കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു. ഈട്ടി, പ്ലാവ്, മാവ്, നെല്ലി എന്നിങ്ങനെ പതിനഞ്ചോളം വൃക്ഷത്തൈകളും വഴുതന, മുളക്, വെണ്ട, പയർ എന്നീ പച്ചക്കറിത്തൈകളും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നട്ട് പിടിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം. മാത്യു, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രേമ ബിജു, ബി.ഡി.ഒ. ടി.കെ. സജീവൻ , ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Related Articles
‘സമാധി’ തുറന്നു: ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം, പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ ദുരൂഹതകൾ നീങ്ങും
January 16, 2025
മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണം; ഗോപന് സ്വാമിയുടെ കല്ലറ തുറക്കാമെന്ന് ഹൈക്കോടതി
January 15, 2025
‘ബിസിനസ് ചെയ്യുന്നവര്‍ അത് ചെയ്താമതി’യെന്ന് കോടതി; നല്ല വിഷമമുണ്ട്, ധിക്കരിച്ചിട്ടില്ലെന്ന് ബോബി
January 15, 2025
Check Also
Close