Month: June 2023
-
Kerala
ധീരാ വീരാ, ധീരതയോടെ നയിച്ചോളൂ! ബസിലെ നഗ്നതാ പ്രദര്‍ശനക്കേസില്‍ ജാമ്യം ലഭിച്ച സവാദിന് സ്വീകരണം
എറണാകുളം: കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവില്‍ സവാദിന് (27) സ്വീകരണം നല്‍കി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം നല്‍കിയത്. ഇതിന്റെ ലൈവ് വീഡിയോ അസോസിയേഷന്റെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ”ഞങ്ങളെല്ലാം ഒപ്പമുണ്ട്” എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നല്‍കിയത്. തുടര്‍ന്ന് സവാദ് വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. എറണാകളും അഡീ. സെഷന്‍സ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്. ആലുവ സബ് ജലിയിലിലായിരുന്ന സവാദ് പുറത്തിറങ്ങുമ്പോള്‍ സ്വീകരണം നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി നല്‍കിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. തൃശൂരില്‍നിന്ന്…
Read More » -
Kerala
നാളെ മുതൽ പോക്കറ്റ് ചോരും;എഐ ക്യാമറ പണി തുടങ്ങുകയായി
തിരുവനന്തപുരം: നാളെ മുതല്‍ വണ്ടിയുമായി റോഡിലിറങ്ങുമ്ബോള്‍ പോക്കറ്റില്‍ നല്ല കനമുണ്ടായിരിക്കണം.സീറ്റ് ബെല്‍റ്റിടാതെയും ഹെല്‍മെറ്റ് ധരിക്കാതെയും പഴയതുപോലെ അലസമായി വണ്ടിയോടിക്കാനാണ് ഭാവമെങ്കില്‍ പോക്കറ്റ് ചോരുകതന്നെ ചെയ്യും. തിരുവനന്തപുരം മുതല്‍ കാസകോട് വരെ പ്രധാന റോഡുകളിലെല്ലാം സ്ഥാപിച്ചിട്ടുള്ള 726ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴയീടാക്കി തുടങ്ങും. ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ പച്ചക്കൊടി കാട്ടിയതോടെയാണ് പെറ്റിയടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ 5 കുറ്റങ്ങള്‍ക്കാണ് പെറ്റിയടിക്കുക. ഇരു ചക്രവാഹനത്തില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ 500 രൂപ, വണ്ടിയോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 2000 രൂപ, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടിയോടിച്ചാല്‍ 500രൂപ, സിഗ്നലില്‍ റെഡ് ലൈറ്റ് മറികടന്നാല്‍ 1000 രൂപ, ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ സഞ്ചരിച്ചാല്‍ 1000 രൂപ എന്നിങ്ങനെയാണ് പെറ്റി. പെറ്റിയടിച്ചാലുടൻ എസ്.എം.എസായി വിവരം മൊബൈലിലെത്തും. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പിഴ വിവരങ്ങള്‍ ഉണ്ടാകും. സൈറ്റിലൂടെ ഓണ്‍ലൈനായി പിഴ അടയ്ക്കാനുമാവും. ഒരു നിയമലംഘനം എത്ര ക്യാമറകളുടെ പരിധിയില്‍ ആവര്‍ത്തിക്കുന്നോ അത്രയും പെറ്റികിട്ടും. ഉദാഹരണത്തിന് ഹെല്‍മെറ്റില്ലാതെ പത്ത് ക്യാമറകളുടെ പരിധിയിലൂടെ…
Read More » -
India
തമിഴകം പിടിക്കാൻ ‘അണ്ണാമല’യോളം കയറി ബിജെപി;ചെങ്കോലിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ച് നരേന്ദ്രമോഡി
തമിഴ്നാട്ടിലെ മഠാധിപൻമാരില്‍നിന്ന് ഏറ്റുവാങ്ങിയ ചെങ്കോലിനുമുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാഷ്ടാംഗം പ്രണമിച്ചപ്പോള്‍ പശ്ചാത്തലത്തില്‍ മുഴങ്ങിയത് സംസ്കൃതശ്ലോകമല്ല, തമിഴ് മന്ത്രങ്ങളായിരുന്നു. ചോളരാജവാഴ്ചയുടെ പാരമ്ബര്യത്തിന്റെ പ്രതീകമെന്നുപറഞ്ഞ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുമ്ബോള്‍ കാര്‍മികരായി മുന്നിലിരുന്നത് തമിഴ്നാട്ടില്‍നിന്നും ക്ഷണിച്ചുവരുത്തിയ 30 ശൈവസന്ന്യാസിമാരുമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെടുത്താതെ കിടന്നൊരു സംഭവത്തെ പൊടിതട്ടിയെടുത്ത് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുമ്ബോള്‍ മറ്റുപലതിനുമൊപ്പം, തമിഴകത്തിന്റെ മനസ്സു കീഴടക്കാനുള്ള യുദ്ധത്തിനുകൂടിയാണ് മോദി സര്‍ക്കാര്‍ തുടക്കംകുറിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തെ ഹിന്ദുത്വംകൊണ്ട് എതിരിടുന്നതിനുപകരം ദ്രാവിഡത്തനിമയെന്നത് തങ്ങള്‍ പറയുന്ന ഭാരതസംസ്കാരത്തിന്റെ ഭാഗംതെന്നയാണെന്നു സ്ഥാപിച്ച് തമിഴ്നാട്ടില്‍ ചുവടുറപ്പിക്കാനായിരുന്നു സംഘപരിവാറിന്റെ ഈ ശ്രമം. ഉത്തരേന്ത്യയും തമിഴ്നാടും തമ്മിലുള്ള സാംസ്കാരികബന്ധം ഊട്ടിയുറപ്പിക്കുന്നതിന് കാശി തമിഴ്സംഗമവും സൗരാഷ്ട്ര തമിഴ് സംഗമവും നടത്തിയതിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി മതാചാരങ്ങളോടെ ചെങ്കോല്‍ക്കൈമാറ്റം പുനരാവിഷ്കരിക്കപ്പെട്ടത്. തമിഴ്നാട്ടില്‍ നിര്‍മിച്ച്, സംസ്ഥാനത്ത പ്രധാന ശൈവസന്ന്യാസി മഠങ്ങളിലൊന്നായ തിരുവാടുതുറൈ അദീനത്തിന്റെ ഉപമേധാവി കുമാരസ്വാമി തമ്ബിരാൻ സ്വാതന്ത്ര്യദിനത്തലേന്ന് ജവാഹര്‍ലാല്‍ നെഹ്രുവിന് സമ്മാനിച്ച ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം…
Read More » -
Kerala
ആരും തിരിഞ്ഞു നോക്കിയില്ല; വാഹനാപകടത്തിൽ പരുക്കേറ്റ് അര്‍ധബോധാവസ്ഥയില്‍ കിടന്ന അധ്യാപികയ്ക്ക് തുണയായി മന്ത്രി
കൊല്ലം: വാഹനാപകടത്തില്‍ പരുക്കേറ്റ് വഴിയിൽ കിടന്ന അധ്യാപികയെ ആശുപത്രിയിലെത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍.പുനലൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സാലിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ വഴിയരികില്‍ അര്‍ധബോധാവസ്ഥയില്‍ വീണുകിടക്കുകയായിരുന്നു.ഈ സമയത്ത് ഇതുവഴിയെത്തിയ മന്ത്രി വാഹനം നിർത്തി അധ്യാപികയെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയുമായിരുന്നു.കൊല്ലത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്നവഴി കുണ്ടറയ്ക്ക് സമീപം ചീരങ്കാവ് എന്ന സ്ഥലത്തുവച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ ആഘാതത്തിലും വേദനയിലും അര്‍ധബോധാവസ്ഥയിലായിരുന്ന സാലി അരമണിക്കൂറോളം റോഡിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല.
Read More » -
Kerala
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു
കട്ടപ്പന: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ കട്ടപ്പന 20 ഏക്കര്‍ കരിമ്ബോലില്‍ വീട്ടില്‍ പ്രണവാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിനിയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാൾ എറണാകുളം ,അടിമാലി ,പെരുമ്ബാവൂര്‍, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലും പ്രതിയുടെ കട്ടപ്പന 20 ഏക്കറിലുള്ള വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും വിധേയയാക്കി.ശേഷം മറ്റൊരു യുവതിയുമായി ഇയാൾ അടുപ്പത്തിലാകുകയായിരുന്നു.ഇതോടെ യുവതി കട്ടപ്പന പോലീസില്‍ പരാതി നല്‍കി. യുവാവിനെ കട്ടപ്പന ഡിവൈ.എസ്.പിവി. എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തൊടുപുഴയില്‍ നിന്നും മറ്റൊരു യുവതിക്കൊപ്പമാണ് അറസ്റ്റ് ചെയ്തത്.യുവതിയെ താക്കീത് നൽകി വിട്ടയച്ചു.
Read More » -
Kerala
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെഫോണിന്റെ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: ഇന്റര്‍നെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെഫോണിന്റെ ഉദ്ഘാടനം നാളെ. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷൻ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പ്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്സിലെ ആര്‍ ശങ്കര നാരായണൻ തമ്ബി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.നൂറ്റിനാല്‍പ്പത് മണ്ഡലങ്ങളിലും ഉദ്ഘാടന ചടങ്ങ് കാണാനുള്ള സൗകര്യവും സര്‍ക്കാര്‍ സജ്ജമാക്കുന്നുണ്ട്.
Read More » -
India
ഒഡിഷ ട്രെയിൻ ദുരന്തം; ഒരു ലോക്കോ പൈലറ്റിന് പറയാനുള്ളത്
ലോക്കോപൈലറ്റ് അരുണ്‍ സോമനാഥൻ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഒഡീഷാ ട്രയിനപകടത്തിലെ ദുരൂഹത ആദ്യത്തെ ട്രയിൻ പാളം തെറ്റിയതെങ്ങനെ എന്നതിലാണ്. രണ്ടാമത്തെ ട്രയിൻ അതേസമയം തന്നെ ക്രോസ്സ് ചെയ്തതിനാല്‍ പാളം തെറ്റിവീണ ആദ്യ ട്രയിനിന്റെ കോച്ചുകളില്‍ ഇടിച്ചതാണ് ഈ ദുരന്തം ഇത്ര വലുതാക്കാൻ കാരണം. അത് വളരെ ദൗര്‍ഭാഗ്യകരമെന്ന് തന്നെ പറയണം. ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറമാൻഡല്‍ എക്സ്പ്രസ്സിനും വിപരീത ദിശയില്‍ പോകുകയായിരുന്ന ഹൗറാ എക്സ്പ്രസ്സിനും ഒരേ സമയം ലൈൻ ക്ലിയര്‍ കൊടുത്ത് സ്റ്റേഷൻ ത്രൂ ആക്കിയിരിക്കുകയാണ്. ഇതേ സമയം ഇരു സൈഡിലെയും ലൂപ്പ് ലൈനുകളില്‍ ഗുഡ്സ് ട്രയിൻ റിസീവ് ചെയ്ത് നിര്‍ത്തിയിട്ടുമുണ്ട്. ലൈൻ ക്ലിയര്‍ കൊടുത്താല്‍ സ്റ്റേഷനിലേക്ക് എന്റര്‍ ആകാനുള്ള ഹോം സിഗ്നല്‍ ഗ്രീൻ ആയിരിക്കും. അതായത് മെയിൻ ലൈനില്‍ വരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഒരു കാരണവശാലും സ്പീഡ് കുറയ്ക്കില്ല.ആ സെക്ഷനില്‍ സ്പീഡ് 130 kmph ലേക്ക് അപ്ഗ്രേഡ് ചെയ്തതാണ്. അതിനാല്‍ത്തന്നെ 128 kmph ല്‍…
Read More » -
India
ഒഡീഷ ട്രെയിൻ അപകടം; ഹെൽപ്പ് ലൈൻ നമ്പറുകൾ
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ പുറത്തുവിട്ട ചില പ്രധാന ഹെല്‍പ്പ്ലൈൻ നമ്ബരുകൾ ജിആര്‍സി ദുരന്ത നിവാരണ സേന നമ്ബര്‍: 03324503371, 03324397928 ഹൗറ: 033-26382217 ഖരഗ്പുര്‍: 8972073925, 9332392339 ബലാസോര്‍: 8249591559, 7978418322 ഷാലിമാര്‍: 9903370746 സാൻട്രോഗാച്ചി: 8109289460, 8340649469 ഭാദ്രക്: 7894099579, 9337116373 ജജ്പൂര്‍: 9676974398 കട്ടക്: 8455889917 ഭുവനേശ്വര്‍: 06742534027 ഖുദ്ര: 6370108046, 06742492245 ബാംഗ്ലൂര്‍: 080-22356409 ബാൻഗാര്‍പേട്: 08153 255253 കുപ്പം: 8431403419 എസ്‌എംവിടി ബാംഗ്ലൂര്‍: 09606005129 കൃഷ്ണരാജപുരം: 88612 03980 ചെന്നൈ: 04425330952, 04425330953 തമിഴ്‌നാട് ടോള്‍ ഫ്രീ നമ്ബര്‍ : 1070 മൊബൈല്‍ നമ്ബര്‍: 94458 69843 വാട്ട്‌സ്‌ആപ്പ് നമ്ബര്‍: 94458 69848 ലാൻഡ്‌ലൈൻ: 044-2859 3990 ബെംഗളൂരു: 080-22356409 ബംഗാരപേട്ട്: 08153 255253 കുപ്പം : 8431403419 എസ്‌എംവിബി: 09606005129 കെജെഎം :+91 88612 03980 ശ്രീകാകുളം റെയില്‍വേ നമ്ബറുകള്‍ 85911 85912 85913 85914 08942-286213 08942-286245 വിശാഖ പട്ടണം ഹെല്‍പ് ലൈൻ…
Read More » -
India
വെറും 35 പൈസ; ട്രെയിൻ യാത്ര ഇൻഷുറൻസ് ചെയ്യാം
ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്‍പ്പറേഷന്റെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ട്രാവല്‍ ഇൻഷുറൻസ് കൂടി ചേര്‍ത്ത് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും. അതായത് ബുക്കിങ് സമയത്ത് യാത്രാ ഇൻഷുറൻസ് ബോക്‌സ് ടിക്ക് ചെയ്ത് ഇൻഷുറൻസ് നേടാൻ കഴിയും. യാത്രക്കാരന്റെ മരണം, ട്രെയിൻ അപകടങ്ങള്‍ തുടങ്ങിയവയ്ക്കു പുറമേ പുറമേ ട്രെയിന്‍ വൈകുന്നത്, ട്രെയിൻ റദ്ദാക്കുന്നത്, യാത്രയ്ക്കിടയിലെ മോഷണം, തുടങ്ങി പല കാര്യങ്ങളും റെയില്‍വേ ഇൻഷുറൻസിന്റെ പരിധിയില്‍ വരുന്നു. എങ്ങനെ ഐആര്‍സിടിസി ഇൻഷുറൻസ് എടുക്കാം IRCTC വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ട്രെയിൻ തെരഞ്ഞെടുത്ത് യാത്രക്കാരുടെ വിവരങ്ങള്‍ നല്കിയ ശേഷം താഴേക്ക് സ്ക്രോള്‍ ചെയ്തു പോകുമ്ബോള്‍ ട്രാവല്‍ ഇൻഷുറൻസ് എന്ന ഓപ്ഷൻ കാണാം. യെസ് എന്നും നോ എന്നുമുള്ള ഓപ്ഷൻ ഇവിടെ കൊടുത്തിരിക്കും. ഇതില്‍ യെസ് ക്ലിക്ക് ചെയ്യാം. വെറും 35 പൈസ അതെ, വെറും 35 പൈസ മാത്രമാണ്…
Read More » -
Kerala
കൊല്ലപ്പെട്ട പ്രഭാകരയുടെ ദേഹത്ത് നിരവധി വെട്ടുകൾ, പുലര്‍ച്ചെ 2 മണിക്ക് ബഹളം കേട്ടതായി മാതാവിന്റെ മൊഴി; കൊലയാളിയെന്ന് സംശയിക്കുന്ന അനുജൻ ജയറാം വലയിൽ
മഞ്ചേശ്വരം: പ്രഭാകര നൊണ്ട (40) വെട്ടേറ്റ് കൊല്ലപ്പെട്ടത് അതിക്രൂരമയാണ് എന്ന് ഇന്‍ക്വസ്റ്റ് നടത്തിയ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ടിപി രജീഷ്. വയറിനും കഴുത്തിനും കൈക്കും പുറത്തുമായി നിരവധി വെട്ടുകള്‍ ഏറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൊലക്ക് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഉള്ളതായാണ് പൊലീസിന്റെ സംശയം. വീടിനോട് ചേര്‍ന്നുള്ള വിറകും അടക്കയും മറ്റും സൂക്ഷിക്കുന്ന ഷെഡിന് മുകളില്‍ കവുങ്ങിന്റെ തൂണ്‍ കെട്ടി അതിന് മുകളില്‍ പായ വിരിച്ചാണ് കുറേ കാലമായി പ്രഭാകര കിടന്നുറങ്ങിയിരുന്നത്. അതേസമയം, കൊലയാളിയെന്ന് സംശയിക്കുന്ന സഹോദരന്‍ ജയറാം നൊണ്ട 15 ദിവസമായി വല്ലപ്പോഴും മാത്രമേ വീട്ടില്‍ വരാറുള്ളൂ. വന്നാല്‍ തന്നെ കാര്‍ വീടിന് സമീപം പാര്‍ക് ചെയ്ത് അതിലാണ് ഉറങ്ങാറുണ്ടായിരുന്നത്. 75 വയസുള്ള ഇവരുടെ മാതാവ് ബേബി മാത്രമാണ് വീട്ടിലുള്ളത്. മക്കള്‍ രണ്ടുപേരും അവിവാഹിതരാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടിരുന്നതായി ബേബി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ എട്ട് മണി കഴിഞ്ഞിട്ടും, വിറക് പുരയില്‍ കിടന്നുറങ്ങുന്ന പ്രഭാകര…
Read More »