KeralaNEWS

അമ്മയെ ശല്യം ചെയ്തത് ചോദിക്കാനെത്തിയ മകൻ കുത്തേറ്റ് മരിച്ചു

അരൂര്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു.തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ നികര്‍ത്തില്‍ മധുവിന്‍റെ മകൻ മിഥുൻ (29 ) ആണ് കുത്തേറ്റ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.വൈകിട്ട് മിഥുന്‍റെ അമ്മ തുറവൂര്‍ കവലയ്ക്ക് തെക്കുവശത്തെ ഒരു പുതിയ മീൻ വില്‍പ്പനക്കാരനില്‍ നിന്ന് മീൻ വാങ്ങിയിരുന്നു. തൊട്ടടുത്ത് മീൻ വില്‍പ്പന നടത്തിക്കൊണ്ടിരുന്ന സനദേവ് ഈസമയം അവരെ അസഭ്യം പറഞ്ഞിരുന്നു. വിവരം അമ്മ അറിയിച്ചതോടെ മകൻ മിഥുൻ ചോദിക്കാൻ എത്തിയതാണ്.തുടർന്നായിരുന്നു  തർക്കവും കൊലപാതകവും.
പ്രകോപിതനായ സനദേവ് മിഥുനെ കത്തി എടുത്ത് കുത്തുകയുമായിരുന്നു എന്നാണ് വിവരം. മൃതദേഹം തുറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഡ്രൈവറാണ് മിഥുൻ.
പ്രതി സനദേവിനായി കുത്തിയതോട് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ഇയാൾ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: