Month: June 2023
-
Local
ഉത്തര കേരളത്തിലെ ‘ഇടയിലെക്കാട്’ ദ്വീപിൻ്റെ ചരിത്രമെഴുതിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിളയ്ക്ക് സംസ്ഥാന തല അംഗീകാരം
കാഞ്ഞങ്ങാട്: ‘ഇടയിലെക്കാടി’ൻ്റെ പാരിസ്ഥിതിക ചരിത്രമെഴുതിയ നിളയ്ക്ക് സംസ്ഥാനതല അംഗീകാരം. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച പാദമുദ്രകൾ- പ്രാദേശിക ചരിത്രരചന ശില്പശാലയിലാണ് സംസ്ഥാനത്തെ മികച്ച അഞ്ച് രചനകളിലൊന്നായി ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിളയുടെ രചന തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യഘട്ടമായ സ്കൂൾ തലത്തിൽ, സംസ്ഥാനത്തെ അയ്യായിരത്തോളം കുട്ടികൾ പങ്കെടുത്തതായിരുന്നു പ്രാദേശിക ചരിത്രരചന. തുടർന്ന് ഉപജില്ല, ജില്ലാതലങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി 14 ജില്ലകളിലെ 28 കുട്ടികൾ പങ്കെടുത്തു കൊണ്ടുള്ളതായിരുന്നു മൂന്നുനാൾ നീണ്ട സംസ്ഥാന തലത്തിലെ സമാപന ശില്പശാല. സംസ്ഥാന തല ശില്പശാല നടന്ന തിരുവനന്തപുരം സീ മാറ്റിൽ വെച്ച് ഗതാഗത മന്ത്രി ആൻ്റണി രാജുവിൽ നിന്നും നിള പ്രശസ്തിപത്രവും പുരസ്കാരവും ഏറ്റുവാങ്ങി. ജൈവവൈവിധ്യ സമ്പന്നമായ ‘ഇടയിലെക്കാട്’ ദ്വീപിൻ്റെ പരിസ്ഥിതിയുടെ ഇന്നലെകളിലേക്ക് കടന്നിറങ്ങിക്കൊണ്ട് നടത്തിയ അന്വേഷണം, നിറഞ്ഞ കയ്യടിയോടെയാണ് ചരിത്ര സദസ്സ് വരവേറ്റത്. ഒരു കാലത്ത് പൂർണമായും കാടായി കിടന്ന 312 ഏക്കർ വിസ്തൃതിയുള്ള തുരുത്തിൽ ഇന്ന് പച്ചപ്പോടെ തലയുയർത്തി നിൽക്കുന്ന 15…
Read More » -
Kerala
എ.ഐ കാമറകള്‍ ഇന്ന് മുതൽ; നിയമലംഘനങ്ങൾക്ക് കനത്തപിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ എ.ഐ കാമറകള്‍ പ്രവർത്തിച്ച് തുടങ്ങും.ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാവും ഈടാക്കുക. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ആകെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല. ഈ വിഷയത്തില്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ് സംസ്ഥാനം. നേരത്തെ മേയ് 20 മുതല്‍ പിഴയീടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിമര്‍ശനത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.
Read More » -
Kerala
മഴക്കാലം ആസ്വദിക്കാം; പ്രത്യേക പാക്കേജുകളുമായി ടൂറിസം വകുപ്പ്
കൊച്ചി: മഴക്കാലം ആസ്വദിക്കാൻ പ്രത്യേക പാക്കേജുകൾ ഒരുക്കി ടൂറിസം വകുപ്പ്.കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെ.ടി.ഡി.സി)കീഴിലെ ഹോട്ടലുകള്‍ മണ്‍സൂണ്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കൊച്ചി ബോള്‍ഗാട്ടി പാലസിലും പാക്കേജ് ലഭിക്കും. കായല്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ നനഞ്ഞും കണ്ടും മഴ ആസ്വദിക്കാൻ പറ്റിയ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. മഴക്കാലം ആസ്വദിക്കാൻ എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും (ഡി.ടി.പി.സി ) പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്.തട്ടേക്കാട്, ഭൂതത്താൻകെട്ട് തുടങ്ങിയ വനമേഖലകളെ ബന്ധിപ്പിച്ച് ഏകദിന യാത്രയാണ് നടപ്പാക്കുക.കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് തിരിച്ചെത്തുന്ന പാക്കേജ് അടുത്തയാഴ്ച ആരംഭിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ശ്യാം പറഞ്ഞു. ആഭ്യന്തര സഞ്ചാരികളാണ് കൊച്ചിയില്‍ കൂടുതലായി എത്തുന്നത്. മലബാര്‍ മേഖലയില്‍ നിന്നാണ് ഇവരില്‍ കൂടുതല്‍.കൊച്ചി, മൂന്നാര്‍, ആതിരപ്പള്ളി, ആലപ്പുഴ, തേക്കടി മേഖലകളിലെ ഹോട്ടലുകള്‍ക്ക് കാര്യമായ ബുക്കിംഗ് ലഭിച്ചിട്ടുണ്ട്.എണ്ണത്തില്‍ കുറവെങ്കിലും വിദേശികളും ഹോട്ടലുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്,ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ വിദേശികളെ പ്രതീക്ഷിക്കുന്നത്. കൊവിഡ് മണ്‍സൂണ്‍ ടൂറിസത്തെയും ഉലച്ചിരുന്നു.മഴ കനക്കുന്നതോടെ ഇത്തവണ സഞ്ചാരികളുടെ വരവ് ഇരട്ടിയാകുമെന്നാണ്…
Read More » -
Kerala
പ്രവചനം തെറ്റിച്ച് കാലവർഷം
തിരുവനന്തപുരം: പ്രവചനങ്ങള്‍ തെറ്റിച്ച് സംസ്ഥാനത്ത് കാലവര്‍ഷം വൈകുന്നു.ഞായറാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പസഫിക് കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റ് സാന്നിധ്യമാണ് കാലവര്‍ഷം എത്താന്‍ വൈകിയതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. അതേസമയം തെക്കു കിഴക്കൻ അറബിക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും രണ്ടു ദിവസത്തിനകം അതു ന്യൂനമര്‍ദമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാല്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
NEWS
അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ലോകത്തിനു താങ്ങാൻ പറ്റാത്തതാവും: ചൈനീസ് പ്രതിരോധ മന്ത്രി
സിംഗപ്പൂർ: അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ലോകത്തിനു താങ്ങാൻ പറ്റാത്തതാവുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാംഗ്ഫു. സിംഗപ്പൂരില്‍ ഷാംഗ്റി-ലാ സുരക്ഷാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം ശീതയുദ്ധമനോഭാവം രൂപംകൊള്ളുന്നതിനെതിരേയും മുന്നറിയിപ്പു നല്കി. അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധം ലോകത്തിന് ദുരിതമായിരിക്കും നല്കുക.ഇരുരാജ്യങ്ങളും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. ഉഭയകക്ഷിബന്ധവും സഹകരണവും ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ അതിന്‍റെ പേരില്‍ ഒഴിവാക്കേണ്ടതില്ല. ആയുധങ്ങള്‍ നല്കിയും നയതന്ത്ര സന്ദര്‍ശനങ്ങള്‍ ഊര്‍ജിതമാക്കിയും തായ്‌വാനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കു ലി മുന്നറിയിപ്പു നല്കി. തായ്‌വാൻ വിഷയത്തില്‍ അമേരിക്ക ചൈനയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുകയാണ്. സമാധാനമാണു ചൈന ആഗ്രഹിക്കുന്നത്. പക്ഷേ, ചൈനയുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നടപടികളുണ്ടാകും. ഏഷ്യാ പസഫിക് മേഖലയില്‍ നാറ്റോ മാതൃകയില്‍ സൈനികകൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമം മേഖലയില്‍ സംഘര്‍ഷത്തിനും തര്‍ക്കത്തിനും വഴിവയ്ക്കും. ശീതയുദ്ധമനോഭാവം വളരുന്നത് സുരക്ഷയ്ക്ക് ആപത്താണ്. മാര്‍ച്ചില്‍ അധികാരമേറ്റ ലി ഷാംഗ്ഫു പട്ടാള യൂണിഫോമിലാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. അതേസമയം ഉച്ചകോടിയില്‍ സംസാരിച്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തായ്‌വാന് അമേരിക്കയുടെ പിന്തുണ തുടരുമെന്ന് വ്യക്തമാക്കി.…
Read More » -
Kerala
തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍ (18), ആദില്‍ ഹസ്സൻ (16) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ്, കോഴിക്കോട് ബീച്ചില്‍ ഫുട്ബോള്‍ കളിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികള്‍ തിരയില്‍പ്പെട്ടത്.കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇവര്‍ക്കൊപ്പം തിരയിലകപ്പെട്ട മറ്റൊരു കുട്ടിയെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും മറ്റ് രണ്ടു പേരെയും കണ്ടെത്താനായില്ല. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തെത്തിയിരുന്നു.
Read More » -
Kerala
നടൻ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
തൃശ്ശൂര്‍: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു.ഇന്ന് പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്ബിക്കുന്നില്‍ വച്ചായിരുന്നു അപകടം. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്ബ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
Read More » -
Movie
കലൂർ ഡെന്നീസ് രചനയും പി.ജി വിശ്വംഭരൻ സംവിധാനവും നിർവഹിച്ച ‘പൊന്ന്’ റിലീസ് ചെയ്തിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പി.ജി വിശ്വംഭരന്റെ ‘പൊന്ന്’ തീയേറ്ററുകളിലെത്തിയിട്ട് 36 വർഷം പൂർത്തിയാകുന്നു. സ്നേഹിച്ച പെണ്ണിനെ തട്ടിയെടുത്ത അച്ഛനെ നേരിടുന്ന മകന്റെ കഥയാണ് ചിത്രം പറഞ്ഞത്. പഞ്ചപാവം നായകൻ ഒരു സ്ത്രീയുടെ പ്രോത്സാഹനത്തോടെ തന്റേടിയായി മാറുന്ന കാഴ്‌ചയും ചിത്രത്തിലുണ്ട്. എ.ആർ മുകേഷിന്റെ കഥയ്ക്ക് കലൂർ ഡെന്നീസ് തിരക്കഥയെഴുതി. പി ഭാസ്‌ക്കരൻ- ഔസേപ്പച്ചൻ ടീമിന്റെ രണ്ട് മനോഹര ഗാനങ്ങൾ ‘പൊന്നി’ന്റെ മാറ്റ് കൂട്ടുന്നു. റോയൽ ഫിലിംസ് അച്ചൻകുഞ്ഞാണ് നിർമ്മാണം. 1987 ജൂൺ 5 റിലീസ്. ലോകത്ത് ഏറ്റവും വില കൂടിയ രണ്ട് സാധനങ്ങൾ – പൊന്നും പെണ്ണും എന്ന് വിശ്വസിക്കുന്ന അച്ചുത്തട്ടാർ (തിലകൻ). പണം പലിശയ്ക്ക് കൊടുക്കലാണ് സ്വർണ്ണപ്പണി കഴിഞ്ഞാലുള്ള ആ തട്ടാന്റെ പണി. ക്രൂരനായ അച്ഛനുമാണയാൾ. അച്ഛന്റെ ദുഷ്ടത്തരം കണ്ട് സഹിക്കാനാവാത്ത പഞ്ചപാവം മകൻ (അശോകൻ) നാട് വിട്ട് പട്ടണത്തിൽ ജോലിക്ക് ചേർന്നു. പുതിയ സ്ഥലത്തെ അയൽക്കാരി (ശാരി) അവനെ ഇഷ്ടപ്പെട്ടു. അവന് പക്ഷെ…
Read More » -
NEWS
‘ജീൻസ് വസ്ത്രം’ ഉപയോഗിക്കുന്നവർ അറിയുക, അത് സ്ഥിരമായി കഴുകരുതെന്നും ഫ്രിഡ്ജിൽ വെക്കണമെന്നും വിദഗ്ധർ…! കാരണങ്ങൾ ഇവയാണ്
വസ്ത്രങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രങ്ങൾ സമൂഹത്തിൽ വ്യത്യസ്ത രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ പുതുകാലത്ത് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രധാന വസ്ത്രമായി ജീൻസ് മാറിയിരിക്കുന്നു. ജീൻസുകളെ ഏറ്റവും സവിശേഷമാക്കുന്ന ഒരു കാര്യം ഏത് സാഹചര്യത്തിലും ധരിക്കാൻ കഴിയും എന്നതാണ്. യാത്രയിൽ മുതൽ ഓഫീസിൽ വരെ എല്ലായിടത്തും ആളുകൾ ഇത് ഉപയോഗിക്കുന്നു. ഒരു കാര്യം അറിഞ്ഞിരിക്കുക, ജീൻസ് മിക്ക ആളുകളും നന്നായി പരിപാലിക്കുന്നില്ല. ചിലർ ഇടയ്ക്കിടെ കഴുകും, എന്നാൽ അങ്ങനെ ചെയ്യുന്നത് ശരിയാണോ? ജീൻസ് പരിപാലിക്കാൻ, വിദഗ്ധർ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ വരെ ഉപദേശിക്കുന്നു. ജീൻസ് ഫ്രിഡ്ജിൽ വെച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. ജീൻസ് ഇടയ്ക്കിടെ കഴുകുന്നത് അതിന്റെ ഫാബ്രിക്കിന് ദോഷം ചെയ്യുമെന്നാണ് പറയുന്നത്. ജീൻസ് കഴുകാൻ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണെന്നും പല വിദഗ്ധരും പറയുന്നു. ലോകത്തിലെ ആദ്യത്തെ ജീൻസ് നിർമ്മാതാവും ലോകപ്രശസ്ത ജീൻസ് കമ്പനിയുമായ ലെവിസിന്റെ വെബ്‌സൈറ്റിലെ ബ്ലോഗിൽ ജീൻസ് ഒരിക്കലും കഴുകരുതെന്ന് പറഞ്ഞിരുന്നു. ഒരുപാട് ആവശ്യമുണ്ടെങ്കിൽ…
Read More » -
Crime
4 മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം യുവതി ജീവനൊടുക്കി
ഭർത്താവിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് 4 മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം യുവതി ജീവനൊടുക്കി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. രാജസ്ഥാൻ സ്വദേശി ജീതറാമിന്റെ ഭാര്യ ഊര്‍മിളയാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ ഭാവന (8), വിക്രം (5), വിമല (3), മനീഷ് (2) എന്നിവരെയാണ് ധാന്യം സൂക്ഷിക്കുന്ന വീപ്പയിലടച്ച് ശ്വാസംമുട്ടിച്ച് കൊന്നത്. ഭര്‍ത്താവ് ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. കുട്ടികളെയും ഊര്‍മിളയേയും കാണാത്തതിനാല്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്.ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനത്തെ തുടര്‍ന്നാണ് ഊര്‍മിള മക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ജീതറാം ഊര്‍മിളയുമായിപതിവായി വഴക്കിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.മാന്‍ഡലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read More »