Month: June 2023
-
India
കൊല്ലം-എഗ്മോർ എക്സ്‌പ്രസിന്റെ കോച്ചിൽ വിള്ളൽ
ചെങ്കോട്ട: കൊല്ലത്തുനിന്നും എഗ്മോറിലേക്കു പോയ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിൽ വിള്ളല്‍.കൊല്ലത്തുനിന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് യാത്രതിരിച്ച ട്രെയിൻ ചെങ്കോട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് എസ്- മൂന്ന് കോച്ചിന്റെ അടിഭാഗത്ത് വിള്ളല്‍ കണ്ടത്.തുടര്‍ന്ന് ഈ ബോഗി മാറ്റിയശേഷം മറ്റൊരു ബോഗി ഘടിപ്പിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്. തെങ്കാശി മുതല്‍ എഗ്മോര്‍ വരെ 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിൻ പോകുന്നത്.അതിനാൽത്തന്നെ കോച്ചില്‍ രൂപപ്പെട്ട വിള്ളല്‍ ചെങ്കോട്ടില്‍ ശ്രദ്ധയില്‍പ്പെട്ടില്ലിയിരുന്നെങ്കില്‍ അവിടെ നിന്നും അമിതവേഗതയില്‍ ട്രെയിൻ യാത്ര തുടരുമ്ബോള്‍ അപകട സാധ്യത ഏറെയായിരുന്നു എന്നാണ് റയിൽവെ വിദഗ്ധരുടെ അഭിപ്രായം.
Read More » -
Kerala
സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന പൊൻതൂവല്‍ ഇനി കേരളത്തിന്
തിരുവനന്തപുരം:സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന പൊൻതൂവല്‍ ഇനി കേരളത്തിന് സ്വന്തം. ജനകീയ ബദലുകളിലൂടെ ലോകംതൊട്ട കേരളം ഇന്ന് മറ്റൊരു കുതിപ്പിനുകൂടിയാണ് സാക്ഷ്യം വഹിക്കുന്നത് ഇന്റര്‍നെറ്റ് പൗരാവകാശമാക്കി വിജ്ഞാന സമ്ബദ്വ്യവസ്ഥയിലേക്കുള്ള കുതിപ്പിന് ചുവടുവയ്പ്പാകുന്ന കെ ഫോണ്‍ പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിക്കും. വൈകിട്ട് നാലിന് നിയമസഭയിലെ ശങ്കരനാരായണൻ തമ്ബി ഹാളിലാണ് ചടങ്ങ്. ഉദ്ഘാടനത്തിനൊപ്പം സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ ജനകീയ ആഘോഷവും നടക്കും.
Read More » -
Kerala
തലയ്ക്കേറ്റ ഗുരുതര പരുക്ക് മരണകാരണമായി; ഒരാഴ്ച മുന്‍പുണ്ടായ അപകടത്തിലും ഒരു മരണം
തൃശൂര്‍: ഒരാഴ്ച മുന്‍പ് ലോറിക്കു പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ്, തൃശൂര്‍ കയ്പമംഗലത്തിനു സമീപം പനമ്പിക്കുന്നില്‍ നടന്‍ കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം സംഭവിച്ചിരിക്കുന്നത്. അന്ന് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചിരുന്നു. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാന്‍. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ സുധി വാഹനത്തിന്റെ മുന്‍സീറ്റിലായിരുന്നു. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, എസ്വൈഎസ്, സാന്ത്വനം, ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ത്തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോള്‍ സുധി അബോധാവസ്ഥയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കേറ്റ…
Read More » -
Kerala
അമ്മയെ ശല്യം ചെയ്തത് ചോദിക്കാനെത്തിയ മകൻ കുത്തേറ്റ് മരിച്ചു
അരൂര്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു.തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ നികര്‍ത്തില്‍ മധുവിന്‍റെ മകൻ മിഥുൻ (29 ) ആണ് കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.വൈകിട്ട് മിഥുന്‍റെ അമ്മ തുറവൂര്‍ കവലയ്ക്ക് തെക്കുവശത്തെ ഒരു പുതിയ മീൻ വില്‍പ്പനക്കാരനില്‍ നിന്ന് മീൻ വാങ്ങിയിരുന്നു. തൊട്ടടുത്ത് മീൻ വില്‍പ്പന നടത്തിക്കൊണ്ടിരുന്ന സനദേവ് ഈസമയം അവരെ അസഭ്യം പറഞ്ഞിരുന്നു. വിവരം അമ്മ അറിയിച്ചതോടെ മകൻ മിഥുൻ ചോദിക്കാൻ എത്തിയതാണ്.തുടർന്നായിരുന്നു തർക്കവും കൊലപാതകവും. പ്രകോപിതനായ സനദേവ് മിഥുനെ കത്തി എടുത്ത് കുത്തുകയുമായിരുന്നു എന്നാണ് വിവരം. മൃതദേഹം തുറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഡ്രൈവറാണ് മിഥുൻ. പ്രതി സനദേവിനായി കുത്തിയതോട് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ഇയാൾ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Read More » -
Crime
