കൊച്ചി:പെയിന്റടിച്ച് നിറംമാറ്റിയ സ്വര്‍ണ ഉരുപ്പടികളുമായി തമിഴ്നാട് സ്വദേശിനി പിടിയില്‍.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് 22,94,276 രൂപ വില വരുന്ന 437.35 ഗ്രാം സ്വര്‍ണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ വന്ന ചെന്നൈ സ്വദേശിനിയായ റാസിക് മുംതാസില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ക്ലിപ്പുകളും സ്ലൈഡുകളും ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
യാത്രക്കാരിയെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് മേല്‍നടപടികള്‍ സ്വീകരിച്ചു.