KeralaNEWS

നിലമ്ബൂര്‍-വയനാട്‌-നഞ്ചന്‍കോട്‌  റെയില്‍പാത; ലൊക്കേഷന്‍ സര്‍വേക്ക്‌ ദക്ഷിണ റെയില്‍വേ ടെന്‍ഡര്‍ ക്ഷണിച്ചു

ഷൊർണൂർ:നിര്‍ദിഷ്‌ട നിലമ്ബൂര്‍-വയനാട്‌-നഞ്ചന്‍കോട്‌ റെയില്‍പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേക്ക്‌ ദക്ഷിണ റെയില്‍വേ ടെന്‍ഡര്‍ ക്ഷണിച്ചു.
എറണാകുളം നിര്‍മാണ വിഭാഗം ചീഫ്‌ എന്‍ജിനീയറാണ്‌ 5.13 കോടി ചെലവ്‌ കണക്കാക്കുന്ന പദ്ധതിക്ക്‌ ടെന്‍ഡര്‍ വിളിച്ചത്‌. 23ന്‌ മുന്‍പ്‌ സമര്‍പ്പിക്കണം. 12 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കണം.
ഇ. ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ മേയ്‌ 9നാണ്‌ റെയില്‍വേ ബോര്‍ഡ്‌ സര്‍വേക്ക്‌ അനുമതി നല്‍കിയത്‌.
സര്‍വേക്ക്‌ ടെന്‍ഡര്‍ ക്ഷണിച്ചതോടെ നിലമ്ബൂര്‍-നഞ്ചന്‍കോട്‌ പാത യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ ഉയരുകയാണ്‌. ഇതോടൊപ്പം നേമം കോച്ചിങ്‌ ടെര്‍മിനല്‍ നിര്‍മാണത്തിനും ടെന്‍ഡര്‍ ക്ഷണിച്ചു. 56.54 കോടി രൂപയാണ്‌ ചെലവ്‌.

Back to top button
error: