FoodNEWS

രുചിയുടെ അറേബ്യൻ പെരുമ; ‍അൽഫാം വീട്ടില്‍ തന്നെ തയാറാക്കാം

കേരളത്തിൽ അറേബ്യൻ‍ ഭക്ഷണത്തിന് ആരാധകര്‍ കൂടി വരികയാണ്. പ്രത്യേകിച്ച്‌ അല്‍ഫാമിന്.അല്‍ഫാം എങ്ങിനെ വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ചിക്കന്‍ തൊലിയോടുകൂടി ഒന്നരക്കിലോ അല്ലെങ്കില്‍ അതിലും ചെറുത്
തക്കാളി – 1
ഉള്ളി – 1/2 കഷ്ണം
ഇഞ്ചി 2 വലിയ കഷ്ണം
വെളുത്തുള്ളി – 4 -5 അല്ലി
അറബിക് മസാല 1 1/2 ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാ – 1 വലുത്
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ്
ഒലീവ് ഓയില്‍ – 1 1/2 ടേബിള്‍സ്പൂണ്‍
റെഡ് ഫുഡ് കളര്‍ – 1/4 ടീസ്പൂണ്‍
ഒലീവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍
കരി (ചാര്‍ക്കോള്‍) – 1 കഷ്ണം

മസാല തയാറാക്കാന്‍:

മുഴുവന്‍ മല്ലി – 2 ടേബിള്‍സ്പൂണ്‍
കുരുമുളക് – 1 ടേബിള്‍സ്പൂണ്‍
പെരുംജീരകം – 1 ടേബിള്‍സ്പൂണ്‍
നല്ലജീരകം – 1 ടീസ്പൂണ്‍
കറുവപ്പട്ട – 1 ടേബിള്‍സ്പൂണ്‍
ഏലക്കായ – 1 ടേബിള്‍സ്പൂണ്‍
ഗ്രാമ്ബൂ – 1 ടേബിള്‍സ്പൂണ്‍
ഉണങ്ങിയ നാരങ്ങാ – 1 എണ്ണം

കറുവയില – 4, 5 എണ്ണം
വറ്റല്‍മുളക് – 4 ,5 എണ്ണം

തയാറാക്കുന്ന വിധം

ആദ്യം ഉള്ളിയും തക്കാളിയും വെളുത്തുള്ളിയും ഇഞ്ചിയും ചെറുനാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. അതിലേക്ക് മസാലപ്പൊടികളും 1 1/2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിക്സ് ചെയ്യുക. കഴുകിയ ചിക്കന്റെ നെഞ്ചിന്റെ ഭാഗം മുറിച്ചു ചിക്കന്‍ പരത്തിയെടുക്കുക. കഴുകിവെച്ച ചിക്കനില്‍ വരയിട്ട ശേഷം മസാല പുരട്ടി കുറച്ചു സമയം വയ്ക്കുക. നോണ്‍സ്റ്റിക് ഫ്രൈപാനില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ചൂടാക്കുക. ചൂടാകുമ്ബോള്‍ ചിക്കന്‍ വെച്ച്‌ ചെറിയ തീയില്‍ വേവിക്കുക. ഓരോ 10 മിനിറ്റിലും തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക.
ഒരുകഷ്ണം കരി അടുപ്പത്തുവെച്ച്‌ കത്തിച്ച ശേഷം ചിക്കന്‍ വച്ച ഫ്രൈപാനില്‍ ഒരു ബൗളില്‍ ഓയില്‍ വെച്ച ശേഷം കരി അതില്‍ ഇട്ട് 2 മിനിറ്റ് മൂടിവയ്ക്കുക.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: