
ദില്ലി: വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തില്‍ തീപിടുത്തം. ദില്ലിയിലെ ജവഹർലാല്‍ നെഹ്റു ഭവനിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്നരയോടെ ഉണ്ടായ തീ അഗ്നിശമനസേന പന്ത്രണ്ട് മണിയോടെ അണച്ചു. രണ്ടാം നിലയിലെ ബി സെക്ഷനിലുള്ള സെർവർ റൂമിലാണ് തീപിടിച്ചത്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്‍റെ കാരണമെന്താണെന്നത് കണ്ടെത്തിയിട്ടില്ല. തീ പിടുത്തമുണ്ടായതോടെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.