വയോധികന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് 10 ലക്ഷം തട്ടി; വാടകക്കാരിയായ യുവതി അറസ്റ്റില്‍
ആലപ്പുഴ: വയോധികന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. ചുനക്കര കരിമുളയ്ക്കല്‍ രമ്യ ഭവനത്തില്‍ രമ്യ(38) യാണ് അറസ്റ്റിലായത്. താമരക്കുളം ചാരുംമൂട്ടില്‍ അബ്ദുല്‍ റഹ്‌മാന്റെ (80) എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് യുവതി പണം തട്ടിയത്. അബ്ദുല്‍ റഹ്‌മാന്‍ താമസിക്കുന്ന വീടിന്റെ സമീപത്തുള്ള കുടുംബവീട്ടില്‍ വാടകക്ക് താമസിച്ചു വരികയാണ് രമ്യയും ഭര്‍ത്താവും. കെഎസ്ഇബിയില്‍ നിന്ന് ഓവര്‍സിയറായി വിരമിച്ച അബ്ദുല്‍ റഹ്‌മാന്‍ ഇളയ മകള്‍ക്കും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. മകളുടെ സംരക്ഷണത്തില്‍ കഴിഞ്ഞതിനാല്‍ ബാങ്കില്‍ വന്ന പെന്‍ഷന്‍ തുക പിന്‍വലിക്കാറില്ലായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയാണ് രമ്യയും ഭര്‍ത്താവ് തോമസും വാടകയ്ക്ക് താമസം തുടങ്ങിയത്. അബ്ദുല്‍ റഹ്‌മാന്റെ അധ്യാപകരായ മകളും മരുമകനും രാവിലെ എട്ടുമണിക്ക് ജോലിക്ക് പോകും. പിന്നീട് അബ്ദുള്‍ റഹ്‌മാന്‍ മാത്രമാണ് വീട്ടുലുണ്ടാകുക. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് അബ്ദുള്‍ റഹ്‌മാന്‍ കിടന്നുറങ്ങുന്ന സമയത്ത് രമ്യ വീടിനുള്ളില്‍ കടന്ന് മേശയ്ക്കുള്ളില്‍ സൂക്ഷിച്ച എടിഎം…
Read More » -
Kerala
കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്റോ(39) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം.മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.
Read More » -
Kerala
തൃശൂര്‍ കൂനംമൂച്ചിയില്‍ എംഡിഎംഎയുമായി രണ്ട് യുവതികള്‍ അറസ്റ്റിൽ
തൃശൂര്‍: തൃശൂര്‍ കൂനംമൂച്ചിയില്‍ എംഡിഎംഎയുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. ചൂണ്ടല്‍ സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ കരുവാഞ്ച ആലക്കോട് സ്വദേശി പ്രിയ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനേഴര ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു.സ്‌കൂട്ടറില്‍ പോകുമ്ബോഴാണ് കുന്നംകുളം പൊലീസ് പ്രതികളെ പിടികൂടിയത്.ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ സുരഭി ഫിറ്റ്‌നസ് ട്രെയിനറും പ്രിയ ഫാഷന്‍ ഡിസൈനറും ആണെന് പൊലീസ് വ്യക്തമാക്കി.കുന്നംകുളം എസിപി ടിഎസ് സിനോജും ഇന്‍സ്‌പെക്ടര്‍ ഷാജഹാനും അടങ്ങിയ സംഘമാണ് യുവതികളെ പിടികൂടിയത്.
Read More » -
India
മയക്കുവെടിവച്ച് പിടികൂടി; അരിക്കൊമ്ബനുമായി തമിഴ്‌നാട് വനംവകുപ്പ് മേഘമലയിലേക്ക്
തേനി: മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്ബനുമായി തമിഴ്‌നാട് വനംവകുപ്പ് മേഘമലയിലേക്ക് പുറപ്പെട്ടു എലിഫെന്റ് ആംബുലൻസിലാണ് കൊണ്ടുപോകുന്നത്. മേഘമലയില്‍ വെള്ളിമല വനമേഖലയിലേക്കാണ് ആനയെ മാറ്റുന്നത്.മയങ്ങിയിരുന്ന ആന യാത്ര പുറപ്പെട്ടതോടെ മയക്കംവിട്ട നിലയിലാണ്. തുമ്ബിക്കൈയില്‍ മുൻപ് കണ്ട മുറിവ് ഇപ്പോഴും ഭേദമാകാത്ത നിലയിലാണ്. ലോറിയില്‍വച്ചുതന്നെ ആനയ്‌ക്ക് വീണ്ടും ബൂസ്‌റ്റര്‍ ഡോസ് നല്‍കിയേക്കുമെന്നാണ് സൂചന. രണ്ട് മയക്കുവെടി വച്ചാണ് ആനയെ കമ്ബത്ത് നിന്നും പിടികൂടിയത്. കേരളത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ വനപ്രദേശമാണ് വെള്ളിമല. തോട്ടം മേഖലയായ ഇവിടെയും ജനവാസമുള്ളയിടമാണ്.പെരിയാറില്‍ എത്തിച്ച് ഒരു മാസം തികയും മുൻപ് മേയ് 27ന് പുലര്‍ച്ചെ ആന തമിഴ്നാട്ടില്‍ കമ്ബം ടൗണില്‍ ഇറങ്ങി അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ടൗണിലൂടെ ഓടി പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ ആനയെ ജനവാസ മേഖലയില്‍ നിന്നും വനംവകുപ്പ് തുരത്തി. പിന്നീട് കുങ്കിയാനകളെയടക്കം എത്തിച്ച് ജനവാസ മേഖലയില്‍ എത്തിയാല്‍ വീണ്ടും ആനയെ പിടികൂടാൻ തീരുമാനിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ജനവാസ മേഖലയിലിറങ്ങിയ…
Read More »

