തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് യാത്രക്കിടെ സ്ത്രീകള്‍ക്ക് നേരെയുള്ള നഗ്നത പ്രദര്‍ശനം തുടര്‍ക്കഥയാകുന്നു.
കെഎസ്ആര് ടിസി ബസില്‍ സഞ്ചരിക്കവെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ തമിഴ്നാട് കന്യാകുമാരി സ്വദേശിയെ തിരുവനന്തപുരം വട്ടപ്പാറ പോലീസ് പിടികൂടി.കന്യാകുമാരി ജില്ലയില്‍ വിളവൻകോട് കീഴ്ത്തളം ചെന്തുറ സ്വദേശി രാജു (41) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പൂലര്‍ച്ചെ മൂന്ന് മണിയോടെ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്ത യുവതിക്ക് നേരെയാണ് നഗ്നത പ്രദര്‍ശനവും ലൈംഗിക അതിക്രമവും നടന്നത്.തുടര്‍ന്ന് യുവതിയുടെ പരാതിയിലാണ് ഇയാളെ തിരുവനന്തപുരത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.