
ചെന്നൈ:അരിക്കൊമ്ബനെ കേരളത്തിലേക്ക് മടക്കിയെത്തിക്കണമെന്ന ഹർജി തളളി മദ്രാസ് ഹൈക്കോടതി.
അരിക്കൊമ്ബനെ കേരളത്തിലേക്ക് മടക്കിയെത്തിക്കണം എന്നാവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയത്.കേസ് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു.
അടിയന്തര പ്രാധാന്യമുള്ള ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചുവെങ്കിലും തങ്ങള്‍ ഈ കേസ് കേള്‍ക്കുന്നതില്‍ വിദഗ്ധരല്ലെന്നായിരുന്നു ജസ്റ്റിസുമാരായ ആര് സുബ്രഹ്മണ്യവും വിക്ടോറിയ ഗൗരിയും വ്യക്തമാക്കിയത്. അതുകൊണ്ടാണ് ഫോറസ്റ്റ് ബെഞ്ച് കേസ് കേള്‍ക്കെട്ടെ എന്ന് പറഞ്ഞത്.
എന്നാല്‍ കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് ഹര്‍ജിക്കാരി ആവര്‍ത്തിച്ചത് കോടതിയുടെ വിമര്‍ശനത്തിനും ഇടയാക്കി.ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹര്‍ജി പൊതു താല്‍പ്പര്യത്തില്‍ അല്ലെന്നും ഹര്‍ജിക്കാരിയുടെ പ്രശസ്തിക്കുവേണ്ടിയാണെന്നും കോടതി പരിഹസിച്ചു.






