Month: June 2023

  • India

    തിരുച്ചിറപ്പള്ളിക്ക് സമീപം റെയിൽവേ ട്രാക്കില്‍ ടയറുകള്‍ ;ചെന്നൈ എഗ്മോര്‍ എക്‌സ്‌പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    ചെന്നൈ: തിരുച്ചിറപ്പള്ളിക്ക് സമീപം റെയിൽവേ ട്രാക്കില്‍ ടയറുകൾ.വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ചെന്നൈയിലേക്കുള്ള കന്യാകുമാരി– ചെന്നൈ എഗ്മോര്‍ എക്‌സ്‌പ്രസ് കടന്നു പോകുന്നതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ ലോറിയുടെ ടയറുകള്‍ കണ്ടെത്തിയത്.ലോറിയുടെ രണ്ടു ടയറുകളായിരുന്നു ട്രാക്കില്‍ ഉണ്ടായിരുന്നത്.ട്രെയിൻ ഇതിന് മുകളിലൂടെ കയറിയിറങ്ങിയെങ്കിലും അപകടം ഒഴിവാകുകയായിരുന്നു. തിരുച്ചിറപ്പള്ളി ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട ട്രെയിനിലെ ലോക്കോപൈലറ്റ് പാളത്തില്‍ ടയറുകള്‍ കണ്ടതോടെ ട്രെയിനിന്റെ വേഗത കുറയ്ക്കുകയായിരുന്നു.തുടർന്ന് ട്രെയിൻ അരമണിക്കൂറോളം ഇവിടെ നിർത്തിയിട്ടു. സംഭവത്തില്‍ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • India

    ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288; ചികിത്സയിലുള്ള 56 പേരുടെ പരിക്ക് ഗുരുതരം 

    ഭുവനേശ്വർ:രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നു.വൈകിട്ട് 4 മണി വരെയുള്ള കണക്കാണിത്. 803 പേര്‍ക്ക് പരിക്കേറ്റു ഇതില്‍ 56 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. രക്ഷാദൗത്യം പൂര്‍ത്തിയായി ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്ന് റെയില്‍വേ അറിയിച്ചു.ദുരന്തത്തില്‍ റയിൽവെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് തീവണ്ടികള്‍ അപകടത്തില്‍ പെടുന്ന ലോകത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു ഇന്നലെ ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിനപകടം.വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഒഡീഷയില്‍ ‍ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് (12841) ഇടിച്ചുകയറിയാരുന്നു അപകടം. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളിലേക്കു മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. അതേസമയം ട്രെയിൻ ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പിക്കപ്പ് വാനില്‍ അറവ് മാലിന്യം പോലെ…

    Read More »
  • Crime

    മലബാര്‍ ഗോള്‍ഡിന് പാകിസ്ഥാനില്‍ അപരന്‍! നിയമപോരാട്ടത്തിലൂടെ പൂട്ടിച്ചു; പാക് പൗരന്‍ അറസ്റ്റില്‍

    കോഴിക്കോട്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻറെ പേരിൽ അനധികൃതമായി പ്രവർത്തിച്ച ജ്വല്ലറി ഷോറിന് താഴിട്ട് നിയമപോരാട്ടം. മലബാർ ഗോൾഡ് അധികൃതരുടെ നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിലാണ് വ്യാജ മലബാർ ഗോൾഡ് ഷോറൂം പൂട്ടിയത്. മലബാർ ഗോൾഡിന്റെ പേരും വ്യാപാര മുദ്രകളും ഉപയോഗിച്ചായിരുന്നു ഈ വ്യാജ ജ്വല്ലറി ഷോറൂമിൻറെ പ്രവർത്തനം. പാക് പൗരനായ മുഹമ്മദ് ഫൈസാനെ സംഭവത്തിൽ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചു. മലബാർ ഗോൾഡ് ബ്രാൻഡ് അംബാസിഡർമാരുടെ ചിത്രങ്ങൾ, ആഭരണ ഡിസൈനുകൾ എന്നിവ ഉപയോഗിച്ച് സമുഹമാധ്യമ പേജുകളും ഇയാൾ നടത്തുന്നുണ്ടായിരുന്നു. ഇതും മലബാർ ഗോൾഡ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മലബാർ ഗോൾഡിന്റെ പേരിലുള്ള എല്ലാ സൈൻ ബോർഡുകളും നീക്കം ചെയ്യാനും ബ്രാൻഡ് നാമത്തിന്റെയും വ്യാപാരമുദ്രകളുടെയും ഉപയോഗം നിർത്താനും പാകിസ്ഥാൻ കോടതി ഉത്തരവിട്ടെങ്കിലും ഇതു പാലിക്കാൻ മുഹമ്മദ് ഫൈസാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് മലബാർ ഗോൾഡ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തതത്. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ബ്രാൻഡ് മൂല്യം…

