EnvironmentTRENDING

‘ഗ്രീൻ എലിക്കുളം, ക്ലീൻ എലിക്കുളം’ പരിപാടിയുടെ ഭാഗമായി ‘എന്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിക്ക് എലിക്കുളത്ത് തുടക്കമായി

കോട്ടയം: ‘ഗ്രീൻ എലിക്കുളം, ക്ലീൻ എലിക്കുളം’ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ‘എന്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിക്ക് എലിക്കുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. തെരുവോരങ്ങളെ പഴത്തോട്ടവും പൂന്തോട്ടവുമാക്കി മാറ്റുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. എലിക്കുളം അഞ്ചാം മൈലിലെ വഴിയരികിൽ ചെടി നട്ടുകൊണ്ട് നിർവഹിച്ചു.

പാലാ – പൊൻകുന്നം റോഡിൽ എലിക്കുളം പഞ്ചായത്തിന്റെ ഭാഗമായ പതിനൊന്ന് കിലോമീറ്ററോളം സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലുമായാണ് തൈകൾ നട്ട് പിടിപ്പിക്കുന്നത്. റമ്പൂട്ടാൻ, പേര, നെല്ലി എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളും അരളി, കോളാമ്പി, ചെമ്പരത്തി എന്നീ ചെടികളുമാണ് നട്ടുപിടിപ്പിക്കുക. കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൈകൾ നടുന്നതും സംരക്ഷിക്കുന്നതും അതതു പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ചടങ്ങിൽ അധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ്‌കുമാർ,ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷേർളി അന്ത്യാങ്കുളം, സൂര്യമോൾ, അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, ആശാമോൾ , കെ.എം. ചാക്കോ , ജിമ്മിച്ചൻ ഈറ്റത്തേട്ട് , അസിസ്റ്റന്റ് കൃഷി ഓഫീസർ എ. ജെ. അലക്‌സ് റോയ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: