Month: June 2023
-
Kerala
കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജുകള്‍
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷൻ (കെ.ടി.ഡി.സി.) മണ്‍സൂണ്‍ പാക്കേജുകള്‍ ഒരുക്കുന്നു. തേക്കടി, മൂന്നാര്‍, പൊൻമുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. റിസോര്‍ട്ടുകളിലാണ് അവധിക്കാല പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെ പ്രാബല്യത്തിലുണ്ടാകും. ഓണക്കാലത്തും, വെള്ളി, ശനി, മറ്റ് അവധി ദിവസങ്ങളിലും പാക്കേജ് ലഭ്യമായിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ktdc.com/packages 0471-2316736, 2725213, 9400008585.
Read More » -
Health
പതിവായി കോഴിയിറച്ചി കഴിക്കുന്നവരിൽ മരുന്നുകൾ ഏൽക്കില്ല: ലോകാരോഗ്യ സംഘടന
നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്.എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. പതിവായി ചിക്കൻ കഴിക്കുമ്പോള്‍ ‘ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ ഫലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെടാം. ചികിത്സയാണെങ്കില്‍ ഫലം കാണാതിരിക്കുന്നതിനാല്‍ പിടിപെടുന്ന രോഗങ്ങള്‍ രോഗിയെ വിടാതെ പിന്തുടരാം. 2019ല്‍ മാത്രം എഎംആര്‍ മൂലം ലോകത്ത് ആകെ അമ്പത് ലക്ഷം മരണം ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതില്‍ പത്തര ലക്ഷത്തിലധികം പേര്‍ നേരിട്ട് തന്നെ എഎംആര്‍ അനുബന്ധ പ്രശ്നങ്ങള്‍ മൂലം മരിച്ചവരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ചിക്കൻ ഫാമുകളില്‍ കോഴികളില്‍ ആന്‍റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത് പതിവാണ്. കോഴികളുടെ ആരോഗ്യവും സൈസും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണത്രേ…
Read More » -
LIFE
”കീരിയും പാമ്പുമായി ഒരു വീട്ടില്‍ കഴിയുന്നതിലും നല്ലതല്ലേ? പരസ്പരം ചേരുന്നില്ല എങ്കില്‍ വേര്‍പിരിയാം”
ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയത് മുതല്‍ ഏറെ ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും കേട്ട ആളാണ് നടി മഞ്ജു പത്രോസ്. മഞ്ജുവും ഭര്‍ത്താവും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, വിവാഹമോചനത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് മഞ്ജു പത്രോസ്. വിവാഹമോചനം എന്ന് കേട്ടാല്‍ ഇത്ര ഞെട്ടാന്‍ എന്താണ് എന്ന് താരം ചോദിക്കുന്നു. ഭരണഘടനാ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം ആണ് രണ്ടുവ്യക്തികള്‍ പരസ്പരം ചേരുന്നില്ല എങ്കില്‍ വേര്‍പിരിയാം എന്നത് എന്ന് നടി പറയുന്നു. ”ഇനി ഒരു വിവാഹത്തിന് താത്പര്യം എങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടില്‍ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണു പുറത്തു നല്ല സുഹൃത്തുക്കള്‍ ആയി ജീവിക്കാന്‍ സാധിക്കുന്നത്. കുട്ടികള്‍ക്ക് എത്ര നല്ലതാണ്. മഞ്ജുവും സുനിച്ചനും വേര്‍പിരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്. അപ്പോള്‍ ചിലര്‍ പറയും ഒരു ഫാമിലി ഷോയിലൂടെ കണ്ടിഷട്പ്പെട്ടുവെന്നു. ആ ഷോ തീര്‍ന്നില്ലേ. പിന്നെ ഞങ്ങള്‍ എവിടെയും പെറ്റിഷന്‍…
Read More » -
Kerala
സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില വർധിക്കുന്നു;ഒരു മാസത്തിനിടെ കൂടിയത് 90 രൂപ
കോഴിക്കോട്: സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില വര്‍ധിക്കുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതല്‍ 250 വരെയായി.കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വര്‍ധിച്ചു. ഒരു കോഴി മുട്ടയ്ക്ക് 8 രൂപയാണ് നിലവിലെ വില.5-6 രൂപയായിരുന്ന മുട്ടയ്ക്കാണ് നിലവില്‍ 8 രൂപയായത്.ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകള്‍ പറയുന്നു.
Read More » -
NEWS
കാട്ടുതീ പുകയില്‍ നീറി ന്യൂയോര്‍ക്ക്; മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
ന്യൂയോര്‍ക്ക്: കാനഡയിലെ കാട്ടുതീ പുക കൊണ്ട് നിറഞ്ഞ ന്യൂയോര്‍ക്ക് നഗരത്തില്‍ അതീവ ഗുരുതര സാഹചര്യം. മാസ്‌ക് ഉപയോഗിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. നഗരത്തില്‍ മാസ്‌ക് വിതരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സ്റ്റാച്യു ഓഫ് ലിബര്‍ട്ടി നിലനില്‍ക്കുന്ന സ്ഥലം ഉള്‍പ്പെടെയുള്ള മേഖലയില്‍ പുക മൂടിയിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പുക പ്രാദേശീക വിമാന സര്‍വീസുകളെയും ബാധിച്ചു. പല വിമാന സര്‍വീസുകളും വൈകിയാണ് ഓപ്പറേറ്റ് ചെയ്യുന്നത്. നിലവില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. പുക കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. സാഹചര്യങ്ങള്‍ വിലയിരുത്താനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രുഡോയുമായി ആശയവിനിമയം നടത്തി. കാനഡയില്‍ ഇതിനോടകം കാട്ടുതീ വന്‍ നാശം വിതച്ചിട്ടുണ്ട്, 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.പല സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ക്യുബെക് സിറ്റിയില്‍ 20,000 ഹെക്ടര്‍ പ്രദേശമാണ് തീ വിഴുങ്ങിയത്. അമേരിക്കയിലും കാനഡയിലും…
Read More » -
Crime
തെളിവെടുപ്പിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍
പത്തനംതിട്ട: വയ്യാറ്റുപുഴയില്‍ വെച്ച് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയില്‍. മീന്‍കുഴി തോട്ടുഭാഗം സ്വദേശി ജിതിനാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് ജിതിന്‍ പോലീസിന്റെ പിടിയിലാകുന്നത്. ഇന്നലെ വൈകിട്ട് തെളിവെടുപ്പിനിടെയാണ് പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കൈവിലങ്ങുമായി ജിതിന്‍ രക്ഷപ്പെടുകയായിരുന്നു.
Read More » -
India
ഗുസ്തി താരം മൊഴി തിരുത്തി;ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള കേസ് പിൻവലിച്ചു
ന്യൂഡൽഹി:റെസ്‌ലിംഗ് ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പോക്സോ കേസ് നല്‍കിയ ഗുസ്തി താരം മൊഴി തിരുത്തി.ഇതോടെ ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്‌സോ കുറ്റം ഒഴിവാകും. ബ്രിജ് ഭൂഷണില്‍ നിന്നും പീഡനമുണ്ടായില്ല എന്നായിരുന്നു ഗുസ്തി താരം മൊഴി തിരുത്തിയത്.എന്നാല്‍ ഇയാള്‍ക്കെതിരെയുള്ള പീഡനപരാതി തുടരുമെന്ന് മൊഴി മാറ്റിപറഞ്ഞ താരത്തിന്റെ പിതാവ് പറഞ്ഞു. അതേസമയം ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍ ജൂണ്‍ 15 വരെ കൂടി സമയം തേടിയതായി ഗുസ്തി താരങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ മാരത്തോണ് ചര്‍ച്ചക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ജൂണ്‍ 15 നുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും സാക്ഷി മാലിക് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.
Read More » -
Kerala
പാലക്കയം കൈക്കൂലി കേസ്; വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും
തിരുവനന്തപുരം: പാലക്കയം കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടും. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റവന്യൂമന്ത്രി കെ രാജന്‍ അംഗീകരിച്ചു. പാലക്കയം വില്ലേജ് ഓഫിസര്‍ക്കെതിരെയും നടപടി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാറില്‍ നിന്ന് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യമാണ് വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത്. മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജിആര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍നിലയില്‍ 2500 രൂപ മാസവാടകയില്‍ ഇയാള്‍ താമസിക്കുന്ന ഒറ്റമുറിയില്‍നിന്നാണ് വന്‍തുക കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫിസില്‍ എത്തുന്നത്. കൈക്കൂലി കണക്കുപറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ കൈപ്പറ്റിയത്.
Read More » -
Kerala
വ്യാജരേഖ ഉണ്ടാക്കിയതില്‍ വിഷമമെന്ന് ശ്രീമതി; വിദ്യയെ കൈവിട്ട് സിപിഎം
തിരുവനന്തപുരം: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച മുന്‍ എസ്എഫ്‌ഐ നേതാവ് വിദ്യയെ കൈവിട്ട് സിപിഎം. ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക് പോസ്റ്റുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി രംഗത്ത് എത്തി. വിദ്യ വ്യാജ രേഖ ചമച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും പി.കെ. ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യയെ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. വ്യാജ രേഖ ചമച്ചതിലൂടെ വിദ്യ ചെയ്തത് വലിയ തെറ്റാണെന്ന ബോധ്യത്തിലാണ് സിപിഎം. പാര്‍ട്ടി സെക്രട്ടറി മുതല്‍ ഒരു നേതാവും വിദ്യയെ പിന്തുണച്ച് എത്തിയില്ല. അതിനിടെയാണ് എന്നാലും എന്റെ വിദ്യ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.കെ. ശ്രീമതി രംഗത്തു വന്നത്. വിദ്യ തനിക്ക് അറിയാവുന്ന കുട്ടിയാണെന്നും പിഎച്ച്ഡിക്ക് ആശംസ പറഞ്ഞയച്ച ഒരാള്‍ ഇങ്ങനെ ചെയ്തുവെന്നതില്‍ വിഷമമുണ്ടെന്നും പി.കെ.ശ്രീമതി പറഞ്ഞു. ശ്രീമതി വിഷമം രേഖപ്പടുത്തി കൊണ്ടിട്ട പോസ്റ്റിനെ ട്രോളന്‍മാരും വെറുതെ വിട്ടില്ല. ജനാധിപത്യ മഹിളാ…
Read More » -
Kerala
സ്ത്രീയുമായി ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മുങ്ങിയ പോലീസ് ഉദ്യോഗസ്ഥന് വീണ്ടും കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ
കോഴിക്കോട്: ആള്‍മാറാട്ടം നടത്തി സ്ത്രീയുമായി ഹോട്ടലില്‍ മുറിയെടുത്ത് മുഴുവൻ പണം നല്‍കാതെ മുങ്ങിയ പോലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ട്രാഫിക് എസ്.ഐ.ക്കെതിരേ മേലുദ്യോഗസ്ഥര്‍ എതിരായ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയില്ല. പേരിന് ശിക്ഷാനടപടിയായി കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. രണ്ടുദിവസം അവിടെ തങ്ങിയ എസ്ഐ മൂന്നാംനാള്‍ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസില്‍തന്നെ തിരിച്ചെത്തി. സ്ത്രീയുമായി ഹോട്ടലില്‍ മുറിയെടുത്ത് 3000 രൂപയുടെ മുറിക്ക് 2000 രൂപനല്‍കി ടൗണ്‍ എസ്.ഐ.യാണെന്ന് പറഞ്ഞ് ഹോട്ടലില്‍നിന്ന് മുങ്ങിയ എസ്.ഐ.യുടെ നടപടി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സിറ്റി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശത്തെത്തുടരന്നായിരുന്നു സ്ഥലംമാറ്റം. ഒരു ഘടകകക്ഷി മന്ത്രിയുടെ രാഷ്ട്രീയസ്വാധീനത്താലാണ് എസ്.ഐ. അതിവേഗം തിരിച്ചെത്തിയതെന്നാണ് പോലീസിലെ ഒരുവിഭാഗം ആരോപിക്കുന്നത് മെയ് 10-നായിരുന്നു ഹോട്ടലില്‍ എസ്.ഐ. ആള്‍മാറാട്ടം നടത്തി മുറിയെടുത്തതും പണം നല്‍കാതെ മുങ്ങിയതും. മുമ്ബും പലതവണ ഇതേ എസ്.ഐ.ക്കെതിരേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോലീസ് അസോസിയേഷൻ നേതാവായതിനാല്‍ രാഷ്ട്രീയസ്വാധീനത്താല്‍ തുടര്‍നടപടികള്‍ മരവിപ്പിക്കുകയാണുണ്ടായത്. …
Read More »