    Read More »
  • Kerala

    കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ മാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

    കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ മാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസിൽവച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം കിട്ടി ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷൻറെ നേതൃത്വത്തിൽ പൂമാലയിട്ട് സ്വീകരിച്ചത്. സവാദ് തെറ്റ് ചെയ്തെന്നാണ് ആദ്യം കരുതിയത്, എന്നാൽ പെൺകുട്ടിയുടെ വീഡിയോ കണ്ടതോടെ യുവാവ് തെറ്റ് ചെയ്തില്ലെന്ന് മനസിലായെന്നും ഇതോടെയാണ് പിന്തുണയുമായി എത്തിയതുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ സ്വീകരണത്തിന് ശേഷം പ്രതകരിച്ചു. അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും…

    Read More »
  • Business

    യു.പി.ഐ. വഴിയുള്ള പണമിടപാടിൽ പുതിയ റെക്കോഡ്; ഒരൊറ്റമാസം, ഒന്നും രണ്ടുമല്ല, 941 കോടി ഇടപാടുകൾ!

    യു.പി.ഐ. വഴിയുള്ള പണമിടപാടിൽ പുതിയ റെക്കോഡ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം മെയ് മാസത്തിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ആദ്യമായാണ് ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത്. 14.89 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് മെയ് മാസത്തിൽ മാത്രമായി നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മെയ് മാസത്തെ അപേക്ഷിച്ച്, ഇടപാട് മൂല്യത്തിൽ വലിയ വർധനവും രേഖപ്പെടുത്തി. മാർച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് മറികടന്നത്. 2022 മേയിൽ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ പി സി ഐ) കണക്കുകൾ പ്രകാരം മെയിലെ അവസാന പത്ത് ദിവസങ്ങളിൽ ഏകദേശം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. കഴിഞ്ഞ സാമ്പത്തികവർഷം 8300 കോടി…

    Read More »
  • Local

    മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്ത കുമളി പഞ്ചായത്തിനെതിരേ സമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു; മാധ്യമ പ്രവർത്തകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം

    കുമളി: ഇടുക്കിയിലെ കുമളിയിൽ, മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട മാധ്യമ പ്രവർത്തകന് സിപിഎം പ്രവർത്തകർ മർദ്ദിച്ചു. മാധ്യമ പ്രവർത്തകനും, കേരള ബാങ്ക് ജീവനക്കാരനുമായ അബ്ദുൾ സമദിനാണ് മർദ്ധനമേറ്റത്. അബ്ദുൾ സമദിനെ പരിക്കുകളോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. കേരള ബാങ്ക് ജീവനക്കാരനായ അബ്ദുൾ സമദ് വൈകിട്ട് കളക്ഷനെടുക്കുന്നതിനിടെ കുമളി ഒന്നാം മൈലിൽ വച്ചാണ് ആക്രമണം നടന്നത്. സമദിൻറെ വീടിന് സമീപത്തുകൂടെ കടന്നു പോകുന്ന ഓട പുതുക്കി പണിയുന്നതിനായി മാസങ്ങൾ മുമ്പ് അടച്ചിരുന്നു. പണിപൂർത്തിയായിട്ടും ഇത് തുറന്നു നൽകാൻ പഞ്ചായത്തംഗങ്ങൾ തയ്യാറായില്ല. ഇതിനിടെ ഓടയിൽ മണ്ണിട്ടതിനെ തുടർന്ന് ഒഴുക്കു നിലച്ചതോടെ വീടുകൾക്ക് സമീപം മാലിന്യം കുന്നു കൂടി കിടക്കുകയാണ്. പലതവണ ഇക്കാര്യം കുമളി പഞ്ചായത്തിലെ 8, 14 വാർഡുമെമ്പർമാരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇത് സംബന്ധിച്ച് ഇന്നലെ ഫേസ്ബുക്കിൽ സമദ് പോസ്റ്റിട്ടിരുന്നു. ഇതാണ് പ്രകോപനത്തിനു കാരണമായത്. സി.പി.എം. പ്രവർത്തകർ കൂട്ടമായെത്തി തന്നെ…

    Read More »
  • Kerala

    വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി;പൊലീസ് ഓഫീസറെ കൈയ്യോടെ പിടികൂടി വിജിലൻസ്

    കൊല്ലം: വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി. ഏഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ പ്രദീപാണ് അറസ്റ്റിലായത്. കമ്ബോഡിയയിലേക്ക് പോകുന്നതിനായി എഴുകോണ്‍ സ്വദേശിയായ യുവാവ് അപേക്ഷ നല്‍കിയിരുന്നു. യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി 500 രൂപ കൈക്കൂലി മേടിക്കുന്നതിനിടയിലാണ് വൈകിട്ട് പ്രദീപിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ മെയ് 25 നാണ് പാസ്പോര്‍ട്ട് ഓഫീസ് മുഖേന ഓണ്‍ലൈനായി പൊലീസ് ക്ലിയറൻസിന് അപേക്ഷ സമര്‍പ്പിച്ചത്. പരിശോധനയ്ക്കായി ഏഴുകോണ്‍ എസ്‌എച്ച്‌ഒ, സീനിയര്‍ സിപിഒ ആയ പ്രദീപിനെയാണ് ചുമതലപ്പെടുത്തിയത്. മൂന്ന് ദിവസം മുൻപാണ് പ്രദീപ് യുവാവിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇന്നലെ പൊലീസ് സ്റ്റേഷനിലേക്ക് എത്താനും ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് ‘ചില ചടങ്ങുകളൊക്കെ ഉണ്ട്, വേണ്ട രീതിയില്‍ കണ്ടാലേ സര്‍ട്ടിഫിക്കറ്റ് കിട്ടൂ’ – എന്നും പ്രദീപ് പറഞ്ഞതോടെ യുവാവ് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.

    Read More »
  • Kerala

    അധ്യാപികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

    മലപ്പുറം:അധ്യാപികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.ചേരുരാല്‍ എടത്തടത്തില്‍ സക്കീറിന്റെ ഭാര്യ ജസിയ(46) യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.ഗ്യാസ് സിലിന്‍ഡറില്‍ നിന്നും തീപടര്‍ന്നാണ് പൊള്ളലേറ്റതെന്നാണ് സംശയിക്കുന്നത്. ചേരുരാല്‍ ഹൈസ്‌കൂളിലെ അധ്യാപികയാണ് ജസിയ. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപറേഷൻ

    കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണിത്. നിലവിലുള്ള ഏജൻസികളെ കൊണ്ട് മാത്രം മാലിന്യ സംസ്കരണം നടക്കാത്ത സാഹചര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. അതേസമയം മാലിന്യ സംസ്കരണത്തിലെ ചെലവിലടക്കം വലിയ കുറവ് കൊണ്ടുവരാനായെന്നും ഇത് പലരെയും പ്രകോപിപ്പിക്കുന്നുണ്ടെന്നും മേയർ എം അനിൽകുമാർ കൊച്ചിയിൽ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിച്ചെന്ന് പറയാനാകില്ലെന്ന് കൊച്ചി മേയർ അനിൽ കുമാർ പറഞ്ഞു. പ്രതിസന്ധി സ്വാഭാവികമാണ്. ആദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. മാലിന്യ സംസ്കരണത്തിലെ ചെലവ് കുറയ്ക്കുന്നതും രീതിയിൽ വന്ന മാറ്റവും പലരെയും പ്രകോപിപ്പിക്കുന്നുണ്ട്. നിലവിൽ രണ്ട് ഏജൻസികളാണ് മാലിന്യം ശേഖരിക്കുന്നത്. കൂടുതൽ മാലിന്യ സംസ്കരണത്തിനായി സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ടെന്നും ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് വീണ്ടും കോർപറേഷൻ സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും മേയർ അനിൽ കുമാർ വാര്‍ത്താസമ്മേളനത്തില്‍…

    Read More »
  • LIFE

    രാജ്യം വിറങ്ങലിച്ച തീവണ്ടി ദുരന്തങ്ങൾ

    ദില്ലി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. 288 പേരാണ് ഇന്നലെ നടന്ന അപകടത്തിൽ ഇതുവരെ മരണമടഞ്ഞത്. 56 പേർ ഇപ്പോഴും പരിക്കേറ്റ് അത്യാസന്ന നിലയിലാണ്. ഇവരടക്കം പുറമെ ആയിരത്തിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതാദ്യമായല്ല രാജ്യത്ത് ട്രെയിൻ അപകടം നടക്കുന്നത്. രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 1988 ജൂലൈ 8: കേരളത്തെ ദുരന്തക്കയത്തിലേക്ക് തള്ളിയിട്ട പെരുമൺ റെയിൽ ദുരന്തം നടന്നത് . അന്ന് 105 പേർ മരണമടഞ്ഞു. 1981 ജൂൺ 6: ബിഹാറിലെ ഭാഗമതി നദിയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞു. എത്ര പേർ മരിച്ചുവെന്ന് ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. മരണസംഖ്യ 500 മുതൽ 800 വരെയെന്നാണ് കണക്ക്. അതിശക്തമായ മഴ, ചുഴലിക്കാറ്റ് എന്നിവയാണ് അപകടകാരണമായി പറയുന്നത്. 1995 ഓഗസ്റ്റ് 20: ദില്ലിയിലേക്കുള്ള പുരുഷോത്തം എക്‌സ്പ്രസ് ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം നിർത്തിയിട്ട കാളിന്ദി എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറി. രണ്ട് ട്രെയിനുകളിലുമായി 350 ലധികം…

    Read More »
Back to top button
error: