IndiaNEWS

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകള്‍ ; പ്രധാനമന്ത്രിയുടെ പേരിലും തട്ടിപ്പ്

കേന്ദ്ര സര്‍ക്കാര്‍ ഫ്രീയായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നുവെന്ന വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ പരക്ക വ്യാപിക്കുന്നുണ്ട്.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നതായും, ഇതിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്നുമാണ് വാര്‍ത്ത. ഇങ്ങനെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് സൗജന്യ ലാപ്‌ടോപ്പുകള്‍ക്കായുള്ള ഓഫര്‍ പ്രയോജനപ്പെടുത്താമെന്നും വാര്‍ത്തയിൽ പറയുന്നു.

 

പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ്  പദ്ധതി 2023-24 എന്ന പേരിലാണ് ഫ്രീയായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതെന്ന വാര്‍ത്തകള്‍. ‘ഇന്ത്യാ ഗവണ്‍മെന്റ് PM സൗജന്യ ലാപ്‌ടോപ്പ് സ്കീം ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ പദ്ധതി. ഇതില്‍ യോഗ്യരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും www.pmflsgovt.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് സ്കീമിന് അപേക്ഷിക്കാവുന്നതാണ്,’ എന്ന് ട്വിറ്ററില്‍ ഉൾപ്പെടെ പ്രചരിക്കുന്ന വാര്‍ത്തയില്‍ പറയുന്നു.

 

എന്നാല്‍, വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിങ്ങളെ കബളിപ്പിക്കാനാണെന്നും, തട്ടിപ്പില്‍ വീഴരുതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.കേന്ദ്ര സര്‍ക്കാരോ വിദ്യഭ്യാസ വകുപ്പോ ഇങ്ങനെ സൗജന്യ ലാപ്‌ടോപ്പിനായി ഒരു പദ്ധതിയും ഇതുവരെ ആവിഷ്കരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Back to top button
error: