
തലയോലപ്പറമ്പ്: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നടന്ന ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ ഉദ്ഘാടനം ചെയ്തു. കെ ആർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അഞ്ജു ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൻ, സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ടി. ജയമ്മ, ജോസ് വേലയ്ക്കകം, ഡൊമിനിക് ചെറിയാൻ, അനിത സുഭാഷ്, സേതുലക്ഷ്മി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാലിനി വർഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ഷീജ മോൾ എന്നിവർ പ്രസംഗിച്ചു.