മേഘമലയില്‍ വെള്ളിമല വനമേഖലയിലേക്കാണ് ആനയെ മാറ്റുന്നത്.മയങ്ങിയിരുന്ന ആന യാത്ര പുറപ്പെട്ടതോടെ മയക്കംവിട്ട നിലയിലാണ്. തുമ്ബിക്കൈയില്‍ മുൻപ് കണ്ട മുറിവ് ഇപ്പോഴും ഭേദമാകാത്ത നിലയിലാണ്. ലോറിയില്‍വച്ചുതന്നെ ആനയ്ക്ക് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കുമെന്നാണ് സൂചന. രണ്ട് മയക്കുവെടി വച്ചാണ് ആനയെ കമ്ബത്ത് നിന്നും പിടികൂടിയത്.
കേരളത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ വനപ്രദേശമാണ് വെള്ളിമല. തോട്ടം മേഖലയായ ഇവിടെയും ജനവാസമുള്ളയിടമാണ്.പെരിയാറില്‍ എത്തിച്ച് ഒരു മാസം തികയും മുൻപ് മേയ് 27ന് പുലര്‍ച്ചെ ആന തമിഴ്നാട്ടില്‍ കമ്ബം ടൗണില്‍ ഇറങ്ങി അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ടൗണിലൂടെ ഓടി പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ ആനയെ ജനവാസ മേഖലയില്‍ നിന്നും വനംവകുപ്പ് തുരത്തി. പിന്നീട് കുങ്കിയാനകളെയടക്കം എത്തിച്ച് ജനവാസ മേഖലയില്‍ എത്തിയാല്‍ വീണ്ടും ആനയെ പിടികൂടാൻ തീരുമാനിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്ബന് ഇന്ന് പിടിവീഴുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30ഓടെ കമ്ബത്തിനടുത്ത് പൂശാനംപെട്ടി എന്ന സ്ഥലത്തെ സ്വകാര്യവ്യക്തിയുടെ തെങ്ങിൻതോപ്പില് നിന്നായിരുന്നു ആനയെ മയക്കുവെടി വച്ച് പിടികൂടിയത്.