളെടുക്കുമെന്ന് ഇസ്രായേലിന് അയച്ച സന്ദേശത്തിൽ ഈജിപ്ത് ഗവണ്മെന്റ് വ്യക്തമാക്കി.
Read More » -
Kerala
കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം
കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യമൊരുക്കി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. സിയാലിന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ വിമാന യാത്രക്കാര്‍ക്ക് സമ്മാനമായാണ് 52 മുറികള്‍ അടങ്ങുന്ന ട്രാൻസിറ്റ് അക്കോമഡേഷൻ ലോബി ഒരുങ്ങുന്നത്.ഇതിനായി 35 കോടി രൂപ വകയിരുത്തി. 2024 മെയ് 25-ന്, സിയാല്‍ 25 വര്‍ഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്.പഴയ ആഭ്യന്തര ടെര്‍മിനലിന്റെ ആഗമന വിഭാഗം 47,152 ചതുരശ്ര അടി വിസ്തൃതിയുള്ള ട്രാൻസിറ്റ് അക്കോമഡേഷൻ ലോബിയായി മാറും. ഒരു ബിസിനസ് സെന്റര്‍, ഹോട്ടല്‍, സെൻട്രല്‍ സ്പേസ്, റസ്റ്റോറന്റ്, റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവയുൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും.ആഭ്യന്തര, അന്തര്‍ദേശീയ, ബിസിനസ്സ് ജെറ്റ് ടെര്‍മിനലുകളില്‍ നിന്ന് നടക്കാവുന്ന ദൂരത്തിലാകും ഇത്.
Read More » -
India
ടെയിൽ അപകടങ്ങൾ തുടർക്കഥകൾ: ഒഡീഷയിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 300നോട് അടുക്കുന്നു, 60 പേരുടെ നില അതീവ ഗുരുതരം; ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങൾ ഇവ
ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 300 നോട് അടുക്കുന്നു. 1098 പേർക്ക് പരുക്കേറ്റു. ഇതിൽ 60 പേരുടെ നില അതീവഗുരുതരം. അപകടത്തിൽപ്പെട്ട ട്രെയിനുകളുടെ കോച്ചുകളിൽ നിന്ന് മൃതദേഹങ്ങള്‍ പൂർണമായി മാറ്റാനായിട്ടില്ലെന്ന് റിപ്പോർട്ട്. മൃതദേഹങ്ങൾ ഇപ്പോഴും കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതേത്തുടർന്ന് ബോഗികൾ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് നീക്കം. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് ചെന്നൈ സെൻട്രലിലേക്കു പോകുന്ന കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാദൗത്യം പൂർത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്ന് റെയിൽവേ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More »