KeralaNEWS

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് അധ്യാപികയാകാൻ ശ്രമിച്ച യുവതി പടിയിൽ

എറണാകുളം:മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് അധ്യാപിക ആകാൻ ശ്രമിച്ച യുവതി പടിയിൽ.
മഹാരാജാസ് കോളേജിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ കെ. വിദ്യയാണ് വ്യാജ രേഖ നിര്‍മ്മിച്ചത്. 2 വര്‍ഷം മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലെക്ച്ചറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ള രേഖയാണ് ചമച്ചത്. ഈ വ്യാജ രേഖയുമായി അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ ജോലിയ്‌ക്ക് അപേക്ഷിക്കുകയായിരുന്നു ഇവര്‍ എന്നാല്‍ ഹാജരാക്കിയ രേഖകളില്‍ അട്ടപ്പടി കോളേജിന് സംശയം തോന്നിയതോടെയാണ് പിടിക്കപ്പെട്ടത്. തുടര്‍ന്ന് മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു.
സംഭവത്തില്‍ മഹാരാജസ് കോളേജ് അധികൃതര്‍  നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Back to top button
error: