കാഞ്ഞങ്ങാട്: എമര്‍ജന്‍സി ലൈറ്റില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 858 ഗ്രാം സ്വര്‍ണം പിടികൂടി. വിദേശത്തുനിന്നും നാട്ടിലെത്തിയ നിസാം(36) എന്ന യുവാവാണ് സ്വര്‍ണവുമായി പിടിയിലായത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെയും ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ പുതിയകോട്ടയില്‍വെച്ച് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
കണ്ണൂര്‍ വിമാനതാവളത്തിലിറങ്ങി കാഞ്ഞങ്ങാട് ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന നിസാമിന്റെ ബാഗില്‍ നിന്നും എമര്‍ജന്‍സി ലൈറ്റിന്റെ അകത്ത് ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന 858 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ നിസാമിനെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എഎസ്ഐ ശശിധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്, ഡ്രൈവര്‍ സനൂപ് എന്നിവരും ഉണ്ടായിരുന്നു.