KeralaNEWS

കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി  എക്സ്പ്രസിന് തീവെയ്ക്കാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന് തീവെയ്ക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ.

കംപാര്‍ട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കര്‍ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിക്കുകയായിരുന്നു.വടകരയ്ക്കും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് സംഭവമുണ്ടായത്.

 

Signature-ad

സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു.കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

 

നേരത്തെ എലത്തൂർ ട്രെയിൻ തീവയ്പ്‌ കേസിൽ ഡൽഹി സ്വദേശി അറസ്റ്റിലായിരുന്നു.

Back to top button
error: